കേരളത്തിനിത് അപമാനം: കൊച്ചിയിലെത്തിയ തമന്നയ്ക്കെതിരെ അശ്ലീല കമന്റും കൂക്കുവിളിയും

വി ജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമേഷനായി നടി തമന്നയും വിക്രമും കൊച്ചിയില്‍ എത്തിയിരുന്നു. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സ്കെച്ച്‌ എന്ന ചിത്രത്തിന് വേണ്ടിയാണ് തെന്നിന്ത്യന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും കൊച്ചിയിലെത്തിയത്. വന്‍ജനക്കൂട്ടമായിരുന്നു ഇരുവരെയും കാണാന്‍ എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍ തമന്നയ്ക്ക് ചിലരില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമന്നയെ അടുത്തു കണ്ടപ്പോള്‍ ചിലര്‍ അപമാനിക്കുന്ന രീതിയില്‍ കമന്റുകള്‍ പറഞ്ഞുവെന്നും തുടര്‍ന്ന് താരത്തെ സംരക്ഷിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ഏറെ പാടുപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിപാടി കഴിഞ്ഞ മടങ്ങാനായി ലിഫ്റ്റിനരികെ എത്തിയപ്പോഴും ചിലര്‍ തമന്നയെ പിന്തുടര്‍ന്ന് കമന്റുകള്‍ തുടര്‍ന്നു. അവരുടെ ഭാഗത്ത് നിന്നുള്ള മോശം പിന്‍മാറ്റം തുടര്‍ന്നതോടെ തമന്നയുടെ നിയന്ത്രണം വിട്ടു. ലിഫ്റ്റില്‍ കയറിയ തമന്ന ക്ഷുഭിതയായി. വിക്രം ഇടപ്പെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വിക്രമിന്റെ മുഖവും ഏറെ അസ്വസ്ഥമായിരുന്നു.

കൂക്കിവിളിച്ചതും അശ്ലീല കമന്റുകള്‍ പറഞ്ഞതും നടിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *