ആദ്യ സിനിമ തന്നെ 100 ദിവസം ! പിന്നീടുള്ളത് ചരിത്രമായിരുന്നു, ദുല്‍ഖര്‍ സല്‍മാന്റെ ചരിത്രം

2012 ഫെബ്രുവരി 3 ന് ഒരു സിനിമ ഇറങ്ങി.കുറേ ചെറുപ്പക്കാര്‍ ഒന്നിച്ചൊരു കൊച്ചു സിനിമ – സെക്കന്റ് ഷോ.യാതൊരുവിധ പ്രീപബ്ലിസിറ്റിയൊന്നുമില്ലാതെ, പേരുകേട്ട അച്ഛനുണ്ടായിട്ടും അദ്ദേഹത്തിന്റെ സപ്പോര്‍ട്ടുമില്ലാതെ, ഒരു മുന്‍വിധിയുമില്ലാതെ ചിത്രം ഇറങ്ങി. ആദ്യ സിനിമതന്നെ 100 ദിവസം , സൂപ്പര്‍ഹിറ്റ് വിജയം.പിന്നീടുള്ളത് ചരിത്രമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ചരിത്രം.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് വെള്ളിത്തിരയിലെത്തിയ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാള സിനിമാരംഗത്ത് സ്വന്തമായ ഇടം നേടി മുന്നേറുന്ന നടനാണ്. മകന്‍ സ്വന്തം പ്രതിഭയും പ്രയത്നവും കൊണ്ട് ഉയര്‍ന്ന് വരണം എന്ന നിലപാടായിരുന്നു ദുല്‍ഖറിന്റെ സിനിമാ പ്രവേശനത്തില്‍ മമ്മുക്ക സ്വീകരിച്ചത്.

വാപ്പച്ചിയുടെ ആഗ്രഹം പോലെ തുടക്ക ചിത്രത്തില്‍ നിന്ന് തന്നെ ഗംഭീര അഭിപ്രായം നേടിയായിരുന്നു ദുല്‍ഖറിന്റെ വരവ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോ പുറത്തിറങ്ങി ആറ് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുകയാണ്. ‘കുഞ്ഞിക്ക’യുടെ ആറാം വര്‍ഷത്തിന്റെ ആഘോഷത്തിന് സോഷ്യല്‍ മീഡിയയിലൂടെ തുടക്കമിട്ടിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *