അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ..

തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്ന തിരക്കിലാണ് നിവിന്‍ പോളി. അങ്ങനെയൊരു അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക പരിചയപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. നിവിന്‍ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചു.

നല്ല അഭിനയം, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിന്‍ അവതാരകയോട് ചോദിച്ചു. വേറെ ആരെയെങ്കിലുമാണ് താന്‍ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കില്‍ പരിപാടിയില്‍ നിന്നും അപ്പോള്‍ തന്നെ ഇറങ്ങിപ്പോയേനെയെന്നും നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നും അവതാരക പ്രതികരിച്ചു.

അഭിമുഖത്തിന്‍റെ ആദ്യ ഭാഗം സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ അങ്ങനെ നിവിനെ പരിചയപ്പെടുത്തിയത് അബദ്ധം പിണഞ്ഞതല്ലെന്നും ബോധപൂര്‍വ്വം ഒപ്പിച്ച കുസൃതിയാണെന്നും അഭിമുഖം മുഴുവനായി കണ്ടാല്‍ മനസ്സിലാകും.

Leave a Reply

Your email address will not be published. Required fields are marked *