പല തിയേറ്ററിലും ടിക്കറ്റ് കിട്ടാനില്ല എന്നുപറയുമ്ബോള്‍ ആനന്ദക്കണ്ണീര്‍ വരുന്നു ; ജയസൂര്യ

ഒന്നാം ഭാഗത്തിന്റെ പരാജയത്തിന്റെ കണക്കുകള്‍ എല്ലാം ആട് 2 തീര്‍ക്കുമെന്നുറപ്പാണ്. ടിക്കറ്റ് പല തിയേറ്ററിലും ടിക്കറ്റ് കിട്ടാനില്ല എന്നുപറയുമ്ബോള്‍ ആനന്ദക്കണ്ണീര്‍ വരുന്നുവെന്ന് ജയസൂര്യ തമാശ പറഞ്ഞു.

നഗര പ്രദേശങ്ങളില്‍ ദിവസങ്ങളോളം ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ ജയസൂര്യ ലൈവില്‍ വന്നപ്പോഴാണ് ആടിന്റെ വിജയവിശേഷങ്ങള്‍ പറഞ്ഞത്.

ജനുവരി 5ന് മറ്റ് രാജ്യങ്ങളും ചിത്രം റിലീസാകും. ചിത്രത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുതെന്നും ജയസൂര്യയും വിജയ് ബാബുവും പറഞ്ഞു. വെറുതെ ഇത്ര കോടി നേടി എന്നൊക്കെപ്പറഞ്ഞ് തെറ്റായ കണക്ക് പറയാന്‍ താല്പര്യമില്ലെന്ന് വിജയ് ബാബു പറഞ്ഞു.

രണ്ടാഴ്ച്ചകഴിഞ്ഞ് ഏകദേശ കണക്ക് ഇതുപോലെ ലൈവിലെത്തി വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആടിന്റെ സക്സസ് പ്രമോഷന്‍ സോംഗ് എന്ന പേരില്‍ ഒരു ഗാനവും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *