പ്രതികരിക്കുന്ന സ്ത്രീകളെ ഫെമിനിസ്റ്റാക്കുന്നു ; വെളിപ്പെടുത്തലുമായി മമ്​ത മോഹന്‍ദാസ്​

ഷാര്‍ജ: പ്രതികരിച്ചുപോയാല്‍ സ്ര്തീകളെ ഫെമിനെസ്റ്റെന്ന് വിളിച്ച്‌ ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് നടി മമ്താ മോഹന്‍ദാസ്. ഒാരോ മനുഷ്യര്‍ക്കും ജീവിക്കാനും സ്വപ്​നം കാണാനും അവ സാക്ഷാല്‍ക്കരിക്കാനും അവകാശമുണ്ട്​.

ആ മൗലിക അവകാശം ഒരാള്‍ക്കൂം നിഷേധിക്കപ്പെട്ടുകൂടാ. സ്ത്രീയും പുരുഷനും പരസ്പരം ഭയത്തോടെ കാണേണ്ടവരല്ലെന്നും മമ്ത പറഞ്ഞു.

പഴയകാലത്ത് നിന്ന്​ വ്യത്യസ്തമായി സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ വായ് തുറന്നാല്‍ അവരെ ഫെമിനെസ്റ്റെന്ന് വിളിക്കുകയാണ്.ഭയപ്പെടുത്തി നിശബ്​ദരാക്കാന്‍​ ​​ശ്രമിക്കുകയാണ്​.

പരസ്പരെ ഭയപ്പെടേണ്ടവരല്ല സ്ത്രീയും പുരുഷനും. പുരുഷ​ന്റെ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനുമുണ്ടാകും. തന്റെ വിജയത്തിന് പിന്നിലെ പുരുഷന്‍ അച്ഛനാണെന്നും മമ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *