ചേച്ചി ഒരുപാട് നന്ദി, ഞാനടക്കമുള്ള പുരുഷസമൂഹം കണ്ടിട്ടില്ലാത്ത ആ ചേച്ചിക്ക് മുന്നില്‍ തല കുനിക്കുന്നു; അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് ജയസൂര്യ

കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് ചലചിത്രതാരം ജയസൂര്യ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്ബോട്ട് വരുന്നവരാണ് യഥാര്‍ത്ഥത്തില്‍ താരങ്ങളെന്നും, അയാളെ സഹായിക്കാന്‍ ആരും മുമ്ബോട്ട് വരാതിരിക്കുകയും ചെയ്ച സാഹചര്യം ഏറെ വേദനിപ്പിക്കുന്നതാണെന്നും ജയസൂര്യ വ്യക്തമാക്കുന്നു.

കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്‍മുന്നില്‍ കാണുന്നവനെയാണ് നാം സ്നേഹിക്കേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. മനുഷ്യന്‍ സാമാന്യമര്യാദ കാണിക്കാതെ പോകുന്നതില്‍ വിഷമം ഉണ്ട്, ഞാനടക്കമുള്ള പുരുഷസമൂഹം കണ്ടിട്ടില്ലാത്ത ആ ചേച്ചിക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു.

Posted by Jayasurya on Sunday, January 28, 2018

Leave a Reply

Your email address will not be published. Required fields are marked *