പാര്‍വ്വതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രതിക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്

സൈബര്‍ ആക്രമണത്തില്‍ നടി പാര്‍വതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് മമ്മൂട്ടി ചിത്രം കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്. പ്രിന്റോയ്ക്ക് ഓസ്ട്രേലിയയിലോ ദുബായിലോ, യു.കെയിലോ പ്രിന്റോയ്ക്ക് തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായി ജോബി ജോര്‍ജിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സി.എല്‍. പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി.

മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്ത്ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്ത്ഡേ സമ്മാനമായി പ്രദര്ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.

പൊളിപ്പന്‍ കാറില്‍ അമ്മയ്ക്കൊപ്പം അടിച്ചുപൊളിച്ച്‌ മംമ്ത

അമ്മയുമൊത്തുള്ള മനോഹര നിമിഷം ആരാധകരുമായി പങ്കിട്ട് മലയാളികളുടെ പ്രീയതാരം മംമ്ത മോഹന്‍ദാസ്. പുതുവര്‍ഷ പിറവിക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം നിലനില്‍കെ, അമ്മയ്ക്ക് സമ്മാനിച്ച മനോഹരനിമിഷം ആരാധകരുമായി പങ്കുവെച്ച്‌ പിയതാരം മംമ്ത മോഹന്‍ദാസ്. വര്‍ഷാവസാനത്തില്‍ അമ്മക്കൊപ്പമുള്ള യാത്രയുടെ വീഡിയോയാണ് മംമ്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

എന്റെ ജീവിതത്തില്‍ മാന്ത്രികമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2017. അതുകൊണ്ട്, ഈ വര്‍ഷം അവസാനിക്കും മുന്‍പ് അമ്മയെ കണ്‍വേര്‍ട്ടബിളിലെ ആദ്യയാത്രയ്ക്കു കൊണ്ടുപോകാനുള്ള അവസരം കൈവിട്ടുകളയാന്‍ തോന്നിയില്ല. ഏറെ ത്രില്ലിലായിരുന്നു അമ്മ. അമ്മയുടെ വീഡിയോഗ്രഫി ഏറെ മികച്ചതാണെന്നും മംമ്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിക്കുന്നു. അമ്മമാരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും കുടുംബത്തോടൊത്തുള്ള സുന്ദര നിമിഷങ്ങള്‍ എന്നെന്നും കാത്തുവയ്ക്കാനുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

മാസ്റ്റര്‍പീസ് അണിയറ പ്രവര്‍ത്തകര്‍ ചതിച്ചു – റീത്തുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

അജയ് വാസുദേവന്‍ സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണവും കളക്ഷനുമായി മുന്നേറുന്ന മാസ്റ്റര്‍പീസിനു തിരിച്ചടി. മാസ്റ്റര്‍പീസ് അണിയറ പ്രവര്‍ത്തകര്‍ തിയേറ്റര്‍ സന്ദര്‍ശ്നത്തിനെത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടും താരങ്ങള്‍ ആരും എത്താതിരുന്നത് ഫാന്‍സിനു നിരാശ.

സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ അറിയിപ്പ് പ്രകാരം എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരുന്നു. എന്നാല്‍, ആരും എത്തിയില്ല. മമ്മൂട്ടിയും മറ്റ് താരങ്ങളും എത്താത്തതില്‍ പ്രതിഷേധിച്ച്‌ മലപ്പുറത്തെ ഫാന്‍സ് ആസോസിയേഷനാണ് രംഗത്തെത്തിയിരിക്കുന്നത്.

സിനിമ ബഹിഷ്കരിക്കുകയാണെന്നും ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പണം മുടക്കി തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയിട്ടും താരങ്ങള്‍ ആരും എത്താതിരുന്നത് ഇവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ആ മമ്മൂട്ടി ചിത്രത്തിന്റെ കാര്യത്തില്‍ എനിക്ക് തെറ്റിപ്പോയി- സംവിധായകന്‍ തുറന്നു പറയുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമാണ് ബിഗ് ബി. അതുപോലൊരു ഇടിപ്പടം വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ മമ്മൂട്ടി ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍, ആഷിഖ് അബു സംവിധാനം ചെയ്ത ആ ഇടിപ്പടം എട്ടു നിലയില്‍ പൊട്ടുകയായിരുന്നു ചെയ്തത്.

ഡാഡി കൂള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാങ്സ്റ്റര്‍. വന്‍ പ്രതീക്ഷയിലായിരുന്നു ആഷിഖ് അബു മമ്മൂട്ടിയെ വെച്ച്‌ ഡാഡികൂള്‍ ചെയ്തത്. എന്നാല്‍, ചിത്രം വേണ്ടത്ര വിജയിച്ചിരുന്നില്ല. മമ്മൂട്ടിയുമായി ഇരു രണ്ടാം വരവിനൊരുങ്ങിയ ആഷിഖ് ആബുവിന്റെ സകല പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ഗാങ്സ്റ്റര്‍ എട്ടു നിലയില്‍ പൊട്ടി.

മമ്മൂട്ടിയെന്ന നടന്റെ സാന്നിധ്യമുണ്ടായിട്ടും ഗാങ്സ്റ്റര്‍ പരാജയപ്പെട്ടതു താന്‍ കാണികളെ വിലകുറച്ചു കണ്ടതുകൊണ്ടാണെന്ന് ആഷിഖ് അബു വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറയുന്നു. ഗാങ്സ്റ്റര്‍ പരാജയപ്പെട്ടതില്‍ മറ്റൊരാള്‍ക്കും ഉത്തരവാദിത്വമില്ലെന്ന് ആഷിഖ് മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കാണികളുടെ നിലവാരത്തെ സംവിധായകന്‍ എന്ന നിലയില്‍ താന്‍ ചോദ്യം ചെയ്തതുകൊണ്ടാണ് ആ ചിത്രം പരാജയപ്പെട്ടതെന്ന് ആഷിഖ് തുറന്നു പറയുന്നു.

മായാനദിയിലെ അപ്പു- ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് കാണാം

നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ അരങ്ങേറിയ ഐശ്വര്യ ലക്ഷ്മിക്ക് കരിയറില്‍ വലിയൊരു മുന്നേറ്റമാകുകയാണ് മായാ നദിയിലെ കഥാപാത്രം. ചിത്രം കണ്ട പ്രേക്ഷകരെല്ലാം ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്. പുതിയ ലക്കം ഗൃഹലക്ഷ്മി മാസികയുടെ കവര്‍ ഗേളാകുന്നതും ഐശ്വര്യയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

ഹോട്ട് ലുക്കില്‍ മന്ദിര; പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കോപ്രായങ്ങളെന്ന് ആക്ഷേപം

സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്മാരുടെയും സദാചാരവാദികളുടെയും ആക്രമണം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സെലിബ്രിറ്റികള്‍. പ്രത്യേകിച്ച്‌ സ്ത്രീകള്‍. ട്രോളുകള്‍ക്ക് പുറമെ വൃത്തികെട്ട ബോഡി ഷെയ്മിങ്ങിനും വിധേയരാവാനാണ് നടികളുടെ വിധി. സോനം കപൂര്‍, വിദ്യാ ബാലന്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവരെല്ലാം ഇത് അനുഭവിച്ചവരാണ്.

ഇക്കൂട്ടത്തിലെ പുതിയ ഇരയാണ് അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ മന്ദിര ബേദി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മന്ദിര പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരെയാണ് സദാചാര പോലീസിന്റെ ആക്രമണം. മന്ദിരയുടെ വസ്ത്രധാരണമാണ് ഇവര്‍ക്ക് പിടിക്കാതിരുന്നത്. അടിമുടി അശ്ലീലമാണ് ഇൗ വസ്ത്രധാരണം എന്നാണ് ഇവരുടെ ആക്ഷേപം.

പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായുള്ള ഓരോ കോപ്രായങ്ങളാണെന്നും നമ്മള്‍ ഇന്ത്യയിലാണ് ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന ഉപദേശങ്ങളും പ്രശസ്തിക്കായി ശരീരം തുറന്നു കാണിക്കാന്‍ നാണമില്ലേ എന്ന ആക്രോശങ്ങളുടെയും സഭ്യതയുടെ അതിര് വരമ്ബുകള്‍ ലംഘിക്കുന്ന കമന്റുകളുടെയും പെരുമഴയാണ് മന്ദിരയുടെ അക്കൗണ്ട് നിറയെ.

എന്നാല്‍, ഈ നാല്‍പത്തിയഞ്ചാം വയസ്സിലും ഇത്രയും നന്നായി ശരീരം സംരക്ഷിക്കുന്നതിന് മന്ദിരയെ പ്രശംസിച്ചവരുമുണ്ട്.

mandira bedi gets trolled by moral police for her instagram picture

2017ലെ ഏറ്റവും മോശപ്പെട്ട സിനിമകള്‍!

വിക്കിപീഡികയുടെ കണക്കെടുത്ത് നോക്കിയാല്‍ 131 സിനിമകളാണ് 2017ല്‍ മലയാളത്തില്‍ റിലീസ് ആയത്. എന്നാല്‍, ഏകദേശം 140ലധികം സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍താരങ്ങള്‍ മാസ് ചിത്രങ്ങള്‍ തേടിപ്പോയപ്പോള്‍ 2017ല്‍ പ്രേക്ഷകരെ സ്വാധീനിച്ചത് യുവതാരങ്ങളാണ്.

2017ല്‍ റിലീസ് ആയ ചിത്രങ്ങളില്‍ ഒട്ടും കണ്ടിരിക്കാന്‍ കഴിയാത്ത സിനിമകളും ഉണ്ട്. 2017ലെ മിക്ക സിനിമകളും തിയേറ്ററില്‍ നിന്നു തന്നെ കാണാന്‍ സാധിച്ച ഭാഗ്യവാനും ഹതഭാഗ്യനുമാണ് താനെന്ന് ശൈലന്‍ പറയുന്നു. കണ്ടതില്‍ മോസ്റ്റ് ടെറിബിള്‍ ആയി അനുഭവപ്പെട്ട പത്തെണ്ണത്തിന്റെ ലിസ്റ്റും ശൈലന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

1. ഒരു മെക്സിക്കന്‍ അപാരത (സംവിധായകന്‍- ടോം ഇമ്മട്ടി, നായകന്‍- ടൊവിനോ തോമസ്)

2. ടിയാന്‍ (സംവിധാനം- മുരളി ഗോപി, നായകന്‍- പൃഥ്വിരാജ്, ഇന്ദ്രജിത്)

3. പുത്തന്‍ പണം (സംവിധാനം- രഞ്ജിത്, നായകന്‍- മമ്മൂട്ടി)

4. വെളിപാടിന്റെ പുസ്തകം (സംവിധാനം- ലാല്‍ ജോസ്, നായകന്‍- മോഹന്‍ലാല്‍)

5. ചിക്കന്‍ കോക്കാച്ചി (സംവിധാനം- അനുരഞ്ജന്‍ പ്രേംജി, നായകന്‍- സുധി കോപ്പ, ധര്‍മജന്‍)

6. 1971 (സംവിധാനം- മേജര്‍ രവി, നായകന്‍- മോഹന്‍ലാല്‍)

7. കാറ്റ് (സംവിധാനം- അരുണ്‍ കുമാര്‍ അരവിന്ദ്, നായകന്‍- ആസിഫ് അലി, മുരളി ഗോപി)

8. ഹണിബീ 2 (സംവിധാനം- ജീന്‍ പോള്‍ ലാല്‍, നായകന്‍- ആസിഫ് അലി)

9. സത്യാ (സംവിധാനം- ദീപന്‍, നായകന്‍- ജയറാം)

10. ഷെര്‍ലക്ക് ടോംസ് (സംവിധാനം- ഷാഫി, നായകന്‍- ബിജു മേനോന്‍)

മാക്സിമം നിരാശ സമ്മാനിച്ച വില്ലന്‍, ഗ്രെയ്റ്റ് ഫാദര്‍, റോള്‍ മോഡല്‍സ് സംവിധായകരും കാണാന്‍ സാധിക്കാത്ത സിനിമകളും ക്ഷമിക്കുക എന്നും ശൈലന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

140ൽ പരം മലയാളസിനിമകളാണ് 2017ൽ റിലീസായത്. അതിൽ പാതിയിലേറെയും തിയേറ്ററിൽ ദർശിക്കാൻ സാധിച്ച ഒരു ഭാഗ്യവാൻ/ഹതഭാഗ്യൻ ഞ്യാൻ….

Posted by Schzylan Sailendrakumar on Friday, December 29, 2017

ആട് 2-ന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; മൂവായിരം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ഫെയ്സ്ബുക്ക്

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കവെ ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. മൂവായിരത്തോളം ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്.

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അനുവാദമില്ലാതെ തിയേറ്ററുകളില്‍ നിന്ന് മൊബൈല്‍ക്യാമറകളില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടവരുടെ പേജുകളാണ് ഫെയ്സ്ബുക്ക് അധികൃതര്‍ ഡിലീറ്റ് ചെയ്തിരിക്കുന്നതെന്ന് വിജയ്ബാബു പറഞ്ഞു.

ഡിലീറ്റ് ചെയ്യപ്പെട്ട പേജുകള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി തങ്ങളെ വിളിച്ചതുകൊണ്ടോ മാപ്പ് പറഞ്ഞതുകൊണ്ടോ യാതൊരു കാര്യവുമില്ലെന്നും വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു. പേജ് തിരികെ ലഭിക്കണമെങ്കില്‍ ഫെയ്സ്ബുക്ക് അധികൃതരുടെ കാരുണ്യത്തിന് കാത്തു നില്‍ക്കുക മാത്രമേ വഴിയുള്ളു.

അനുവാദം കൂടാതെ നിയമവിരുദ്ധമായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും വിജയ്ബാബു പ്രതികരിച്ചു. ഇത്തരക്കാരുടെ പേജുകള്‍ എന്നേക്കുമായി ഡിലീറ്റ് ചെയ്യപ്പെടുന്നതായിരിക്കും.

Facebook have successfully deleted 3000 odd pages who have who have broadcasted illegal content of aadu -2 These are…

Posted by Vijay Babu on Wednesday, December 27, 2017

ദുല്‍ഖറിനെ നിരന്തരം ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിച്ചിരുന്നു; തെന്നിന്ത്യന്‍ നായികമാരുടെ മനംകവര്‍ന്ന് മലയാളത്തിന്റെ സല്‍മാന്‍

മലയാള ചലചിത്രലോകത്ത് നിന്നും ബോളിവുഡില്‍ വരെ എത്തി മറുനാടന്‍ നായികനാരുടെ മനംകവര്‍ന്ന മലയാളത്തിന്റെ ചുള്ളന്‍ ചെക്കാനാണ് ദുല്‍ഖര്‍ സല്‍മാന്‍. ‘കണ്ണും കണ്ണും കൊള്ളയടിത്താന്‍’ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദുല്‍ഖറിനെ കുറിച്ച്‌ ചിത്രത്തിലെ നായിക ഋതു വര്‍മ പറയുന്നതാണ് ഇപ്പോള്‍ ആരാധകരെ ഹരംകൊള്ളിക്കുന്നത്.

‘ദുല്‍ഖറിന്റെ ക്യാമറയ്ക്ക് മുന്നിലുള്ള പ്രകടനം കണ്ടുനില്‍ക്കുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. അത് അഭിനയമാണെന്ന് തോന്നുകയേയില്ല. അനാസയകരമായാണ് ദുല്‍ഖര്‍ അത് ചെയ്യുന്നത്. മണിരത്നം സാറിനെ പോലുള്ള വലിയ പ്രതിഭാധനരുടെ കൂടെ പ്രവര്‍ത്തിച്ചതിനാല്‍ ദുല്‍ഖറിനെ നിരന്തരം ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിച്ചിരുന്നു’

‘ ദുല്‍ഖറിന് പെട്ടെന്ന് തന്നെ കഥാപാത്രമായി മാറാന്‍ കഴിയുന്നുണ്ട്. തന്റെ ജോലിയോട് വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ്, അതുകാണ്ട് തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. ദുല്‍ഖറിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. മികച്ച അഭിനേതാവും നല്ലൊരു വ്യക്തിയുമാണ് അദ്ദേഹമെന്നും ഋതു പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി ടിവി സീരിയല്‍ താരവും അവതാരകയുമായ കരിഷ്മയുടെ ചൂടന്‍ ഫോട്ടോ ഷൂട്ട്; ക്യാമറയ്ക്കു മുന്നില്‍ ടോപ് ലെസായ ചിത്രങ്ങള്‍ക്ക് ലൈക്കോടു ലൈക്ക്

ഇന്ത്യന്‍ ടിവി നടിയും അവതാരകയുമായ കരിഷ്മ ശര്‍മയുടെ ചൂടന്‍ ഫോട്ടോ ഷൂട്ട് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പവിത്ര റിഷ്ത, പ്യാര്‍ തുനെ ക്യാ കിയാ, മൊഹബത്, ലവ് ബൈ ചാന്‍സ്, ആഹത്, തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്യാര്‍ക പൂഞ്ച്നാമ എന്ന സിനിമയിലും കരിഷ്മ വേഷമിട്ടിട്ടുണ്ട്.

 

 

]

 

Sometimes you gotta take a break from the nosie to appreciate the beauty of silence. ?

A post shared by Ragini ?? (@karishmasharma22) on