കസബ വിവാദം: മമ്മൂട്ടി പറഞ്ഞതില്‍ പൂര്‍ണ തൃപ്തിയില്ല, സിനിമയിലെത്തിയത് സ്വപ്രയത്നം കൊണ്ട്, ഞാനൊരിടത്തും പോകില്ല, വീണ്ടും പാര്‍വതിയുടെ പ്രതികരണം

കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി. മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്നും എന്നാല്‍ അദ്ദേഹം സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

മിതത്വം പാലിക്കാന്‍ പലരും ഉപദേശിച്ചു. അവസരങ്ങള്‍ കുറയുമെന്നും ലോബിയിങ്ങ് നടത്തുമെന്നും പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി സിനിമയാണ് എന്റെ വീട്. സ്വന്തമായാണ് ഇന്റസ്ട്രിയില്‍ വന്നത്. വില്‍പവറും കഠിനാദ്ധ്വാനവും കൊണ്ടാണ് നിലനിന്നത്.

അതുകൊണ്ട് ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടായാലും മറ്റൊരിടത്തും പോകുന്നില്ല.

മിണ്ടാതിരിക്കുന്നതു കൊണ്ട് കിട്ടുന്ന സിനിമകള്‍ വേണ്ട. ജോലി കിട്ടിയില്ലെങ്കില്‍ അവസരങ്ങള്‍ സ്വയം ഉണ്ടാക്കും.

കസബ വിവാദം കൊണ്ട് സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമുള്ള ശക്തി വര്‍ദ്ധിച്ചിട്ടേയുള്ളൂ എന്ന് പാര്‍വതി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *