സ്ക്രീനില്‍ ദുല്‍ഖര്‍, പൃഥ്വി, പ്രണവ് ഇവരുടെ അമ്മ: തിരക്കിലും സ്റ്റൈലിഷാണ് ലെന

അനിയത്തിയായും നായികയുടെ കൂട്ടുകാരിയായും വന്ന് പ്രാധാന്യമുള്ള വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ ചെയ്ത നടിയാണ് ലെന. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മയായി, കരുത്തുറ്റ പോലീസ് ഓഫീസറായി, വില്ലത്തിയായി, ലെഫ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള ചിത്രങ്ങളിലെ ശക്തയായ സ്ത്രീ പ്രതിനിധിയായി ലെന കത്തിക്കയറുകയാണ്. ഇപ്പോള്‍ മുടി വെട്ടി ചെറുതാക്കി കൂടുതല്‍ മെലിഞ്ഞ് ഞെട്ടിക്കുന്ന മെയ്ക്കോവറുമായാണ് ലെന പ്രത്യക്ഷപ്പെടുന്നത്.

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന ലേബല്‍ ഈ നടിക്ക് ചേരുമെന്നതിന് തര്‍ക്കമില്ല. മലയാളവും കടന്ന് ബോളിവുഡിലും എത്തിനില്‍ക്കുന്ന ലെന സംസാരിക്കുന്നു, തന്റെ പുതിയ മെയ്ക്കോവറിനെക്കുറിച്ച്‌, അമ്മ വേഷങ്ങളെക്കുറിച്ച്‌, സിനിമാമേഖലയില്‍ ചര്‍ച്ചയായ വിവാദത്തെക്കുറിച്ച്‌ കപ്പ ടിവിയിലെ ‘ഡൈന്‍ ഔട്ടില്‍’

മെയ്ക്കോവറിന് പിന്നിലെ ചേതോവികാരം

കുറച്ച്‌ കാലങ്ങളായുള്ള വലിയ ആഗ്രഹമായിരുന്നു ഭാരം കുറയ്ക്കണമെന്നുള്ളത്. പക്ഷേ നേരത്തേ ആസൂത്രണം ചെയ്തതല്ല. കൊച്ചിയില്‍ ആകൃതി തുടങ്ങിയപ്പോള്‍ കുറച്ച്‌ കൂടി കാര്യങ്ങള്‍ എളുപ്പമായി. മെലിഞ്ഞപ്പോള്‍ എല്ലാ വേഷവും ചേരും. പണ്ടെനിക്ക് ചുരിദാറും സല്‍വാര്‍ കമ്മീസും മാത്രമേ ചേരൂ. ഭാരം കുറച്ചപ്പോള്‍ മുടി വെട്ടണമെന്ന് തോന്നി.

പി.ജി.ക്കൊക്കെ പടിക്കുമ്ബോള്‍ എനിക്ക് ഷോര്‍ട് ഹെയര്‍ ആയിരുന്നു. ഭയങ്കര സ്വാതന്ത്രമാണ് ഇത് നല്‍കുന്നത്. പല ചിത്രങ്ങള്‍ക്കും വേണ്ടി മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കെമികല്‍സിന്റെ ഉപയോഗം മുടിയെ ശരിക്കും നശിപ്പിച്ചു. അപ്പൊ തോന്നി ഇനി ഫ്രഷ് ആയി വളര്‍ത്തി തുടങ്ങാമെന്ന്. ഇപ്പോള്‍ കുളിയ്ക്കാനൊക്കെ എളുപ്പമാണ്.നല്ല സ്വാതന്ത്രൃം തോന്നുന്നുണ്ട് ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *