മാസ്റ്റര്‍ പീസിനായി ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് വരലക്ഷ്മി ശരത്കുമാര്‍

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘മാസ്റ്റര്‍ പീസ്’ . സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ക്യാമ്ബസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

മൂന്ന് നായികമാരാണുള്ളത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താനെന്ന് വരലക്ഷ്മി ശരത്കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സിനിമയുടെ അണിയണപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് വരലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് . ചിത്രീകരണവേളയിലെ ചില ചിത്രങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാകഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്.

അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാതിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *