‘സൈന്യത്തിലെ ആ വേഷം എഡിറ്റ് ചെയ്തുപോയി, അബിക്ക അന്നു പറഞ്ഞു: എന്റെ സംസാരമാണ് കുഴപ്പം’

ലച്ചിത്ര നടനെന്നതിനേക്കാള്‍ മിമിക്രി താരമെന്ന നിലയിലാകും അബിയെന്ന കലാകാരനെ മലയാളികള്‍ കൂടുതല്‍ ഓര്‍ക്കുക. ‘നയം വ്യക്തമാക്കുന്നു’ മുതല്‍ ‘തൃശിവപേരൂര്‍ ക്ലിപ്തം’ വരെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അബിയെന്ന നടനെ മലയാള സിനിമ വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇക്കാര്യം അബി തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

സൈന്യം, മിമിക്സ് ആക്ഷന്‍ 500, മഴവില്‍ക്കൂടാരം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഓര്‍മിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ അബി നല്‍കിയിട്ടുണ്ട്.ഒരിടവേളയ്ക്ക് ശേഷം അബിയ്ക്ക് ലഭിച്ച നല്ല കഥാപാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിങ്ങി’ലെ എസ്‌ഐ ഹാപ്പി പോള്‍.

ചെറുപ്പം മുതലേ അബിക്കയുടെ ഫാനായതിനാലാണ് ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തെ അഭിനയിപ്പിച്ചതെന്ന് ഹാപ്പി വെഡിങിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. ചെറുപ്പം മുതലേ അബിക്കയുടെ ഫാനായിരുന്നു. സ്കൂളില്‍ പഠിക്കുമ്ബോള്‍ പരിപാടികള്‍ക്കൊക്കെ അദ്ദേഹത്തിന്റെ ആമിനത്താത്തയുടെ ശബ്ദം അനുകരിക്കുമായിരുന്നു.

കലാഭവനില്‍ അദ്ദേഹം അവതരിപ്പിച്ചത് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളുടെയും വീഡിയോ കാസറ്റുകള്‍ എങ്ങനെയെങ്കിലുമൊക്കെ സംഘടിപ്പിച്ച്‌ കാണാറുണ്ടായിരുന്നു..’ ഒമറിന് അബിയെ കുറിച്ച്‌ പറയാന്‍ വാക്കുകള്‍ തികയുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *