വിഘ്നേഷ് ശിവ തമിള്‍ റോക്കേഴ്സിനോട് താണപേക്ഷിച്ചത് വെറുതെയായി, താനേ സേര്‍ന്ത കൂട്ടം ഇന്‍റര്‍നെറ്റില്‍

പുതിയ സിനിമ പുറത്തിറങ്ങിയാല്‍ ചങ്കിടപ്പോടെയാണ് സിനിമാ സംവിധായകരും മറ്റ് അണിയറ പ്രവര്‍ത്തകരും. കാരണം മറ്റൊന്നുമല്ല തിയേറ്ററില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന സിനിമകളൊക്കെ പെട്ടെന്നാണ് ഇന്റര്‍നെറ്റില്‍ എത്തുന്നത്. തമിഴ് സിനിമയിലെ പ്രമുഖ സംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ശ്രമിച്ചിട്ടും സിനിമ ചോര്‍ത്തുന്ന വെബ്സൈറ്റുകളായ തമിള്‍ റോക്കേഴ്സ്, തമിള്‍ ഗണ്‍ എന്നിവരെയൊന്നും തടയാന്‍ സാധിച്ചിട്ടില്ല.

വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ മുന്നിട്ടിറങ്ങി സെറ്റുകളുടെ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും വ്യാജ സൈറ്റുകളുടെ ശല്യത്തിന് കുറവില്ല. ഇതിനെ വെല്ലുവിളിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കൊക്കെ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ തമിള്‍ റോക്കോഴ്സിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിഘ്നേഷ് ശിവ. എന്നാല്‍ സംവിധായകന്‍ അപേക്ഷിച്ച്‌ നിമിഷങ്ങള്‍ക്കകം ‘താനേ സേര്‍ന്ത കൂട്ടം’ ഇന്റര്‍നെറ്റിലെത്തി. ഇതിനോടകം തന്നെ ഒട്ടേറെ പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ലോകത്താകമാനം 12,00 തിയേറ്ററുകളിലായി സിനിമ റിലീസ് ചെയ്തിട്ടുള്ളത്.

പൊങ്കല്‍ റിലീസായി മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രമാണ് ഇപ്പോള്‍ ചോര്‍ത്തിയിരിക്കുന്നത്.” തമിള്‍ റോക്കേഴ്സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ ഒന്നു ചിന്തിക്കൂ, ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്നങ്ങള്‍ക്കിടെയിലാണ് ഈ ചിത്രങ്ങള്‍ ഇറങ്ങുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *