മാസ് ലുക്കില്‍ മമ്മൂക്ക; പരോളിന്റെ പോസ്റ്റര്‍ ലീക്കായി

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂടി ചിത്രമായ പരോളിന്റെ ചിത്രീകരണം ബാംഗ്ലൂരുവില്‍ തുടങ്ങിയിരിക്കുകയാണ്. സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് പുറത്ത് വരുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ അതിന് മുമ്ബ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. നടന്‍ സിദ്ദിഖാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ വൈകുന്നേരം പുറത്ത് വരുമെന്ന് പറഞ്ഞ പോസ്റ്റര്‍ ലീക്കായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

അത് അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെയാണെന്നും വാര്‍ത്തകളുണ്ട്. എന്നിരുന്നാലും മമ്മൂട്ടി ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *