‘അവിടെവച്ചുതന്നെ കൈകൊടുത്തു :മായനാദിയിലെത്തിയതിന് പിന്നിലെ കഥ പറഞ്ഞ് ടൊവീനോ തോമസ്

പ്രേക്ഷകരുടെ പ്രിയങ്കരായി മാറിയിരിക്കുകയാണ് മായാനദിയിലെ മാത്തനും അപ്പുവുമെല്ലാം. ടൊവിനോ തോമസും ഐശ്വരയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പ്രണയ ജോഡികളിലൊന്നായി മാറിയിരിക്കുന്നു.

‘കഴിഞ്ഞ ഡിസംബറില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ 125-ാം ദിനാഘോഷത്തിനാണ് ആദ്യമായി ആഷിക്ചേട്ടനെ പരിചയപ്പെടുന്നത്. എന്റെ സിനിമകളൊക്കെ കാണാറുണ്ട്,

നന്നാകാറുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍പ്പിന്നെ എന്നെവെച്ചൊരു സിനിമ പ്ലാന്‍ ചെയ്തൂടെയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. ആലോചനയിലുണ്ട്, ചെയ്യാം എന്ന് അദ്ദേഹവും പറഞ്ഞു. അതിനുശേഷം ഞാന്‍ ആ സംഭവം മറന്നു. പിന്നീട് മായാനദിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ബിനു പപ്പു (കുതിരവട്ടം പപ്പുവിന്റെ മകന്‍) ഒരുദിവസം കണ്ടപ്പോള്‍ പറഞ്ഞു,

പുതിയ പടം പ്ലാന്‍ ചെയ്യുന്നുണ്ട്. നിന്നെ നായകനാക്കാനുള്ള ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടെന്ന്.’ ടൊവീനോ പറയുന്നു. ആദ്യ ദിവസത്തെ ശാന്തതയ്ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ചിത്രം പോസിറ്റീവ് റിവ്യൂകളിലൂടെയാണ് ഹിറ്റ് ചാര്‍ട്ടിലിടം നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായ മാത്തനെ കുറിച്ച്‌ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ടൊവീനോ.

Leave a Reply

Your email address will not be published. Required fields are marked *