ബോയ്ഫ്രണ്ടിന് മെസേജ് അയക്കുന്ന തൃഷ; ഹേ ജൂഡിന്റെ ചിത്രീകരണത്തിനിടെ നിവിന്റെ തമാശ [വീഡിയോ]

ലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയും, തെന്നിന്ത്യന്‍ താര സുന്ദരി തൃഷയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹേ ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോമിക്കുകയാണ്. ഹേ ജൂഡിന്റെ ചിത്രീകരണത്തിനിടെയുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഫെയ്സ്ബുക്ക് ലൈവില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ലൈവ് വീഡിയോയിലാണ് നിവിന്‍ പോളിയുടെ തമാശ. കടലിലേക്ക് പുറപ്പെടാനിരിക്കുന്ന ബോട്ടിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചിരി ഉണര്‍ത്തുന്നത്. ബോട്ടില്‍ നിവിന്‍ പോളിയും, നായിക തൃഷയും സംവിധായകന്‍ ശ്യാമ പ്രസാദുമുണ്ട്.

Hey Jude #Location #Mangalore # Live #Nivinpauly #Trisha #Shyamaprasad Sir

Posted by Naressh Krishna on Wednesday, January 10, 2018

Leave a Reply

Your email address will not be published. Required fields are marked *