ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനമാണ് ലെന നല്‍കിയത് : ജീത്തു ജോസഫ്

ആദി മികച്ച പ്രതികരണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. കരുത്തുറ്റ ഒത്തിരി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലെന ആദിയില്‍ ഓവര്‍ ആക്‌ട് ചെയ്തു കുളമാക്കി എന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെപ്രതികരിക്കുന്നു.

പ്രിയപ്പെട്ട പ്രേക്ഷകരോട്, ആദിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി… അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്…

ആദ്യ ദിനം മുതല്‍ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമര്‍ശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെര്‍ഫോര്‍മന്‍സ് ഓവറായി എന്നത്… എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നല്‍കിയത്…

ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്… ഞാന്‍ എന്ന സംധായകന്‍ ആവശ്യപ്പെട്ടതിനെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ അവതരിപ്പിക്കാന്‍ ഈ ചിത്രത്തിലും അവര്‍ക്ക് കഴിഞ്ഞു… അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ… ജീത്തു ജോസഫ് ഫേസ്ബുക്കിലെഴുതി.

Leave a Reply

Your email address will not be published. Required fields are marked *