പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ജഗതിയും സലിംകുമാറും സുരാജും

പാക് പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ജഗതിയും സലിംകുമാറും സുരാജും. പാക് പോലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്സ്’. കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തത്.

 

എന്നാല്‍, സ്വന്തം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചു മാസം പിന്നിട്ടിട്ടും കറാച്ചി പോലീസ് അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.നാളുകള്‍ക്ക് ശേഷം പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കറാച്ചി പോലീസ് വിവരം അറിഞ്ഞത്.

 

കറാച്ചി പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കലാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു.

 

സിഐഡി മൂസയിലെ സലീംകുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്. ഇതോടെ പാക് ഇന്റലിജന്‍സിന്റെ വന്‍ പരാജയത്തെ കുറിച്ച്‌ അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സിനിമാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കിടിലന്‍ ഓഫര്‍: ക്രിസ്മസ് ദിനത്തില്‍ വിമാനം ഫ്രീ

സിനിമാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കിടിലന്‍ ഓഫര്‍, ക്രിസ്മസ് ദിനത്തില്‍ വിമാനം ഫ്രീ.ക്രിസ്മസിന് പൃഥ്വിരാജിന്റെ പുതിയ സിനിമയായ വിമാനം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും നൂണ്‍, മാറ്റിനി ഷോകള്‍ സൗജന്യമായിരിക്കും എന്നാണ് താരം പറയുന്നത്. ഒരു വലിയ സര്‍പ്രൈസുമായിട്ടാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത് എന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

കൂടാതെ വൈകുന്നേരങ്ങളിലെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം പൂര്‍ണമായും സജി തോമസിന് ക്രിസ്മസ് സമ്മാനമായി കൈമാറാന്‍ തീരുമാനിച്ചതായും പൃഥ്വിരാജ് പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്ക് സിനിമ കാണാന്‍ അവസരം ഒരുക്കണം എന്നുള്ള സജിയുടെ ആവശ്യം മാനിച്ചാണ് ഈ ഓഫര്‍ ഒരുക്കിയതെന്നാണ് പൃഥ്വി വീഡിയോയില്‍ വ്യക്തമാക്കിയത്.

ജന്മനാ മൂകനും ബധിരനുമായ സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയാണ് വിമാനം. യഥാര്‍ഥ സജി ബധിരനും മൂകനുമായ വ്യക്തിയാണെങ്കിലും ചിത്രത്തില്‍ പൃഥ്വിയുടെ സജി എന്ന കഥാപാത്രം സംസാരിക്കും. ദാരിദ്ര്യം മൂലം ഏഴാം ക്ലാസില്‍ പഠനമവസാനിച്ച സജി വൈകല്യത്തിന് എതിരെ ഇച്ഛാശക്തികൊണ്ട് പൊരുതി ജയിച്ച ആളാണ്. നവാഗതനായ പ്രദീപ് നായരാണ് വിമാനം സംവിധാനം ചെയ്തിരിക്കുന്നത്. ദുര്‍ഗ കൃഷ്ണ, അലസിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

മായാനദിയേക്കാള്‍ മനോഹരമായ കുറിപ്പുകള്‍, കെട്ടിപ്പിടുത്തംസ്; പൊങ്കാലകളെ പുച്ഛിച്ച്‌ ആഷിക് അബു

മായാനദി മികച്ച സിനിമയാണെന്ന് കണ്ട പ്രേക്ഷകരെല്ലാം വിലയിരുത്തിയിട്ടും സിനിമ കാണാതാതെ സംവിധായകന്‍ ആഷിക് അബുവിനേയും സിനിമയേയും അധിക്ഷേപിക്കുകയാണ് ഒരുപറ്റം ആളുകള്‍. വളരെ പക്വമായി, സിനിമയുടെ ഇതിവൃത്തമായ പ്രണയത്തെ മറ്റ് കലര്‍പ്പുകള്‍ക്ക് ഇടം നല്‍കാതെ മായാനദിയില്‍ വരച്ചിട്ട ആഷിക് അബുവിനെ മറ്റ് വിഷയങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആക്രമിക്കുകയാണ് സോഷ്യല്‍മീഡിയ.

റിലീസ് ദിനം തൊട്ടു ചിത്രത്തിനെതിരെ വാളെടുത്തവരെ അതേ സോഷ്യല്‍മീഡിയയിലൂടെ തന്നെ മറ്റനേകം ആളുകള്‍ മറുപടി കൊടുത്ത് വായടപ്പിച്ചിരിക്കുകയാണ്. ഈ ഉത്സവകാലത്ത് ഒരുപാട് ചിത്രങ്ങള്‍ റിലീസായെങ്കിലും ഇത്രയേറെ മികച്ച നിരൂപണങ്ങള്‍ മറ്റൊരു ചിത്രത്തിനും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. മായാനദി കണ്ടവരാരും ഒരു മികച്ച അനുഭവക്കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കുറിക്കാതിരുന്നിട്ടുമില്ല.

ആദ്യദിവസം വലിയ ഓളങ്ങള്‍ സൃഷ്ടിക്കാതെയായിരുന്നു തുടക്കമെങ്കിലും സമൂഹമാധ്യമങ്ങളിലെ ആസ്വാദനക്കുറിപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മായാനദി ഹിറ്റ് ചിത്രമെന്നൊക്കെയുള്ള സാമ്ബ്രദായിക വാക്കുകള്‍ക്ക് പകരം സോഷ്യല്‍മീഡിയയിലൂടെ മറ്റൊരു സമാന്തര പാതയാണ് തുറന്നിരിക്കുന്നത്. ഏതായാലും സിനിമയ്ക്ക് മികച്ച ആസ്വാദനക്കുറിപ്പുകള്‍ എഴുതിയവര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. സിനിമയേക്കാള്‍ മനോഹരമായ കുറിപ്പുകള്‍ക്ക് നന്ദിയും കെട്ടിപ്പിടുത്തങ്ങളും എന്നാണ് സംവിധായകന്റെ വാക്ക്.

“മായാനദിയേക്കാള്‍ മനോഹരമായ, സിനിമയെ കുറിച്ചുള്ള കുറിപ്പുകള്‍. എല്ലാവര്‍ക്കും നന്ദി ! കെട്ടിപ്പിടുത്തംസ് ?❤️”

ചുരുക്കി പറഞ്ഞാല്‍ മായാനദിക്ക് പൊങ്കാലയിടുന്നവര്‍ക്ക് മികച്ച അഭിപ്രായം രേഖപ്പെടുത്തി അതേനാണയത്തില്‍ മറുപടി നല്‍കിയ സോഷ്യല്‍മീഡിയയെ നെഞ്ചോട് ചേര്‍ക്കുകയാണ് ആഷിക് അബു. നിരുത്സാഹപ്പെടുത്തുന്നവരോട് ഉള്ള സംവിധായകന്റെ മറുപടി അവരുടെ നേര്‍ക്ക് പുലര്‍ത്തുന്ന മൗനം തന്നെയാണ്.

‘ഒപ്പം മുതല്‍ ഒപ്പമുണ്ട് ; തനിയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ അമര്‍ഷവുമായി അജു വര്‍ഗ്ഗീസ്

ആട് 2 വിനെ പ്രമോട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കിയതോടെ നടന്‍ അജു വര്‍ഗീസിനെതിരെ പേജില്‍ മോശം പരാമര്‍ശങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ ഫേസ്ബുക്കിലൂടെ അജു പ്രതികരിച്ചു .

“ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ ! ” എന്നാണ് അജു ഫേസ്ബുക്കില്‍ ഒടുവില്‍ പോസ്റ്റ് ചെയ്തത്.

ഇന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ആട് 2 റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് മുമ്ബും ശേഷവും അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. .

ക്രിസ്മസ് ഫെസ്റ്റിവല്‍ വിന്നര്‍ എന്ന പേരില്‍ അജു ഷെയര്‍ ചെയ്ത പോസ്റ്റിലാണ് ഒരു പറ്റം ആളുകള്‍ ആക്രമണം നടത്തിയത്. ഒപ്പം എന്ന ചിത്രം പ്രൊമോട്ട് ചെയ്തതിനും അജു വര്‍ഗ്ഗീസ് സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

അമ്മ വേഷം ചെയ്താലും പതിനാറിന്റെ ചെറുപ്പം: ഈ ലുക്കിന്റെ രഹസ്യം വെളിപ്പെടുത്താമോ?

വര്‍ഷവും വയസ്സും കൂടുന്തോറും നയന്‍താരയുടെ സൗന്ദര്യം കൂടിക്കൂടി വരികയാണ്… പന്ത്രണ്ട് വര്‍ഷത്തിലേറെയായി സൗത്ത് ഇന്ത്യയില്‍ മുന്‍നിര നായികയായി നില്‍ക്കുന്ന നയന്‍ ഇന്ന് സൂപ്പര്‍ലേഡി പദവിയും സ്വന്തമാക്കി..

അമ്മ വേഷം ചെയ്താലും പതിനാറിന്റെ ചെറുപ്പം… ദേ ഈ ചിത്രം കണ്ടില്ലേ.സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നയന്‍താരയുടെ പുതിയ ചിത്രമാണിത്. നിറവും സൗന്ദര്യവും പിന്നെയും കൂടിയിരിയ്ക്കുന്നു.

ഏത് വേഷവും നന്നായി ഇണങ്ങുന്ന നയന്‍താരയ്ക്ക് ഈ ഗൗണും നല്ല ചേര്‍ച്ചയുണ്ട്. ഫോട്ടോ സോഷ്യല്‍മിഡിയ ഏറ്റെടുത്തു കഴിഞ്ഞു. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്ന വേലൈക്കാരനാണ് ഉടന്‍ തിയേറ്ററിലെത്തുന്ന നയന്‍താരയുടെ ചിത്രം.

30 കഴിഞ്ഞ നയന്‍താര ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇമയ്ക്കാ നൊടികള്‍, കൊലയുതിര്‍കാലം, ജയ് സിംഹ, കോകോ എന്നിവയാണ് നയന്റെ മറ്റ് ചിത്രങ്ങള്‍

വിവാഹം കഴിഞ്ഞിട്ടും സാമന്തയ്ക്ക് അടങ്ങിയിരിക്കാന്‍ വയ്യ!

തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത വിവാഹം കഴിഞ്ഞിട്ടും തിരക്കിലാണ്. നീണ്ട പ്രണയത്തിന് ശേഷം നാഗചൈതന്യയുമായുള്ള വിവാഹത്തിനും ഹണിമൂണിനും ശേഷം നേരെ ഏറ്റെടുത്ത സിനിമയുടെ തിരക്കുകളിലേക്കെത്തുകയായിരുന്നുസംവിധായകന്‍ പൊന്റാമിന്റെ അടുത്ത സിനിമയിലാണ് നായികയായി സാമന്ത അഭിനയിക്കാന്‍ പോവുന്നത്.

ശിവകാര്‍ത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. ആദ്യമായാണ് സാമന്തയും ശിവകാര്‍ത്തികേയനും ഒരുമിച്ചഭിനയിക്കുന്നത്. സിനിമയിലേക്കായി തമിഴ്നാടിന്റെ പരമ്ബരാഗത ആയോധനകലയായ സിലമ്ബം സാമന്ത അഭ്യസിക്കുന്നുണ്ട്.

സിനിമയുടെ മറ്റൊരു പ്രത്യേകത സിമ്രാന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നതാണ്. മാത്രമല്ല മലയാളത്തില്‍ നിന്നും നടന്‍ ലാല്‍, നെപ്പോളിയന്‍, സൂരി,

രാജേന്ദര്‍, യോഗി ബാബു, മനോബാല തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തും. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഡി ഇമ്മനാണ

അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടാണോ വേദിക വീണ്ടും ഗ്ലാമറാകുന്നത് ?

മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരം വേദിക കൂടുതല്‍ ഗ്ലാമറസ് ആകുന്നു.ഇന്‍സ്റ്റഗ്രാമിലാണ് വേദികയുടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ഒരു കറുത്ത ഷര്‍ട്ട് മാത്രം ധരിച്ച്‌ കടല്‍തീരത്ത് ഇരിക്കുന്നതാണ് ചിത്രം.അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടാണോ വേദിക വീണ്ടും ഗ്ലാമറാകുന്നത് എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിയ്ക്കുന്നത്.

വടിവൊത്ത ശരീരകവും അഴകും അഭിനയവും ഉണ്ടെങ്കിലും വേദികയ്ക്ക് പൊതുവെ അവസരങ്ങള്‍ കുറവാണ്.2006 ല്‍ മദിരാശി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വേദികയുടെ തുടക്കം.

തുടര്‍ന്ന് മുനി, കാലൈ, സക്കരക്കട്ടി, മലൈ മലൈ, പരദേശി, കാവ്യ തലൈവ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു

പ്രേക്ഷകരെ ഞെട്ടിച്ച്‌ തെന്നിന്ത്യന്‍ നടി തൃഷ; വീഡിയോ കാണാം

ചെന്നൈ: (www.kvartha..com 23.12.2017) പ്രേക്ഷകരെ ഞെട്ടിച്ച്‌ തെന്നിന്ത്യന്‍ നടി തൃഷ. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി. സസ്പെന്‍സും ഹൊററും കോര്‍ത്തിണക്കിയ തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ തൃഷ എത്തിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

ആര്‍ മാധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാവും ചിത്രത്തിലുടനീളമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രിന്‍സി പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ മൈന്‍ഡ് ചെയ്യാതെ ആടിനെ പ്രൊമോട്ട് ചെയ്തു; അജു വര്‍ഗീസിന് മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല

മലയാളികളുടെ ഇഷ്ട താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയര്‍ക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന് ഫേസ്ബുക്കിലൂടെ ഇടയ്ക്ക് രൂക്ഷവിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അജുവിന്റെ പുതിയ പോസ്റ്റും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ആട് 2ന് തിയേറ്ററുകളില്‍ ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ചും നിലത്തിരുന്ന് സിനിമ കാണേണ്ടി വന്നയാള്‍ പോസ്റ്റ് ചെയ്ത കുറിപ്പും അജു തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.

മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് താരത്തിനെ ഫേസ്ബുക്കിലൂടെ കൊന്ന് കൊലവിളിക്കുന്നത്. പോസ്റ്റിന് കീഴില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് പലരും ചെയ്തിട്ടുള്ളത്.

ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കം കുറിച്ചത് മമ്മൂട്ടിയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യമെത്തിയ സിനിമയെക്കുറിച്ച്‌ ഒന്നും പറയാതെ ജയസൂര്യ ചിത്രത്തിനെ പ്രമോട്ട് ചെയ്തത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

സംവിധായകന്‍ താണുകേണ് അപേക്ഷിച്ചു, തമിള്‍ റോക്കേഴ്സിന്റെ മനസ്സലിഞ്ഞു

ടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ശ്രമിച്ചിട്ടും സിനിമ ചോര്‍ത്തുന്ന വെബ്സൈറ്റുകളായ തമിള്‍ റോക്കേഴ്സ്, തമിള്‍ ഗണ്‍ എന്നിവരെയൊന്നും ഇതുവരെ ഒതുക്കാന്‍ കഴിഞ്ഞിട്ടില്ല. വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ മുന്നിട്ടിറങ്ങി സെറ്റുകളുടെ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും വ്യാജ സെറ്റുകളുടെ ശല്യത്തിന് യാതൊരു കുറവുമില്ല.

തമിള്‍ റോക്കേഴ്സിനെ വെല്ലുവിളിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയതാണ് ചരിത്രം.എന്നാല്‍, ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ അബ്ബാസ് അക്ബര്‍ തമിള്‍ റോക്കേ്സിനെ ഭീഷണിപ്പെടുത്താനൊന്നും നിന്നില്ല.

പകരം തന്റെ സിനിമയ്ക്ക് ഒരു മാസത്തെ സമയം നല്‍കണമെന്ന് താണുകേണ് അപേക്ഷിക്കുകയാണ് അബ്ബാസ് ചെയ്തത്. ഒരു മാസമെങ്കിലും സിനിമ ഓടിയാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചു കിട്ടുകയുള്ളൂവെന്നും അതിനാല്‍ സിനിമ ചോര്‍ത്തരുതെന്നും അബ്ബാസ് പറഞ്ഞു.

സംവിധായകന്റെ അപേക്ഷ തമിള്‍ റോക്കേ്സ് തള്ളിക്കളഞ്ഞില്ല. അപേക്ഷയുടെ സ്വരമായത് കൊണ്ടാകണം ആ സിനിമയുടെ എല്ലാ ഡൗണ്‍ലോഡ് ലിങ്കുകളും വെബ്സൈറ്റില്‍ നിന്ന് എടുത്തുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിള്‍ റോക്കേഴ്സിന്റെ പാത പിന്തുടര്‍ന്ന് തമിള്‍ ഗണ്‍, തമിള്‍ എംവി എന്നീ സെറ്റുകളും ലിങ്കുകള്‍ നീക്കം ചെയ്തിട്ടുണ്ട്.