ഐശ്വര്യ റായിയുടെ അപമാനിക്കലില്‍ നിന്നും അജിതിനെ രക്ഷിച്ചത് മമ്മൂട്ടി

കരിയറില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട് ഇന്ന് തമികത്ത് ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് അജിത്. ഇന്ന് തല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അജിതിന് പരാജയങ്ങള്‍ വേട്ടയാടുകയും സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്ന സമയമുണ്ടായിരുന്നു.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്നു നായക താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന സവിശേഷതയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിനുണ്ടായിരുന്നത്. രണ്ടു നായികമാരില്‍ ഒരാളായ ഐശ്വര്യ റായിയുടെ നായക വേഷമാണ് ചിത്രത്തില്‍ ആദ്യം അജിതിന് ഉണ്ടായിരുന്നത്. എന്നാല്‍ അജിതിന്റെ നായകനാകാന്‍ ഐശ്വര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചിത്രം പ്രതിസന്ധിയിലായിരുന്നെന്ന് ഒരു തമിഴ് മാധ്യമത്തിലെ ലേഖനം പറയുന്നു.

അജിതിനെ മാറ്റാന്‍ സംവിധായകന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു നായകനായ മമ്മൂട്ടി അതിനെ എതിര്‍ത്തു. വളര്‍ന്നു വരുന്ന ഒരു താരത്തെ ഇത്തരത്തില്‍ ഒഴിവാക്കുന്നതില്‍ അദ്ദേഹം സംവിധായകനോട് രോഷാകുലനായതായി ലേഖനം പറയുന്നു. പിന്നീട് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി തബുവിന്റെ നായികയായി അജിതിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

ഐശ്വര്യയുടെ ആദ്യ കാമുക വേഷത്തില്‍ അബ്ബാസും പിന്നീട് രക്ഷിച്ച്‌ വിവാഹം കഴിക്കുന്ന വേഷത്തില്‍ മമ്മൂട്ടിയുമാണ് എത്തിയത്. തമിഴകത്ത് വന്‍ വിജയമാണ് ചിത്രം നേടിയത്.

അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു ജിപി എനിക്കൊരു ഉമ്മ തര്വോ എന്ന് ചോദിച്ചു; ആരാധികമാരുടെ സ്നേഹത്തെകുറിച്ച്‌ തള്ളി മറിച്ച്‌ ജിപി

ചാനല്‍ അവതാരകനായി രംഗത്തെത്തിയ ഗോവിന്ദ് പത്മസൂര്യ എന്ന ജിപി ഒരു പിടി മലയാള സിനിമകളിലും വേഷമട്ടിട്ടുള്ളയാളാണ്. മലയാളത്തിലെ അവതരാകരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു താരം കൂടിയാണ് ജിപി. ജിപിയ്ക്ക് പിന്നില്‍ വന്‍ ആരാധക നിര തന്നെയുണ്ട്. എന്നാല്‍ ആരാധകരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ അനുഭവങ്ങളാണ് ജിപിയ്ക്ക് ഉണ്ടായത്.

അതിനെ കുറിച്ച്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിപി സംസാരിച്ചു.കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളെജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു.

മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെകൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറഞ്ഞു.

നാണക്കേട് കാരണം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. കുറച്ച്‌ കാലത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഒരു കല്യാണത്തിന് പോയി. ഞാന്‍ ഗസ്റ്റായി പോയ അതേ കോളേജിലെ ഒരു കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് പറഞ്ഞു. അന്ന് പത്മസൂര്യയെ ഉമ്മ വച്ച കൂട്ടിയെ കോളെജില്‍ നിന്ന് പുറത്താക്കിയെന്നാ കേട്ടത് അങ്ങനെ സംഭവം വീട്ടിലും അറിഞ്ഞു.

പൃഥ്വിരാജുണ്ടായിട്ടും കര്‍ണന്‍ ചെയ്യാന്‍ വിക്രം ഒടുവില്‍ സമ്മതിച്ചതെങ്ങനെ? ആര്‍ എസ് വിമല്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പൃഥ്വിരാജും ആര്‍ എസ് വിമലും പ്രേക്ഷകരെ ഞെട്ടിച്ചു. വിമലിന്റെ കര്‍ണനില്‍ നിന്ന് പൃഥ്വി പിന്മാറി.. പകരം തമിഴ് നടന്‍ വിക്രം!!. പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം തകര്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

എന്നാല്‍ കര്‍ണന്‍ ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിക്രമിന് ചെറിയൊരു മടി ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു. ഫോണിലൂടെ വിളിച്ച്‌ കഥ പറഞ്ഞപ്പോള്‍ ചെറിയൊരു സംശയം ജനിപ്പിച്ചു. നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ആ സംശയം മാറി. എന്തായിരുന്നു ആ സംശയം?

വിക്രമിന്റെ സംശയം തമിഴില്‍ നേരത്തെ ഒരു കര്‍ണന്‍ ഉണ്ട്. ശിവാജി ഗണേശന്‍ അഭിനയിച്ച ആ കര്‍ണന്‍ ഹിറ്റാണ്. തെലുങ്കില്‍ എന്‍ ടി രാം റാവു ചെയ്ത ‘ദാന വീര സൂര കര്‍ണ’ എന്ന ചിത്രവും ഇതിഹാസമായിരുന്നു. ഈ കര്‍ണന്‌എന്താണ് പ്രത്യേകത എന്നായിരുന്നു വിക്രമിന്റെ സംശയവും ചോദ്യവും.

ഫോണിലൂടെ അല്ലാതെ നേരിട്ട് പോയി ആര്‍ എസ് വിമല്‍ വിക്രമിനെ കണ്ടു. കഥ വിശദീകരിച്ചു. മൂന്ന് വര്‍ഷത്തോളമായി താന്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിക്കുകയാണെന്ന് കൂടെ പറഞ്ഞതോടെ വിക്രമിന് വിശ്വാസമായി. കഥ വായിച്ചപ്പോള്‍ ആ ഗവേഷണം മനസ്സിലാക്കാന്‍ നടന് കഴിഞ്ഞിരുന്നു.

കഥ ഇഷ്ടപ്പെട്ടതോടെ വിക്രം കര്‍ണനായി മാറിക്കഴിഞ്ഞു. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരത്തെ ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണിപ്പോള്‍ വിക്രം.

മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രത്തിന്റെ സംവിധായകനോടൊപ്പം മമ്മൂട്ടി.അതും പ്രേക്ഷകര്‍ ചിന്തിക്കാത്ത കഥാപാത്രവുമായി.

അലന്‍ സജി

പ്രേക്ഷകര്‍ കാത്തിരുന്നതെന്താണോ അത് സംഭവിച്ചു.അങ്ങനെ വേണം ഈ ചിത്രത്തിന്റെ അന്നൗണ്‍സ്മെന്റിനെക്കുറിച്ച്‌ പറയാന്‍.പുതിയ വേഷപകര്‍ച്ചയിലൂടെ ആരാധകരെ അമ്ബരപ്പിക്കുന്ന താരമാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന അഭിനയ മികവാണ് മമ്മൂട്ടിയെ ഉയരങ്ങളില്‍ എത്തിച്ചത്.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്.

സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തില്‍ ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗിന് സജ്ജമാകും. മമ്മൂട്ടിക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുക.

ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സന്തോഷ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമ.മലയാള സിനിമയില്‍ പരീക്ഷണ ചിത്രങ്ങള്‍ക്ക് തുടക്കമിട്ട സംവിധായകനാണ് സന്തോഷ് വിശ്വനാഥ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാ,കഥാപാത്ര സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ഈ സംവിധായകന്റെ ആദ്യ ചിത്രത്തിന് പ്രശംസയര്‍പ്പിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ക്കൊപ്പം മമ്മൂട്ടിയും അന്ന് രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കൈയ്യിലെടുത്ത് സൂര്യ; ആവേശ ലഹരിയില്‍ കൊച്ചി, വൈറല്‍ വീഡിയോ

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കൈയ്യിലെടുത്ത് സൂര്യ. പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരത്തിലെത്തിയ തെന്നിന്ത്യന്‍ താരം സൂര്യയ്ക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഫാന്‍സിന്റെ അവേശത്തിരയില്‍പെട്ട സൂര്യയും ഒട്ടും പിന്നോട്ട് പോകാതെ ആരാധകരെ ഹരംകൊള്ളിച്ചു.

മലയാളത്തിന്റെ താര രാജാക്കന്‍മാരായ ലാലേട്ടന്റേയും മമ്മൂക്കയുടേയും മരണമാസ് ഡയലോഗുകള്‍ പറഞ്ഞാണ് താരം കൈയ്യടി വാങ്ങിയത്. തേരവയിലെ സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നടന്ന പ്രൊമോഷന്‍ ചടങ്ങിന്റെ വീഡിയോ വൈറല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്തും സെല്‍ഫിക്ക് പോസ് ചെയ്തും സൂര്യ ഹൃദയങ്ങള്‍ കീഴടക്കി

 

ജയസൂര്യയുടെ ക്യാപ്റ്റനില്‍ അതിഥി താരമായി മമ്മൂട്ടിയും

അന്തരിച്ച വി. പി സത്യന്‍ എന്ന ഫുട്ബോള്‍ പ്രതിഭയുടെ ജീവിത കഥയെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റനില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുവെന്ന് സൂചന.

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണിപ്പോള്‍ ചിത്രമുള്ളത്. മമ്മൂട്ടിയുടെ വേഷമെന്താണ് എന്നതു സംബന്ധിച്ച്‌ വ്യക്തതയില്ല.

ഔദ്യോഗികമായി ഇക്കാര്യം അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ കാലഘട്ടം കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച കാലഘട്ടമായിരുന്നു.

സത്യനാകാന്‍ വേണ്ടി ഫുട്ബോള്‍ പരിശീലനം നടത്തുന്ന ജയസൂര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

സ്ട്രീറ്റ്ലൈറ്റ്സ് സസ്പെന്‍സ് ത്രില്ലറല്ല, എന്റര്‍ടെയ്ന്‍മെന്റ് ത്രില്ലറെന്ന് ശ്യാംദത്ത്

മമ്മൂട്ടി ചിത്രം സ്ട്രീറ്റ്ലൈറ്റ്സ് എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന ചിത്രമാകുമെന്ന് സംവിധായകന്‍ ഷാംദത്ത്. ചിത്രത്തിന്റെ സ്വഭാവത്തെ കുറിച്ച്‌ പലതരത്തിലുമുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് തിയറ്ററിലെ പ്രകടനത്തെ ബാധിക്കരുതെന്ന് കരുതിയാണ് ചില കാര്യങ്ങള്‍ പറയുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷാംദത്ത് പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

‘ സ്ട്രീറ്റ് ലൈറ്റ്സിനെ കുറിച്ച്‌ എനിക്ക് പറയാനുള്ളത്
എന്റെ ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രത്തിന്റെ Genre നെ പറ്റിയുള്ള ചര്‍ച്ചകളും അനുമാനങ്ങളും കാണാന്‍ ഇടയായിരുന്നു.ഡാര്‍ക് ത്രില്ലര്‍, ആക്ഷന്‍ ത്രില്ലര്‍, സസ്പെന്‍സ് ത്രില്ലര്‍, ക്രൈം ത്രില്ലര്‍..അങ്ങനെ പലതും. പക്ഷെ ഈ സിനിമ മേല്‍ പറഞ്ഞ ഒരു ഗണത്തിലും ഉള്‍പ്പെടുന്ന ഒന്നല്ല.ഈ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്,

എന്ന് കരുതി ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. അതുപോലെ തന്നെ സസ്പെന്‍സ് എലമെന്റ്സ് ഉണ്ട്, ക്രൈം രംഗങ്ങളും ഉണ്ട്.എന്നിരുന്നാലും പ്രത്യേകമായി ആ ഗണത്തിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..
സ്ട്രീറ്റ് ലൈറ്റ്സ് എന്ന ഈ സിനിമയെ ഒരു ‘എന്റര്‍ടെയ്ന്‍മെന്റ് ത്രില്ലര്‍’ എന്ന് വിളിക്കാന്‍ ആണ് എനിക്ക് ഇഷ്ടം.

എന്റര്‍ടെയ്ന്‍മെന്റ് എന്ന് പറയുമ്ബോള്‍, എല്ലാ തരം പ്രേക്ഷകര്‍ക്കും പ്രത്യേകിച്ചു കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന. ഒരു ത്രില്ലര്‍ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലന്‍സോ ഒന്നു ഈ ചിത്രത്തില്‍ ഇല്ല. മറിച്ച്‌ എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങള്‍ പറയാന്‍ പോകുന്ന സബ്ജക്റ്റിലൂടെ ‘ത്രില്‍’ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.

‘ആ വേഷത്തിലേക്ക് വേറെ ആരെയും ചിന്തിക്കാനാവുന്നില്ല’; കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ വെളിപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കേട്ടത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നത് നിവിന്‍ പോളി തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

‘അങ്ങനെ അത് സ്ഥിരീകരിച്ചു, ലാലേട്ടന്‍ കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാവുകയാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍’ നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

And It's confirmed !!!The charismatic Lalettan is joining the cast of Kayamkulam Kochunni for a role that can only be…

Posted by Nivin Pauly on Monday, January 8, 2018

‘നല്ല പടമായിരുന്നു, പക്ഷേ വൃത്തികെട്ട ടൈറ്റിലായി പോയി’ – മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞു

ജയസൂര്യയുടെ കരിയറിലെ ഏറ്റവും ഫ്ലോപ് പടമായിരുന്നു ‘ആട് ഒരു ഭീകരജീവിയാണ്’. താരത്തിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് പടമായി മാറിയിരിക്കുകയാണ് അതിന്റെ രണ്ടാം ഭാഗം ആട് 2. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഹം ബംബര്‍ ഹിറ്റായി മാറുന്നത്.

ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തതെന്ന് ജയസുരുയ പറയുന്നു. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍ പറ്റുന്ന തമാകളും ഇതിലുണ്ടെന്നും ജയസൂര്യ പറഞ്ഞു.

സിനിമയുടെ വിജയവും പരാജയവും എന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ടെന്ന് താരം പറയുന്നു. അതുപോലെ തിയേറ്ററില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ലുക്കാ ചുപ്പി.

‘നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി’ എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച്‌ മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ജയസൂര്യ പറയുന്നു. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ അതിന്റെ പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.

ഈ വീഡിയോ കണ്ടാല്‍ ഞെട്ടുമെന്ന് രമേഷ് പിഷാരടി: പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന് വേണ്ടി ജയറാം മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന് വേണ്ടി ജയറാം മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച രമേഷ് പിഷാരടിയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി പകര്‍ത്തിയ ചിത്രങ്ങളാണെന്ന് പിഷാരടി എടുത്ത് പറയുന്നു.പിഷാരടി ആദ്യമായി സംവിധായകമനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായാണ് ജയറാം തല മൊട്ടയടിക്കുന്നത്.

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ജയറാമും വീഡിയോ