സോഷ്യൽ മീഡിയയിലൂടെ അനീതിക്കെതിരെ ഞെട്ടിക്കുന്ന പ്രതികരിക്കാനൊരുങ്ങി യുവതി

ഒറ്റയ്ക്ക് നിന്ന് പൊരുതി തളരുന്നതിലും എത്രയോ നല്ല നേട്ടം കൊയ്യാൻ കൂട്ടമായിട്ടുള്ള ഒത്തുചേരലുകൾക്കു കഴിയും എന്ന് ശ്രീജിത്തിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ ഉള്ള നമ്മുടെ ഈ ഒത്തൊരുമ്മകൾ തെളിയിച്ചു കഴിഞ്ഞു. കൊച്ചു കൊച്ചു കൂട്ടങ്ങളുടെ പല ഫേസ് ബുക്ക് ഗ്രുപ്പുകളും , വാട്സ് ആപ്പ് ഗ്രുപ്പുകളും ഒരു ലക്ഷ്യത്തിനായി ഒരു കുടകീഴിൽ അണിനിരന്ന ഈ പുതിയ സോഷ്യൽ മീഡിയ സമര രീതികൾ കേരളത്തിന്റെ ചരിത്രത്തിൽ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. പ്രിയപെട്ടവരെ ഈ ഒരു വലിയ മാറ്റത്തിനു വേണ്ടി “ചങ്ങാതി കൂട്ടം” എന്ന ഫേസ്‌ബുക്കിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു ഗ്രൂപ്പും ,”ചാച്ചൂസ് “എന്ന അറിയപ്പെടുന്ന മറ്റൊരു ഫേസ് ബുക്ക് പേജുമൊരുമിച്ചു
“ജസ്റ്റിസ് ഫോർ ശ്രീജിത്ത് ” എന്ന പേരിൽ ശ്രീജിത്തിന്റെ സപ്പോർട്ടേഴ്‌സും അടങ്ങുന്ന വലിയൊരു കൂട്ടം മനുഷ്യ സ്നേഹികൾ സോഷ്യൽ മീഡിയ വഴി വിപ്ലവകരമായ ഒരു മാറ്റം നമ്മുടെ സമൂഹത്തിൽ കൊണ്ടുവരാൻ വേണ്ടി ഒരുമിച്ചു ഒരു കുടകീഴിൽ ഒരേ ലക്ഷ്യവുമായി പ്രവർത്തിക്കാമെന്നു തീരുമാനിക്കയുണ്ടായി. അങ്ങനെ ഒരു ആശയം ആണ് നമ്മുടെ ” അനോണിമസ് 👽 ഗാർഡിയൻസ്‌ “” anonymous👽 guardians” എന്ന ഒരു പുതിയ യുഗ പിറവിയുടെ തുടക്കം. ഇനി എന്ത് കൊണ്ട് ഞങ്ങൾ ഈ പേര് തിരഞ്ഞെടുത്തു എന്നതിന്റെ കാരണം… പറയാം…

പാരിസിൽ “ചാർളി ഹെബഡോ” കാർട്ടൂൺ കേസിൽ ഒരുപാട് പൊതുജനങ്ങൾ Iss കാരുടെ അക്രമങ്ങൾക്കിരയായി കൊല്ലപ്പെട്ടപ്പോൾ ഓൺലൈൻ സൈബർ പോരാളികളുടെ കൂട്ടമായ “അനോണിമസ് ” അവർക്കെതിരെ രംഗത്തിറങ്ങുകയും പൊതു ജന നന്മക്കായി അവർ വിപ്ലവകരമായ ഒരു സൈബർ വിപ്ലവം നടത്തുകയും ചെയ്തു… അന്ന് iss നെതിരെ അവർ പറഞ്ഞ ഈ വാചകങ്ങൾ ആണു ഇങ്ങനെ ഒരു പേര് തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് . “Anonymous from all over the world will hunt you down,” said the voice in the video, which included footage of the group’s famous Guy Fawkes mask and was in French. “You should know that we will find you and we will not let you go. We will launch the biggest operation ever against you.”

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന, ആദരിക്കപെടുന്ന ഒരു ഓൺലൈൻ ഗ്രുപാണിത്…ഇവരുടെ ഈ ഫേസ് മാസ്ക് വളരെ ഫേമസ് ആയ ഒരു മാസ്ക് ആണു… വളരെയേറെ സമരങ്ങൾക്ക് ഇതുപയോഗിച്ചിട്ടുണ്ട്…ഓൺലൈൻ ഫ്രീഡം fighters എന്നാണ് ഇതു കാണുമ്പോൾ ആളുകൾക്ക് ഓർമ്മ വരിക… നമ്മുടെ ആശയങ്ങളും ഇതിനു സമമാണ്…

നിങ്ങൾ ഈ ലോകത്തിന്റെ ഏതു കോണിലായാലും നമ്മുടെ നാട്ടിലെ സാമൂഹ്യ അനീതികൾക്കെതിരെ ,അധികാര ദുർവിനിയോഗ രാഷ്ട്രീയങ്ങളോട് ,അധർമ്മത്തോട് നിങ്ങളുടെ ശബ്ദത്തിൽ പ്രതികരിക്കാനുള്ള ഒരു ഓപ്പൺ ഫോറം ആയിട്ടാണ് ഈ ഫേസ് ബുക്ക് പേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . നിങ്ങളുടെ വ്യക്തി പരമായ വിവരങ്ങൾ മറച്ചു വച്ച് കൊണ്ട് ഒരു സാമൂഹ്യ വിഷയത്തിലേക്ക് പൊതു ജന ശ്രദ്ധ തിരിച്ചു വിടാനുള്ള “അനോണിമസ് റിപ്പോർട്ടിങ് “സംവിധാനവും , പ്രതികരണ ശേഷി നഷ്ട്ടപെട്ടിട്ടില്ലാത്ത യുവത്വങ്ങളുടെ ഗർജ്ജനമായും , ഇനി മുതൽ സാമൂഹ്യ നീതി ഉറപ്പു വരുത്താൻ തെരുവിലിറങ്ങാനും ,കക്ഷി ,രാഷ്ട്രീയ ,മത വൈര്യങ്ങളില്ലാതെ സോഷ്യൽ മീഡിയയുടെ നിഷ്‌പക്ഷ രാഷ്ട്രീയമാകാനും തക്ക ഉറപ്പോടെ ,ഒരു ജനത മുഴുവൻ ഒരു നല്ല നാളേക്ക് വേണ്ടി കൈ കോർക്കുകയാണ് …”അനോണിമസ് ഗാർഡിയൻസ്” എന്ന പേരിൽ ഈ ഫേസ് ബുക്ക് പേജിലൂടെ… ആർക്കു വേണമെങ്കിലും ഈ സംരംഭത്തിൽ കൂട്ടാളിയാകാം ..

Leave a Reply

Your email address will not be published. Required fields are marked *