സിമ്ബുവിന് പണം കൊടുക്കാതെ രായപ്പന്‍ പറ്റിച്ചു, എന്നിട്ട് ഇപ്പോള്‍ പിറുപിറുക്കുന്നോ?

ടന്‍ സിമ്ബു തന്നെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച നിര്‍മാതാവ് മൈക്കിള്‍ രായപ്പനെതിരെ സിമ്ബുവിന്റെ സഹായി ഹരിഹരന്‍ നായിഡു രംഗത്ത്.സിമ്ബുവിനെ നായകനാക്കി മൈക്കിള്‍ നിര്‍മിച്ച അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമയുടെ പരാജയത്തിന് കാരണം ചിമ്ബുവിന്റെ നിസ്സഹരണവും ധാര്‍ഷ്ട്യവുമാണെന്ന് മൈക്കിള്‍ ആരോപിച്ചിരുന്നു.

ഈ ചിത്രം നിര്‍മിച്ചുവെന്ന ഒറ്റക്കാരണത്താല്‍ സിമ്ബു തന്നെ വളരെ ദയനീയമായ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഒരു നിര്‍മാതാവിനും തന്റെ അവസ്ഥ വരരുതെന്നും മൈക്കിള്‍ പറഞ്ഞിരുന്നു. ഇതിന് വിശദീകരണം നല്‍കുകയാണ് നായിഡു.

‘സിമ്ബു ഇത്രമാത്രം പ്രശ്നക്കാരനാണെങ്കില്‍ രായപ്പന്‍ എന്തിന് അയാളുടെ കീ എന്ന ചിത്രത്തിന്റെ പ്രമോഷന് സിമ്ബുവിന്റെ സഹായം തേടി? സിമ്ബുവിനെ നായകനാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും പിറകെ നടന്നുവോ? സിനിമ പുറത്തിറങ്ങി ഇത്രയും കാലം കഴിഞ്ഞ് ഇങ്ങനെ പുലമ്ബുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

സിമ്ബു ബാങ്കോങ്കില്‍ ഷൂട്ടിങ്ങിന് വന്നില്ല എന്നാണ് അവര്‍ ആരോപിക്കുന്നത്. പറഞ്ഞുറപ്പിച്ച തുക നല്‍കാതെ അയാള്‍ പറ്റിച്ചതുകൊണ്ടാണ് വരാഞ്ഞത്. രായപ്പന്‍ പറയുന്നത് താന്‍ മുഴുവന്‍ പണവും നല്‍കിയെന്നാണ്. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ കൃത്യമായ രേഖകള്‍ കാണിക്കട്ടെ’- ഹരിഹരന്‍ പറയുന്നു

 

Leave a Reply

Your email address will not be published. Required fields are marked *