‘കാര്യങ്ങള്‍ അറിഞ്ഞില്ലേ? എനിക്കു നീതി വേണം’ പ്രധാനമന്ത്രിയോട് വിശാല്‍

മിഴ്നാട്ടിലെ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സഹായം തേടി നടന്‍ വിശാല്‍. ട്വിറ്ററിലൂടെയാണ് വിശാലിന്റെ സഹായാഭ്യര്‍ഥന.

‘ഞാന്‍ വിശാല്‍, ചെന്നൈ ആര്‍.കെ.നഗറിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച്‌ താങ്കള്‍ക്ക് ബോധ്യമുണ്ടെന്ന് കരുതുന്നു. എന്റെ നാമനിര്‍ദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്. നീതി നടപ്പിലാവും എന്നാണ് എന്റെ പ്രതീക്ഷ-പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാല്‍ ട്വീറ്റ് ചെയ്തു.

 

സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കുശേഷമാണ് കഴിഞ്ഞ ദിവസം വിശാലിന്റെ നാമനിര്‍ദേശപത്രിക തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിശാല്‍ സമര്‍പ്പിച്ച അനുബന്ധ രേഖകളില്‍ അപാകതകളുണ്ടെന്ന് കാട്ടിയാണ് ആദ്യം പത്രിക തള്ളിയത്. ഇതിനെതിരെ വിശാല്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ആരാധകര്‍ റോഡ് ഉപരോധിക്കുക വരെ ചെയ്തു.

പത്രിക സ്വീകരിച്ചതായി അറിയിപ്പ് വന്നു. എന്നാല്‍, രാത്രി വൈകി നടന്ന സൂക്ഷ്മപരിശോധനയില്‍ വിശാലിനെ പിന്തുണച്ചവരുടെ പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും പത്രിക തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യം എന്നാണ് വിശാല്‍ ഇതിനെതിരെ പ്രതികരിച്ചത്. ഒരു ഡിസംബര്‍ അഞ്ചിന് അമ്മ പോയി. മറ്റൊരു ഡിസംബര്‍ അഞ്ചിന് ജനാധിപത്യവും മരിച്ചു എന്നും ട്വീറ്റ് ചെയ്തു. ഇതിനുശേഷമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *