ഐസ്ക്രീം വില്‍പ്പനക്കാരന്‍ മഖ്ബുല്‍ സല്‍മാന് കൊടുത്ത പണി- കിടിലന്‍ വീഡിയോ

ദോഹയിലെ ഇറാനി സൂഖില്‍ വച്ച്‌ നമ്മുടെ മഖ്ബൂല്‍ സല്മാന് കിട്ടിയ പണി കണ്ടില്ലേ.

ദോഹയിലെ ഇറാനി സൂഖിൽ വച്ച് നമ്മുടെ മഖ്‌ബൂൽ സല്മാന് കിട്ടിയ പണി കണ്ടില്ലേ…..Maqbool Salmaan#maqboolsalman #qatarmammookkafans #mqsalman #souqwaqif #doha #qatar 😊😍

Posted by Qatar Mammootty Fans & Welfare Association on Sunday, January 7, 2018

വൈകല്യമുള്ള ആരാധകനൊപ്പം തറയിലിരുന്ന് വിജയ് സേതുപതിയുടെ ‘ഉമ്മ സെല്‍ഫി’

ചുരുങ്ങിയ നാളികള്‍കൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സ്വന്തം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി . അഭിനയം മാത്രമല്ല വിസ്മയിപ്പിക്കുന്ന വിനയം കൊണ്ടും, പെരുമാറ്റം കൊണ്ടും കൂടിയാണ് വിജയ് മക്കള്‍ സെല്‍വന്‍ ആയത് .

ഇപ്പോഴിതാ വിജയ് വീണ്ടും താരമായിരിക്കുകയാണ് . ആരാധകരില്ലെങ്കില്‍ താനില്ല എന്ന് പറയുന്ന വിജയ് സെതുപതി ഇപ്പോള്‍ അംഗവൈകല്യമുള്ള ഒരു ആരാധകനൊപ്പം നിലത്തിരുന്ന് എടുത്ത ആ സെല്‍ഫിയാണ് വാര്‍ത്തയിലെ താരമായിരിക്കുന്നത്.

അംഗവൈകല്യമുള്ള ആരാധകന് ഫോട്ടോ എടുക്കാനായി എഴുന്നേറ്റ് താരത്തിന്റെ തോളോട് ചേര്‍ന്നു നില്‍ക്കാനാകില്ലെങ്കിലും താരത്തിന് നിലത്തിരുന്ന് ആരാധകന്റെ കൂടെ ഫോട്ടോ എടുക്കാനാകുമെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ തെളിയിച്ചിരിക്കുകയാണ്.

നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോണ്‍ കൈയ്യില്‍ വാങ്ങി ഫോട്ടോ പകര്‍ത്തുകയായിരുന്നു. അതിനുശേഷം ആരാധകന്റെ കവിളില്‍ ഉമ്മവച്ച്‌ സെല്‍ഫിയെടുക്കുകയും ചെയ്തു.ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

‘ബനിയന്‍ അങ്ങോട്ടോ.. ഇങ്ങോട്ടോ മാറിയെങ്കില്‍ വലിയ സീനായേനേ’; സ്വന്തം പച്ചക്കറിത്തോട്ടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഹണിറോസ് പുലിവാല് പിടിച്ചു; ഫേയ്സ് ബുക്കില്‍ അശ്ലീല കമന്റുകളുടെ ആറാട്ട്

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച്‌ ഹണിറോസ്. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം തന്റെ വീട്ടുമുറ്റത്ത് ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഈ ചെടികളിലെല്ലാം കായും പൂവുമുണ്ടായതിന്റെ സന്തോഷത്തിലാണിപ്പോള്‍ ചങ്ക്സിലെ നായിക. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചു.

ചെടികള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി എഫ്ബി പോസ്റ്റില്‍ പറയുന്നു. കാന്തല്ലൂരില്‍ നിന്ന് കൊണ്ടുവന്നാണ് ഹണി ബ്ലാക്ക്ബെറി ചെടി വീട്ടുമുറ്റത്ത് നട്ടത്.

ചെടികള്‍ എനിക്ക് വല്യ ഇഷ്ടമാണ്.കുറച്ചൊക്കെ നട്ടിട്ടുമുണ്ട്..അതില്‍ കാന്തലൂര് നിന്ന് കൊണ്ടുവന്ന ബ്ലാക്ബെറി ചെടിയില്‍ ഇപ്പോള്‍ പഴം ആയി.കൂട്ടിനു അത്തിയും,ചെറി ടോമാറ്റോയും..

പൊലീസിന് കുരുക്ക് ഒരുക്കി നടന്‍ ദിലീപ്, വെറുതെ വിട്ടാലും പൊലീസിനെ വിടില്ലെന്ന്

കൊച്ചി: ദക്ഷിണ മേഖലാ എ.ഡി.ജി.പി സ്ഥാനത്ത് നിന്നും ബി.സന്ധ്യ തെറിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിമുറുക്കി ദിലീപ്.

കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്തിട്ടുണ്ടങ്കിലും അതുകൊണ്ട് മാത്രം തൃപ്തനല്ല ദിലീപ്.

തനിക്കെതിരെ കേസിന്റെ തുടക്കം മുതല്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പൊലീസ് തന്നെയാണെന്നും മെമ്മറി കാര്‍ഡിലെ എഡിറ്റിംഗിന്റെ യാഥാര്‍ത്ഥ്യം പുറത്തായാല്‍ പൊലീസിന്റെ വാദം പൊളിയുമെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ നീക്കം.

മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും നല്‍കണമെന്ന ദിലീപിന്റെ ആവശ്യം 22ന് മജിസ്ട്രേറ്റ് കോടതി തള്ളിയാല്‍ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

രഞ്ജിത്ത് ചിത്രം ‘ബിലാത്തിക്കഥ’യില്‍ അഥിതി താരമായി മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍

പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിലാത്തിക്കഥ’യില്‍ അഥിതി താരമായി മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ എത്തുന്നു. നേരത്തെ ചിത്രത്തില്‍ അതിഥി താരമായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് രഞ്ജിത് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിലാത്തിക്കഥയില്‍ നിന്ന് ഡേറ്റ് പ്രശ്നം കാരണം മെഗാ സ്റ്റാര്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്ന ചിത്രത്തില്‍ അനുസിത്താരയാണ് നായിക. ലണ്ടനില്‍ ചിത്രീകരിക്കുന്ന ബിലാത്തിക്കഥയുടെ രചന നിവഹിച്ചിരിക്കുന്നത് സേതുവാണ്.

കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മനോഹരമായ ഒരു പ്രണയ കഥയാണ് ബിലാത്തിക്കഥ പറയുന്നത്.

സൂര്യയുടെ ഹിറ്റ് ഗാനം സൊടക്ക് മേലെ തമിഴ്നാടിന്റെ ക്രമസമാധനത്തിന് വരെ വെല്ലുവിളിയാണെന്ന് പരാതി: കാരണം ഇതാണ്

ചെന്നൈ: സൂര്യ ചിത്രം താനേ സേര്‍ന്ത കൂട്ടത്തിലെ ‘സൊടക്ക് മേലെ സൊടക്ക്’ എന്ന ഹിറ്റ് ഗാനത്തിനെതിരെ പോലീസില്‍ പരാതി. രാഷ്ട്രീയക്കാരെ കരിവാരി തേക്കുന്ന വിധത്തിലുള്ള വരികള്‍ പാട്ടിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എഐഡിഎംകെ നേതാവ് പി സതീഷ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

പാട്ടിലെ “വെരട്ടി വെരട്ടി വെളുക്ക തോന്നുത് ” എന്ന വരികള്‍ രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിക്കുന്നതും, അവരെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണെന്ന് സതീഷ് പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗ്യാനവേല്‍ രാജ്, സംഗീത സംവിധായകന്‍ അനുരുദ്ധ്, രചന നിര്‍വ്വഹിച്ചിരിക്കുന്ന മണി അമുതവാണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

അശ്വിനി അയ്യര്‍ തിവാരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ആലിയ ഭട്ട്

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു.ബരേലി കി ബര്‍ഫി എന്ന ചിത്രത്തിന്റെ സംവിധായക അശ്വിനി അയ്യര്‍ തിവാരിയുടെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്.ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുവരും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ആലിയ ഭട്ടിനെ വീണ്ടും ശക്തമായ കഥാപാത്രവുമായി വെള്ളിത്തിരയില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലവ് ‘ ; നായികയായി മിസ് കേരള വിജയി നൂറിന്‍ എത്തുന്നു

ഹാപ്പി വെഡ്ഡിങ് , ചങ്ക്സ് എന്നി സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലവ് ‘ ചിത്രത്തില്‍ നായികയായി മിസ് കേരള വിജയി നൂറിന്‍ ഷെറീഫ് എത്തുന്നു. ഒമറിന്റെ ചങ്ക്സ് എന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷം ചെയ്‍തത് നൂറിനായിരുന്നു.

നൂറിന്റെ ആദ്യ ചിത്രമാണ് ചങ്ക്സ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ നായിക നിരയിലേയ്ക്ക് എത്തിയിരിക്കുകയാണ് നൂറിന്‍. ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തിന് ശേഷമാണ് നൂറിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ഒരു അഡാര്‍ ലവില്‍ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ഇന്റഗ്രേറ്റഡ് എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നൂറിന്‍.

നായികയാക്കാം, പക്ഷേ സിനിമയുടെ അഞ്ച് നിര്‍മ്മാതാക്കളും നിന്നെ ഇഷ്ടാനുസരണം മാറി, മാറി ഉപയോഗിക്കും: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് സോളോയിലെ നായിക

ബംഗളൂരു: സിനിമ മേഖലയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കന്നഡ താരം ശ്രുതി ഹരിഹരന്‍. പതിനെട്ടാം വയസില്‍ താന്‍ കാസ്റ്റിംഗ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ ഇന്ത്യ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ വെളിപ്പെടുത്തി. തമിഴ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളും തന്നോട് വളരെ മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു.

താന്‍ അഭിനയിച്ച ഹിറ്റ് കന്നഡ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനാണ് അയാള്‍ ഫോണില്‍ വിളിച്ചത്. ചിത്രം റീമേക്ക് ചെയ്യുമ്ബോള്‍ ശ്രുതിയെ തന്നെയാണ് നായികയാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശം തന്നെ ഞെട്ടിച്ചു.

സിനിമ നിര്‍മ്മിക്കുന്ന അഞ്ച് പ്രൊഡ്യൂസര്‍മാരും നിങ്ങളെ ഇഷ്ടാനുസരണം മാറി മാറി ഉപയോഗിക്കും. എന്നാല്‍ താന്‍ ചെരുപ്പ് കൈയ്യില്‍ കൊണ്ടാണ് നടക്കുന്നതെന്നും, ഇത്തരം തരംതാണ സമീപനവുമായി വന്നാല്‍ മുഖത്തടിക്കുമെന്ന് താന്‍ പ്രതികരിച്ചുവെന്നും ശ്രുതി കോണ്‍ക്ലേവില്‍ പറഞ്ഞു.

ഇൗ സംഭവത്തിന് ശേഷം ഇന്നേ വരെ തനിക്ക് തമിഴ് സിനിമയില്‍ നിന്നും ഒരു ഓഫറും വന്നിട്ടില്ല. ചില നിര്‍മ്മാതാക്കള്‍ തന്നോട് പ്രമുഖ നിര്‍മ്മാതാവിനോട് ധിക്കാരം നിറഞ്ഞ ഭാഷയില്‍ സംസാരിച്ചതിനെപ്പറ്റി ചോദിക്കുകയും, ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്, ശ്രുതി പറഞ്ഞു. ഇന്ത്യ ടുഡേയും സൗത്ത് കോണ്‍ക്ലേവില്‍ മലയാള സിനിമയെ പ്രതിനിധീകരിച്ച്‌ സംവിധായകയും, എഡിറ്ററുമായ ബീന പോള്‍ പങ്കെടുത്തിരുന്നു.

സൂര്യയുടെ സൊടക്ക് പാട്ടിന്റെ ഒറിജിനല്‍ വീഡിയോ കാണാം

സൂര്യ ചിത്രം താനാ സേര്‍ന്ത കൂട്ടം തമിഴകത്ത് പൊങ്കല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സൊടക്ക് മേലേ എന്നു തുടങ്ങുന്ന ഗാനം റിലീസിനു മുമ്ബു തന്നെ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് സംഗീതം സംവിധാനം ചെയ്ത ഗാനത്തിന് ആരാധകരൊരുക്കിയ നിരവധി വീഡിയോകളും പുറത്തിറങ്ങി. ഇപ്പോഴിതാ സൂര്യ തകര്‍ത്താടിയ ഗാനത്തിന്റെ യഥാര്‍ത്ഥ വീഡിയോ യൂട്യൂബുലെത്തിയിരിക്കുന്നു.