മോഹന്‍ലാല്‍- പാര്‍വതി കൂട്ടുകെട്ട് വീണ്ടും ; അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രം ഒരുങ്ങുന്നു

ബോ ളിവുഡ് സംവിധായകന്‍ അജോയ് വര്‍മ -മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു. അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണിത്. ബോളിവുഡില്‍ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന് വേണ്ടി അണിചേരുന്നത്.

പാര്‍വതി നായരാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ സാജു തോമസ് ആണ് തിരക്കഥ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം ഇതായിരിക്കുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിട്ടുണ്ട്.

പ്രശസ്ത ബോളവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നു. ഗോല്‍മാല്‍ എഗൈന്‍, സിംഹം റിട്ടോണ്‍സ് എന്നിവയ്ക്ക് വേണ്ടി സംഘട്ടമമൊരുക്കിയ സുനില്‍ റോഡിഗസ് ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

ത്രി ഇഡിയറ്റ്, ധൂം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെറീന ടിക്സേറിയയാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *