ഓടുന്ന കാറില്‍ അര്‍ദ്ധനഗ്നയായി അഭ്യാസപ്രകടനം കാട്ടിയ യുവതിക്ക് ഒടുവില്‍ സംഭവിച്ചത്

ഓടുന്ന കാറിന്റെ വിന്‍ഡോ ഗ്ലാസ്സിനിടയിലൂടെ അര്‍ദ്ധനഗ്നയായി അഭ്യാസം കാട്ടിയ 35 കാരിക്ക് ദാരുണാന്ത്യം. വേഗതയില്‍ സഞ്ചരിച്ച കാറില്‍ തല പുറത്തേക്കിട്ട് അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെയില്‍ പോസ്റ്റില്‍ ഇടിച്ചാണ് യുവതിക്ക് മരണം സംഭവിച്ചത്.

ഡൊമിനിക് റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കുന്നതിനിടെയിലാണ് സംഭവം. സുഹൃത്തിനൊപ്പം അതിവേഗം പോകുന്ന കാറില്‍ നഗ്നമായ മാറിടം പൂര്‍ണ്ണമായും കാണിച്ച് ജനാലവഴി നുഴഞ്ഞ് എഴുന്നേറ്റ് തൂങ്ങുമ്പോള്‍ പുറത്തേക്ക് നീണ്ട തല വഴിയരികിലെ പോസ്റ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു

മോസ്‌കോയില്‍ നിന്നുള്ള നതാലിയാ ബോറിസോവ്‌നാ എന്ന യുവതിയാണ് മരണമടഞ്ഞത്. പോസ്റ്റില്‍ തലയടിച്ച് ഗുരുതരമായി പരിക്കേറ്റ ഇവരെ കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കാറില്‍ ഒപ്പമുണ്ടായിരുന്ന ഇവാനാ ബോയ്‌റാചുക്ക് എന്നയാളാണ് വീഡിയോ എടുത്തത്. മാറിടം പൂര്‍ണ്ണമായും അനാവൃതമാക്കി ഒരു വെള്ള ബിക്കിനി മാത്രം ധരിച്ച നിലയിലാണ് വീഡിയോയില്‍ ബോറിസോവ്‌നാ പ്രത്യക്ഷപ്പെടുന്നത്. കാര്‍ ഓടിച്ചിരുന്ന ഇവാന തന്നെയാണ് വീഡിയോയും പകര്‍ത്തിയത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ അവധിയാഘോഷത്തിനിടയിലാണ് അപകടം കയറി വന്നത്. പുന്റാകാനാ ഹൈവേയ്ക്ക് സമീപത്ത് വെച്ച് പകര്‍ത്തിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ അപകടത്തില്‍ പെട്ട ബോറിസോവ്‌ന രോദനത്തോടെ കാറില്‍ നിന്നും അരികിലൂടെ തെറിച്ചു പോകുന്നതിലാണ് അവസാനിക്കുന്നത്. ഈ ദൃശ്യം മാത്രം ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നത്. എട്ടുവയസ്സുകാരന്‍ മകനെ ഒഴിവാക്കിയായിരുന്നു ബോറിസോവ്‌ന അവധിയാഘോഷത്തിന് പോയത്.

Leave a Reply

Your email address will not be published. Required fields are marked *