കിടപ്പറ രംഗങ്ങളില്‍ പ്രത്യേക താല്‍പ്പര്യവുമായി ആ നടന്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഹോളിവുഡ്: ഹോളിവുഡ് നടന്‍ ജയിംസ് ഫ്രാങ്കോയ്ക്കെതിരേ ഗുരുതര ആരോപണവുമായി അഞ്ചുനടിമാര്‍ രംഗത്ത്. സ്വന്തം ചിത്രങ്ങളില്‍ ലൈംഗീക രംഗങ്ങളില്‍ എത്തുന്ന നായികമാരേ യഥാര്‍ത്ഥത്തില്‍ താരം സെക്സിനു നിര്‍ബന്ധിക്കാറുണ്ട് എന്ന ഇവര്‍ ആരോപിക്കുന്നു. ഇതില്‍ ഒരാള്‍ ഫ്രാങ്കോയുമായി പ്രണയത്തിലായിരുന്നു. കാറില്‍ വച്ചു ഓറല്‍ സെക്സ് ചെയ്യാന്‍ ഇവരെ ജെയിംസ് നിര്‍ബന്ധിച്ചു എന്ന് ആരോപിക്കുന്നു.

പരാതി നല്‍കിയതില്‍ ബാക്കി നാലുപേര്‍ ഇയാളുടെ ആക്ടിങ്ങ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ്. ആക്ടിങ് ക്ലാസുകള്‍ നടക്കുമ്ബോള്‍ മേല്‍വസ്ത്രം ഇടാതെയും ചിലപ്പോഴോക്കെ പൂര്‍ണ്ണനഗ്നരായും ഇരിക്കാന്‍ ഇയാള്‍ ആവശ്യപ്പെടാറുണ്ടായിരുന്നു എന്ന ഇവര്‍ പറയുന്നു. ഇപ്പോള്‍ ഈ പരിശീലന കളരി പ്രവര്‍ത്തിക്കുന്നില്ല.

തങ്ങളുടെ നഗ്നത ആസ്വദിക്കാനായി ഇയാള്‍ 2012 ല്‍ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ ഷൂട്ടിങ് ഏര്‍പ്പെടുത്തിരുന്നതായും ഇവര്‍ ആരോപിക്കുന്നു. ലൈംഗീക രംഗങ്ങള്‍ ചിത്രീകരിക്കുമ്ബോള്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക്ക് കവര്‍ ഒഴിവാക്കി നേരിട്ടു ചെയ്യാന്‍ ഇയാള്‍ നിര്‍ബന്ധിക്കുമായിരുന്നു എന്നും ഇവര്‍ പറയുന്നു. എന്നാല്‍ തന്‍റെ അഭിഭാഷകനിലൂടെ എല്ലാ ആരോപണങ്ങളും ഇയാള്‍ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *