ഒടിയനില്‍ ത്രസിപ്പിക്കുന്ന ക്ലൈമാസ് ;സിനിമയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളുമായി സംവിധായകന്‍

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍.പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനാണ് ഈ വമ്ബന്‍ ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.കുറിച്ച്‌ സംവിധായകന്‍ പറയുന്നത്,

ചിത്രത്തിന്റെ ഹൈലൈറ്റ് പോലും ക്ലൈമാക്സ് ആയിരിക്കുമെന്നാണ്.സിനിമയ്ക്കായി ത്രസിപ്പിക്കുന്ന ക്ലൈമാസ് ആണ് ഒരുക്കുന്നതെന്നും ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമാണെന്നും സംവിധായകന്‍ അറിയിച്ചു.ആഗസ്റ്റ് അവസാനമാണ് ഒടിയന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചത്.

ചിത്രീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോഴാണ് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടത്.അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തില്‍ ഒടിയനിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്നിന്റെ ശ്രമം.നാല് ലൊക്കേഷനുകളിലായാണ് ക്ലൈമാക്സ് രംഗം ചിത്രീകരിക്കുക എന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.ഇവര്‍ക്കൊപ്പം നടന്‍ നരേനും എത്തുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *