ഐശ്വര്യ റായിയുടെ അപമാനിക്കലില്‍ നിന്നും അജിതിനെ രക്ഷിച്ചത് മമ്മൂട്ടി

കരിയറില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട് ഇന്ന് തമികത്ത് ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് അജിത്. ഇന്ന് തല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അജിതിന് പരാജയങ്ങള്‍ വേട്ടയാടുകയും സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്ന സമയമുണ്ടായിരുന്നു.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്നു നായക താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന സവിശേഷതയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിനുണ്ടായിരുന്നത്. രണ്ടു നായികമാരില്‍ ഒരാളായ ഐശ്വര്യ റായിയുടെ നായക വേഷമാണ് ചിത്രത്തില്‍ ആദ്യം അജിതിന് ഉണ്ടായിരുന്നത്. എന്നാല്‍ അജിതിന്റെ നായകനാകാന്‍ ഐശ്വര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചിത്രം പ്രതിസന്ധിയിലായിരുന്നെന്ന് ഒരു തമിഴ് മാധ്യമത്തിലെ ലേഖനം പറയുന്നു.

അജിതിനെ മാറ്റാന്‍ സംവിധായകന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു നായകനായ മമ്മൂട്ടി അതിനെ എതിര്‍ത്തു. വളര്‍ന്നു വരുന്ന ഒരു താരത്തെ ഇത്തരത്തില്‍ ഒഴിവാക്കുന്നതില്‍ അദ്ദേഹം സംവിധായകനോട് രോഷാകുലനായതായി ലേഖനം പറയുന്നു. പിന്നീട് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി തബുവിന്റെ നായികയായി അജിതിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

ഐശ്വര്യയുടെ ആദ്യ കാമുക വേഷത്തില്‍ അബ്ബാസും പിന്നീട് രക്ഷിച്ച്‌ വിവാഹം കഴിക്കുന്ന വേഷത്തില്‍ മമ്മൂട്ടിയുമാണ് എത്തിയത്. തമിഴകത്ത് വന്‍ വിജയമാണ് ചിത്രം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *