ഈ പ്രായത്തിലും മോഹന്‍ലാല്‍ ചെയ്യുന്നത് അദ്ഭുതം; തുറന്നുപറഞ്ഞ് അനുഷ്ക

ഇന്ത്യന്‍ സിനിമയിലെ അദ്ഭുതങ്ങളിലൊന്നാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. സിനിമക്ക് വേണ്ടി മലയാളികളുടെ ലാലേട്ടന്‍ നടത്തുന്ന അര്‍പ്പണ ബോധത്തെ സാക്ഷാല്‍ അമിതാഭ് ബച്ചനും, രജനീകാന്തും വരെ അംഗീകരിച്ചതാണ്.

ഇന്ത്യന്‍ സിനിമയിലെ അദ്ഭുതമെന്നാണ് ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വരെ മോഹന്‍ലാലിനെ വിളിക്കുന്നത്. ഇപ്പോഴിതാ, ലാലേട്ടനില്‍ പ്രചോദനമുള്‍ക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയുടെ താരറാണി അനുഷ്ക.

ഒടിയന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയ രൂപ മാറ്റം എല്ലാവര്‍ക്കും മാതൃകയാണെന്നാണ് അനുഷ്ക പറഞ്ഞിരിക്കുന്നത്. ഭാഗമതിയ്ക്ക് വേണ്ടി സൈസ് സീറോ ആയതിനെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് അനുഷ്ക മറുപടി നല്‍കിയത്. തന്റെ പ്രയത്നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്.

ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതിരിക്കാന്‍ ഒരിക്കലും കഴിയില്ല. അദ്ദേഹത്തിന് 56 കഴിഞ്ഞെന്നാണ് എന്റെ അറിവ്. ഈ പ്രായത്തിലും ഒരു യുവനടന്‍ മാത്രം ചെയ്യാന്‍ സാധ്യതയുള്ള എല്ലാ റിസ്കും ചെയ്ത് അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പുതിയ രൂപമാറ്റം താന്‍ കണ്ടിട്ടില്ല എന്ന് അവതാരിക പറഞ്ഞപ്പോള്‍ അത് എന്തായാലും കാണണം എന്നായിരുന്നു അവതാരകയോട് അനുഷ്ക പറഞ്ഞത്. ഒടിയന്‍ സിനിമ ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കുകയാണ് താനെന്നും അനുഷ്ക പറയുന്നു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ അനുഷ്ക പ്രശംസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *