ആരാധകന്റെ കാലില്‍ വീണ് സൂര്യ: ഞെട്ടിത്തരിച്ച്‌ കാണികള്‍

സ് ക്രീനിലെ പോലെ ഓഫ് സ്ക്രീനിലും താരമാണ് സൂര്യ. ആരാധകരോടെ ലാളിത്യത്തോടെ പെരുമാറുന്നതുകൊണ്ടാണ് സൂര്യ മറ്റു പല താരങ്ങളില്‍ നിന്നും വ്യത്യസ്തനായി നില്‍ക്കുന്നത്. പുതിയ സിനിമയായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ കാണികളെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം അരങ്ങേറി. തന്റെ കാലില്‍ വീണ ഒരു ആരാധകരുടെ കാലില്‍ തിരികെ വീണ് സൂര്യ ഏവരെയും അമ്ബരപ്പിച്ചു.

സൂപ്പര്‍ താരങ്ങളുടെ കാലില്‍ ആരാധകര്‍ വീഴുന്നത് ആദ്യമായിട്ടൊന്നുമല്ല. എന്നാല്‍ മറിച്ച്‌ സംഭവിക്കുന്നത് അപൂര്‍വ്വമാണ്. സൂര്യയുടെ ഈ പ്രവൃത്തി എല്ലാവരെയും അതിശരിപ്പിച്ചു. സ്റ്റേജില്‍ ഓടിക്കയറിയ ഒരാള്‍ ആദ്യം സൂര്യയുടെ കാലില്‍ തൊട്ടു. ഉടന്‍തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു.

ആരാധകര്‍ കാലില്‍ വീഴുന്നത് കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതുമൊക്കെ സൂര്യ നേരത്തേ വിലക്കിയിട്ടുണ്ട്. പക്ഷേ ഇഷ്ടതാരത്തെ കാണുമ്ബോള്‍ ചില ആരാധകര്‍ സര്‍വ്വതും മറക്കും. ഇന്നലെ നടന്ന ചടങ്ങിലും സമാനമായ സംഭവം ആവര്‍ത്തിച്ചപ്പോഴാണ് സൂര്യയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത പ്രതികരണമുണ്ടായത്. ചടങ്ങ് കാണാനയി വലിയൊരു ആരാധക കൂട്ടം തന്നെ എത്തിയിരുന്നു.

സൂര്യയെ കാണണമെന്നും ഒപ്പംനിന്ന് ചിത്രമെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അവരെ സ്റ്റേജിലേക്ക് കടത്തിവിടാന്‍ സൂര്യ നിര്‍ദേശിക്കുകയായിരുന്നു.ഇനിയാരും തന്റെ കാലില്‍ വീഴരുതെന്ന് സൂര്യ അവരോട് കേണപേക്ഷിച്ചു. തുടര്‍ന്ന് ആരാധകര്‍ക്കൊപ്പം താനാ സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക്ക് മേലെ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *