ചേട്ടാ..ചേച്ചീ ഈ പണിയൊക്കെ നിര്‍ത്തി, വല്ല ജോലിക്കു പോകൂ; അപവാദ പ്രചരണത്തിന് ചുട്ട മറുപടിയുമായി നടി ജ്യോതികൃഷ്ണ

വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉപയോഗിച്ച്‌ തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടി ജ്യോതികൃഷ്ണ. ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെയാണ് ജ്യോതി ഇക്കാര്യം അറിയിച്ചത്. തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളോട് തന്നെക്കുറിച്ച്‌ മോശമായി പറയുകയാണെന്നും താരം പറയുന്നു.

 

ജ്യോതി കൃഷ്ണയുടെ വീഡിയോയില്‍ നിന്ന്

ഞാന്‍ ജ്യോതികൃഷ്ണ. കഴിഞ്ഞയാഴ്ചയായിരുന്നു എന്റെ വിവാഹം നടന്നത്. കുറേപേര്‍ അറിഞ്ഞിട്ടുണ്ട്. കുറേപേര്‍ അറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ 19നായിരുന്നു വിവാഹം. എല്ലാം നന്നായി വന്നു. ഞാനിപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ദുബൈയില്‍ വന്നിരിക്കുകയാണ്.

ഞാന്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നുവച്ചാല്‍, പണ്ട്, ഒന്നര വര്‍ഷം മുന്‍പ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്തിട്ട് ഒരാള്‍, ആരാണെന്ന് അറിയില്ല, വാട്സ് ആപ്പ് വഴിയെല്ലാം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് കിട്ടിയപ്പോള്‍ ആളുകളിലേക്ക് എങ്ങനെയാ എത്തിക്കുക എന്നെനിക്ക് അറിയില്ല.

ഫേസ്ബുക്ക് പേജിലാണ് ഞാനൊരു പോസ്റ്റിട്ടത്. എനിക്ക് നല്ല പിന്തുണയാണ് അന്ന് കിട്ടിയിരുന്നത്. അങ്ങനെയൊരു പിന്തുണ പിന്നെ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് എന്തായിരുന്നു സത്യം എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞ് സുഖമായി ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *