രണ്ടു വയസുവരെ ആഷിന്റെ അച്ഛനും അമ്മയുമാണ് നോക്കിയത്’; ഐശ്വര്യ റായി തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ്, വീഡിയോ കാണാം

തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധ ദമ്ബതികള്‍ രംഗത്തെത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വാര്‍ത്തയായിരുന്നു. ഇ്പ്പോഴിതാ തന്റെ അമ്മയെ തേടി ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് താരം സാക്ഷാല്‍ ഐശ്വര്യ റായ് തന്റെ അമ്മയാണെന്നാണ് യുവാവിന്റെ വാദം.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. 1998ല്‍ ലണ്ടനില്‍ വച്ചു ടെസ്റ്റ് ട്യുബ് ശിശുവയാണ് താന്‍ ജനിച്ചതെന്നും തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണയില്‍ മുംബൈയില്‍ താന്‍ കഴിഞ്ഞെന്നുമാണ് യുവാവ് പറയുന്നത്.

ഞങ്ങള്‍ വിചാരിച്ചു രണ്ടു മൂന്നു പേര്‍ തീര്‍ന്നെന്നു’; ആടിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടങ്ങള്‍ തുറന്നുപറഞ്ഞു വിജയ് ബാബു

ക്രിസ്മസ് റിലീസുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ടു. ആട് ഒരു ഭീകരജീവിയാണ് എന്ന പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം പക്ഷെ തിയ്യറ്ററുകളെ പൂരപ്പറമ്ബാക്കിയാണ് മുന്നേറുന്നത്. തിരക്കുമൂലം പ്രത്യേക ഷോകളും തിയ്യറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായക കഥാപാത്രമായ ഷാജി പാപ്പനായി എത്തിയത് ജയസൂര്യയായിരുന്നു.

‘സത്യത്തില്‍ സോണിയയോട് ഡിങ്കോള്‍ഫി ഉണ്ടായിരുന്നത് എനിക്കായിരുന്നു’

ഹേഷിന്റെ പ്രതികാരത്തിലെ ദേശീയഗാന സീനില്‍ അഭിനയിക്കുമ്ബോള്‍ കാസര്‍ക്കോട്ടുകാരന്‍ രാജേഷ് മാധവന് അറിയില്ലായിരുന്നു, അന്ന് റോഡില്‍ വീണ ആ നെല്ലിക്കകള്‍ പോലെയാകും തന്റെ ജീവതമെന്ന്. ആദ്യം കയ്പും പിന്നീട് മധുരവും. സിനിമയെന്ന സ്വപ്നത്തിലേക്ക് ഉണര്‍ന്നതു മുതല്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കയ്പ് മായാനദിയിലെത്തി നില്‍ക്കുമ്ബോള്‍ മധുരിച്ചു തുടങ്ങിയിരിക്കുന്നു. മായാനദിയിലെ നയന്‍താര ബെസ്റ്റാ എന്ന ഒറ്റ ഡയലോഗിലൂടെ തിയേറ്ററിനെ ചിരിപ്പിച്ച രാജേഷ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. സിനിമയില്‍ വന്ന വഴിയെക്കുറിച്ചും പൂര്‍ത്തിയാക്കാനുള്ള സ്വപ്നങ്ങളെക്കുറിച്ചും…

പല തിയേറ്ററിലും ടിക്കറ്റ് കിട്ടാനില്ല എന്നുപറയുമ്ബോള്‍ ആനന്ദക്കണ്ണീര്‍ വരുന്നു ; ജയസൂര്യ

ഒന്നാം ഭാഗത്തിന്റെ പരാജയത്തിന്റെ കണക്കുകള്‍ എല്ലാം ആട് 2 തീര്‍ക്കുമെന്നുറപ്പാണ്. ടിക്കറ്റ് പല തിയേറ്ററിലും ടിക്കറ്റ് കിട്ടാനില്ല എന്നുപറയുമ്ബോള്‍ ആനന്ദക്കണ്ണീര്‍ വരുന്നുവെന്ന് ജയസൂര്യ തമാശ പറഞ്ഞു.

നഗര പ്രദേശങ്ങളില്‍ ദിവസങ്ങളോളം ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ ജയസൂര്യ ലൈവില്‍ വന്നപ്പോഴാണ് ആടിന്റെ വിജയവിശേഷങ്ങള്‍ പറഞ്ഞത്.

ജനുവരി 5ന് മറ്റ് രാജ്യങ്ങളും ചിത്രം റിലീസാകും. ചിത്രത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുതെന്നും ജയസൂര്യയും വിജയ് ബാബുവും പറഞ്ഞു. വെറുതെ ഇത്ര കോടി നേടി എന്നൊക്കെപ്പറഞ്ഞ് തെറ്റായ കണക്ക് പറയാന്‍ താല്പര്യമില്ലെന്ന് വിജയ് ബാബു പറഞ്ഞു.

രണ്ടാഴ്ച്ചകഴിഞ്ഞ് ഏകദേശ കണക്ക് ഇതുപോലെ ലൈവിലെത്തി വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആടിന്റെ സക്സസ് പ്രമോഷന്‍ സോംഗ് എന്ന പേരില്‍ ഒരു ഗാനവും പുറത്തുവന്നിട്ടുണ്ട്.

ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി പാര്‍വതി

കസബയുടെ വിവാദങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമൊടുവില്‍ പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല, അദ്ദേഹത്തോട് ഒരു വ്യക്തി വിരോധവുമില്ല. ബഹുമാനമേ ഉള്ളുവെന്ന് പാര്‍വതി പറഞ്ഞു. ഞാന്‍ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനുമായി രംഗത്ത് എത്തിയതെന്ന് ദി സ്ക്രോളില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു മമ്മൂട്ടി നായകനായ കസബയെ കുറിച്ച്‌ പാര്‍വതി വിമര്‍ശിച്ചത്. ഇതിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. സിനിമാ രംഗത്ത് ഉള്ളവരും മറ്റും നടിയെ സമൂഹ മാധ്യമങ്ങള്‍ വഴി ആക്രമിച്ചിരുന്നു. ഇതിനെതിരെ പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

പാര്‍വതിയുടെ ലേഖനം

ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല

“മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതും. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പലരും മമ്മൂട്ടിക്കെതിരെ എന്നാണ് തലക്കെട്ടായി നല്‍കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് നല്‍കിയത്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും വായിച്ചിട്ടില്ല.

‘അവിടെവച്ചുതന്നെ കൈകൊടുത്തു :മായനാദിയിലെത്തിയതിന് പിന്നിലെ കഥ പറഞ്ഞ് ടൊവീനോ തോമസ്

പ്രേക്ഷകരുടെ പ്രിയങ്കരായി മാറിയിരിക്കുകയാണ് മായാനദിയിലെ മാത്തനും അപ്പുവുമെല്ലാം. ടൊവിനോ തോമസും ഐശ്വരയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പ്രണയ ജോഡികളിലൊന്നായി മാറിയിരിക്കുന്നു.

‘കഴിഞ്ഞ ഡിസംബറില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ 125-ാം ദിനാഘോഷത്തിനാണ് ആദ്യമായി ആഷിക്ചേട്ടനെ പരിചയപ്പെടുന്നത്. എന്റെ സിനിമകളൊക്കെ കാണാറുണ്ട്,

നന്നാകാറുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍പ്പിന്നെ എന്നെവെച്ചൊരു സിനിമ പ്ലാന്‍ ചെയ്തൂടെയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. ആലോചനയിലുണ്ട്, ചെയ്യാം എന്ന് അദ്ദേഹവും പറഞ്ഞു. അതിനുശേഷം ഞാന്‍ ആ സംഭവം മറന്നു. പിന്നീട് മായാനദിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ബിനു പപ്പു (കുതിരവട്ടം പപ്പുവിന്റെ മകന്‍) ഒരുദിവസം കണ്ടപ്പോള്‍ പറഞ്ഞു,

പുതിയ പടം പ്ലാന്‍ ചെയ്യുന്നുണ്ട്. നിന്നെ നായകനാക്കാനുള്ള ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടെന്ന്.’ ടൊവീനോ പറയുന്നു. ആദ്യ ദിവസത്തെ ശാന്തതയ്ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ചിത്രം പോസിറ്റീവ് റിവ്യൂകളിലൂടെയാണ് ഹിറ്റ് ചാര്‍ട്ടിലിടം നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായ മാത്തനെ കുറിച്ച്‌ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ടൊവീനോ.

വെറുതെ നെറ്റ്, ഷെയര്‍, ഗ്രോസ് എന്നിങ്ങനെ കുറെ കോടികള്‍ പറഞ്ഞിട്ട് എന്ത് കാര്യം നിങ്ങള്‍ കാണുന്നുണ്ടല്ലോ ; ആട് 2 വിന്റെ കളക്ഷന്‍ ചോദിച്ച ആരാധകന് വിജയ്ബാബുവിന്റെ കിടിലന്‍ മറുപടി

മികച്ച പ്രതികരണവുമായി ജയസൂര്യ നായകനായ ആട് 2 തിയ്യറ്ററുകളില്‍ ജൈത്രയാത്ര നടത്തുകയാണ്. ക്രിസ്മസ് വിന്നറായി ചിത്രം ആദ്യദിനം തന്നെ മാറിയിരുന്നു. എന്നാല്‍ ക്രിസ്മസിന് ആട് 2 വിന്റെ കൂടെയിറങ്ങിയ പലപടങ്ങളും അവരുടെ തിയ്യേറ്റര്‍ കളക്ഷന്‍ പുറത്ത് വിട്ടെങ്കിലും ആടിന്റെ കളക്ഷന്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല.

വെറുതെ ഒരു റോഗ് ഫിഗര്‍ ആയിട്ട് പറയുന്നതെന്തിനാ എന്നായിരുന്നു ഇതിനെ കുറിച്ച്‌ നിര്‍മ്മാതാവ് വിജയ് ബാബുവിനോട് ഒരു ആരാധകന്‍ ചോദിച്ചതിന് മറുപടിയായി പറഞ്ഞത്. ആട് 2 വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫേ്സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു വിജയ് ബാബുവും നടന്‍ ജയസൂര്യയും.

പുതിയ ഗെറ്റപ്പില്‍ അമല പോള്‍ ഫോട്ടോഷൂട്ട് വീഡിയോ കാണാം

വ്യത്യസ്ത ഗെറ്റപ്പുകളും സ്റ്റൈലുകളും പരീക്ഷിക്കാനും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാനും എപ്പോഴും താല്‍പ്പര്യം കാണിക്കുന്നയാളാണ് അമല പോള്‍. അമിതമായ ശരീര പ്രദര്‍ശനത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും അമലയ്ക്കു നേരേ ഉയരാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

 

അബിയുടെ മരണം ചികിത്സ പിഴവ് മൂലമോ? മകന്‍ ഷെയിന്‍ നിഗം പറയുന്നു

മിമിക്ര കലാകരനും, നടനുമായ അബിയുടെ മരണം ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുമ്ബോള്‍ പ്രതികരണവുമായി മകന്‍ ഷെയിന്‍ നിഗം. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്‍ തന്റെ പിതാവിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടുള്ള പ്രതികരണം നടത്തിയത്.

മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ പറഞ്ഞത്.

വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്ബായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല.

പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്ബോള്‍ അതില്‍നിന്ന് ബീഡി കത്തിക്കും എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച്‌ എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.

ഫിലിംഫെയര്‍ ഗ്ലാമര്‍ & സ്റ്റൈല്‍ ഫോട്ടോഷൂട്ട് വീഡിയോ കാണാം

ഫിലിംഫെയറും റിലയന്‍സും ചേര്‍ന്ന് നല്‍കുന്ന ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഫോട്ടോഷൂട്ട് വീഡിയോ കാണാം.ഫിലിംഫെയറും റിലയന്‍സും ചേര്‍ന്ന് നല്‍കുന്ന ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഫോട്ടോഷൂട്ട് വീഡിയോ കാണാം.ഫിലിംഫെയറും റിലയന്‍സും ചേര്‍ന്ന് നല്‍കുന്ന ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഫോട്ടോഷൂട്ട് വീഡിയോ കാണാം.