“മലയാളത്തോട് എന്നും സ്നേഹവും ആദരവും; നടനാക്കി മാറ്റിയത് വിയറ്റ്നാം കോളനി”; റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പീപ്പിളിനോട്

തിരുവനന്തപുരം: മലയാളികളോട് എന്നും തനിക്ക് സ്നേഹവും ആദരവുമുണ്ടെന്ന് വിയറ്റ്നാം കോളനി റാവുത്തര്‍. തന്നെ ഒരു നടനായി പ്രേക്ഷകരിലേക്ക് എത്തിച്ചത് റാവുത്തര്‍ എന്ന കഥാപാത്രമാണെന്നും ഇനിയും അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

മലയാളികള്‍ക്ക് അങ്ങനെയൊന്നും ഈ റാവുത്തറിനെ മറക്കാനാവില്ല. വിയറ്റ്നാം കോളനിക്കാരെ തന്റെ ചൂണ്ടുവിരല്‍തുമ്ബില്‍ വിറപ്പിച്ചുനിര്‍ത്തിയ റാവുത്തര്‍ എന്ന ഗുണ്ടാ നേതാവ്. പേടിയോടെയെങ്കിലും ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ കഥാപാത്രം.

ഒരിടവേളയ്ക്കുശേഷം റാവുത്തര്‍ മലയാളി മനസിലേക്ക് കടന്നുവരുന്നത് നടി ജുവല്‍ മേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്. ആ ഫോട്ടോ തന്നെയാണ് ഞങ്ങളെയും റാവുത്തറിലേക്ക് എത്തിച്ചത്.

തന്റെ ജീവിതത്തിലെ ഒരു അദ്ധ്യായമാണ് വിയ്നാം കോളനി എന്ന ചിത്രമെന്ന് ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിലായി 30 വര്‍ഷമായി സിനിമാ മേഖലയില്‍ ഉണ്ടെങ്കിലും തന്നെ ഒരു അറിയപ്പെടുന്ന നടനാക്കി മാറ്റിയത് വിയറ്റാം കോളനിയാണെന്നും റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *