ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തു; പക്ഷേ മുഴുവന്‍ സമയവും നഗ്നയാണ്; മലയാളത്തില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചു

കൊച്ചി: കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു.

ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കി. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. സ്ത്രീകള്‍ എത്രനന്നായി കാര്യങ്ങള്‍ ചെയ്താലും ആരും അംഗീകരിക്കില്ല.

ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ലെന്നും ഷക്കീല തുറന്നടിച്ചു. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്.

എന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. പക്ഷെ, എന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്കാരവും ലഭിച്ചില്ല. എന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുന്നവളാണ്.

അതുകൊണ്ട് പൊതുസമൂഹവുമായി വലിയ ബന്ധമില്ല.
സിനിമ തിരഞ്ഞെടുക്കാന്‍ എനിക്ക് അറിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും നല്ല സിനിമയില്‍ അഭിനയിച്ചാല്‍ ഇത്തരം സിനിമകള്‍ ആര് ചെയ്യും. എനിക്ക് സെലിബ്രിറ്റിയാവേണ്ട.

സിനിമയില്‍ സ്ത്രീകളുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്നത്തെ സിനിമയിലെ പെണ്‍കുട്ടികളെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ കുറച്ച്‌കാലം ജോലി ചെയ്ത് പണമുണ്ടാക്കി തിരിച്ചു പോകുന്നു.

അവര്‍ കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. എന്റെ അവസ്ഥ നേരെ വിപരീതമാണ്. ഞാന്‍ കുടുംബം നോക്കാന്‍ സിനിമയില്‍ വന്നതാണ്. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കായിരുന്നു.

2000 ല്‍ എന്റെ സിനിമകള്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയപ്പോള്‍ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. മുഖ്യധാരാ സിനിമാ പ്രവര്‍ത്തകരുടെ സമ്മര്‍ദമായിരുന്നു അതിന് കാരണം.

എന്നെ പിന്തുണച്ച്‌ ആരും വന്നിട്ടില്ല. വനിതാ സംഘടനകള്‍ പോലും എന്നെ സഹായിച്ചിട്ടില്ല. ഷൂട്ടിങ്ങിനടയില്‍ കിട്ടുന്ന സമയത്താണ് ഞാന്‍ കഥ കേള്‍ക്കാറുള്ളത്. ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്.

ആ ചിത്രം ഇറങ്ങിയപ്പോള്‍ അതുകാണാന്‍ എന്റെ മേക്കപ്പ്മാനോട് നിര്‍ദ്ദേശിച്ചു. അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ‘കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്.

ബാക്കിയുള്ള സമയം മുഴുവന്‍ നഗ്നയാണ്.’
ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു.

23 സിനിമകള്‍ക്ക് ഞാന്‍ മുന്‍കൂര്‍ പണം വാങ്ങിയിരുന്നു. അതെല്ലാം തിരിച്ചു കൊടുത്തു. ആരെയാണ് ഞാന്‍ കുറ്റപ്പെടുത്തേണ്ടത്. എനിക്ക് ആ കാലത്ത് വീട്ടില്‍ പോകാന്‍ പോലും സമയം കിട്ടാറില്ലായിരുന്നു.

മലയാള സിനിമ വിട്ടപ്പോള്‍ അമ്മയോട് എന്റെ ഇത്രയും കാലത്തെ സമ്ബാദ്യമെവിടെയെന്ന് ഞാന്‍ തിരക്കി. അമ്മ പറഞ്ഞു എല്ലാം അനിയത്തി എടുത്തുവെന്ന്. ഇത്രയും കാലം ജോലി ചെയ്തിട്ടും കൈയില്‍ ഒന്നും ഇല്ലാത്തത് എന്റെ മാത്രം കുറ്റമാണെന്നും അവര്‍ പറഞ്ഞു.

ഞാന്‍ സിനിമയില്‍ വന്നത് പത്താം ക്ലാസ് തോറ്റപ്പോഴാണ്. അല്ലാതെ ആര്‍ക്കും വഴങ്ങി കൊടുത്തിട്ടില്ല.
സില്‍ക്ക് സ്മിതയെപ്പോലെ ശരീരഭംഗിയും മുഖസൗന്ദര്യവും എനിക്കില്ലായിരുന്നു.

പക്ഷേ എന്റെ സിനിമകള്‍ ഹിറ്റായി. എനിക്ക് നല്ല ഭാഗ്യമുണ്ടായിരുന്നു. സിനിമയില്‍ കയറണമെങ്കില്‍ നേരായ വഴിയിലൂടെ പോകുക. അഡ്ജസ്റ്റ്മെന്റിന് നില്‍ക്കരുത്.

ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്ലൈക്കുകള്‍ : പാര്‍വ്വതിയോടുള്ള അനിഷ്ടം മൈ സ്റ്റോറിയെ തകര്‍ക്കുമോ?

പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മേക്കിങ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആദ്യ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്.

സോറി രാജുവേട്ടാ, എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തിട്ടുള്ളത്.മുന്‍പ് അരങ്ങേറിയ വിവാദം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുളള കമന്റുകളാണ് ഗാനത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോശമായ ഭാഷയിലുള്ള കമന്റും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നല്ല മനുഷ്യനാണ്, ബുദ്ധിശാലിയുമാണ്, സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്ത്: സന്തോഷ് പണ്ഡിറ്റിനെ പുകഴ്ത്തി മതിയാവാതെ ഉണ്ണി മുകുന്ദന്‍

ഒരു സിനിമയുടെ സംവിധാനം, നായകവേഷം തുടങ്ങി അണിയറ പ്രവര്‍ത്തനങ്ങള്‍ എല്ലാം തനിച്ചു ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ നല്ല മനുഷ്യനെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് ലൈവില്‍ സന്തോഷ് പണ്ഡിറ്റിനൊപ്പമുള്ള അനുഭവം ചോദിച്ച പ്രേക്ഷകനോടാണ് ഉണ്ണിയുടെ വാക്കുകള്‍.

നല്ല മനുഷ്യനാണ്. വളരെ ബുദ്ധിശാലിയുമാണ്. സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്താണ് അദ്ദേഹം. കുറേ ചിരിപ്പിക്കുന്ന നല്ല സുഹൃത്ത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും മാസ്റ്റര്‍പീസ് സന്തോഷ് പണ്ഡിറ്റിന് ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നും ഉണ്ണി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം മാസ്റ്റര്‍പീസില്‍ ശങ്കരന്‍കുട്ടി എന്ന കഥാപത്രമായാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. മെഗാസ്റ്റാറിനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിഎച്ച്‌ മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം .കോളേജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

‘വാപ്പ കാറിന്റെ പുറത്തും മകന്‍ ബൈക്കിന്റെ പുറത്തും….നുമ്മ ആനപ്പുറത്തിരുന്നാലും ഇജ്ജാദി ഗ്ലാമറ് മാത്രം കിട്ടൂല !

സ്റ്റൈലിഷ് ഗെറ്റപ്പില്‍ എത്തിയ ബാപ്പയും മോനുമാണ് ഇപ്പോഴത്തെ സംസാരവിഷയം. ഇരുവരുംഒരുമിച്ചെത്തുന്ന എത്തുന്ന ചിത്രം ഏത് സിനിമയിലേതാണെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന സിനിമയുടെ ചിത്രങ്ങളാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ‘വാപ്പ കാറിന്റെ പുറത്തും മകന്‍ ബൈക്കിന്റെ പുറത്തും..

പക്ഷേ നുമ്മ ആനപ്പുറത്തിരുന്നാലും ഇജ്ജാദി ഗ്ലാമറ് മാത്രം കിട്ടൂല…’ ‘മകന്‍ ഏട്ടനും വാപ്പ അനിയനും….. വേറെ എവിടെങ്കിലും കാണുമോ ഈ ഭാഗ്യം.’ ഇങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

മലയാള സിനിമാപ്രേക്ഷകര്‍ക്ക് പുതുസമ്മാനമായി മനോരമ ഓണ്‍ലൈന്‍ ഒരുക്കുന്ന കലണ്ടറിന്റെ ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രമാണിത്.

മലയാളത്തില്‍ ന്യൂ ഇയര്‍ ആശംസിച്ച്‌ സണ്ണി ! വീഡിയോ വൈറല്‍

മലയാളത്തില്‍ ന്യൂ ഇയര്‍ ആശംസിച്ചു സണ്ണി ലിയോണ്‍. മലയാളത്തില്‍ ന്യൂയര്‍ ആശംസകള്‍ പറഞ്ഞുകൊടുക്കുന്നത് മലയാളികളുടെ സ്വന്തം മിഥുന്‍ ആണ്. വൈറല്‍ ആവുന്ന വീഡിയോ കാണാം.