35 വയസ്സ് കഴിഞ്ഞാന്‍ എന്താ എനിക്ക് സിനിമയില്‍ അഭിനയിച്ചൂടെ ? ശ്രിയ ശരണ്‍

30 പിന്നിട്ടിട്ടും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തെന്നിന്ത്യന്‍ നായികയാണ് നയന്‍താര, തൃഷ കൃഷ്ണ ശ്രിയ ശരണ്‍ എന്നിവരൊക്കെ.എന്നാല്‍ ശ്രിയ ശരണിന് മാത്രം കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ വളരെ മോശമായിരുന്നു.

അത് പരിഹരിച്ച്‌ നാല് ചിത്രങ്ങളുമായണ് ശ്രിയ 2018 തുടങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇങ്ങനെ തന്നെ അഭിനയിക്കുമെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ശ്രിയ പറഞ്ഞു. ഭാവി പരിപാടിയെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രതികരിക്കുകയായിരുന്നു ശ്രിയ.ഇപ്പോള്‍ ശ്രിയയ്ക്ക് താരമതമ്യേനെ സിനിമകള്‍ കുറവാണ് എന്നാല്‍ ഭാവിയില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച്‌ നടിയ്ക്ക് വ്യക്തമായ ധാരണകളുണ്ട്.

വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയയുടെ മലയാളം അരങ്ങേറ്റം. മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍, പൃഥ്വിയുടെ നായികയായിട്ടാണ് ശ്രിയ വന്നത്. തുടര്‍ന്ന് കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചു.

അടുത്തിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രിയയോട് ‘നിങ്ങള്‍ക്ക് ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞില്ലേ.. 30 വയസ്സ് കഴിഞ്ഞാല്‍ നായികമാര്‍ക്ക് സിനിമയില്‍ നിലനില്‍പ്പില്ലല്ലോ.. ഭാവിയില്‍ സിനിമ അഭിനയിക്കുമോ?’ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് നടി പ്രതികരിച്ചു. അവസാനം വരെയും ഞാന്‍ അഭിനയിച്ചുകൊണ്ടിയിരിയ്ക്കുമെന്നും നടി പറഞ്ഞു

ഞങ്ങളുടെ ഹൃദയം തകര്‍ത്ത്, കണ്ണീരണിയിച്ച നിനക്ക് ആദരാഞ്ജലികള്‍; വളര്‍ത്തുനായ ചില്ലിയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച്‌ നടി ഖുശ്ബു

ചെന്നൈ: വളര്‍ത്തുനായ ചില്ലിയുടെ മരണത്തില്‍ ദു:ഖം പങ്കുവെച്ച്‌ നടി ഖുശ്ബു. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയതുപോലെയാവില്ലെന്നും തങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ കയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്.

നിന്റെ ഓരോ കുസൃതിയും മനോഭാവവും ഞങ്ങളെ കാത്ത് പടിയിലുള്ള നില്‍പ്പും നിന്റെ ഷേക്ക് ഹാന്‍ഡും നേര്‍ത്ത കുരയും എല്ലാം ഇനി ഞങ്ങള്‍ക്ക് നഷ്ടമാവും. ഞങ്ങളുടെ ഹൃദയം തകര്‍ത്ത് ഞങ്ങളെ കണ്ണീരണിയിച്ചാണ് നീ യാത്രയായത്.

ചില്ലീ നിനക്ക് ആദരാഞ്ജലികള്‍..സ്വര്‍ഗത്തില്‍ നിനക്കും ഒരു ഇരിപ്പിടം ഉണ്ടാവും..ഞങ്ങളുടെ ഹൃദയത്തിലും.ഖുശ്ബു ഫേസ്ബുക്കില്‍ കുറിച്ചു.

എന്റമ്മയാണെ അച്ഛനാണെ സത്യം ഞാന്‍ ഇത് കോപ്പിയടിച്ചതല്ല: കോപ്പിയടി വിവാദത്തെ കുറിച്ച്‌ ഗോപി സുന്ദര്‍

സമൂഹമാധ്യമങ്ങള്‍ ഗോപി സുന്ദറിനെകോപ്പിസുന്ദര്‍ എന്ന പേരിലാണ് പരിഹസിക്കുന്നത്.. അവസാനമായി അദ്ദേഹത്തിന്റെ പേരില്‍ വന്ന കോപ്പി വിവാദം പുലി മുരുകനിലെ മുരുകാ..മുരുകാ.. എന്ന ഗാനവുമായി ബന്ധപ്പെട്ടതാണ് .

ഇതൊരു ഡിവോഷണല്‍ ഗാനത്തിന്റെ സംഗീതമോഷണമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. നാനയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സംഗീതസംവിധായകന്‍ മനസ് തുറന്നത്.

‘കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അതു തുറന്നു പറയാനും ഇല്ലെങ്കില്‍ ഇല്ലെന്നു പറയാനുമുള്ള ധൈര്യം എനിയ്ക്കുണ്ട്. ഒരേ രാഗമായിരിക്കാം ഒരേ രാഗത്തില്‍ ചെയ്താലും പാടുന്നത് വ്യത്യസ്തമായാണ്. പാട്ടു ഹിറ്റാകുമ്ബോള്‍ എന്തെങ്കിലുമൊക്കെ പറയണ്ടേ..

എന്റെ ഏതു പാട്ടിറങ്ങുമ്ബോഴും വിമര്‍ശനം ഉണ്ടാകാറുണ്ട്. നന്നായിട്ട് വരുന്നതാര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ? എന്റമ്മയാണെ അച്ഛനാണെ സത്യം ഞാന്‍ ഇത് കോപ്പിയടിച്ചതല്ല. ഗോപി സുന്ദര്‍ പറഞ്ഞു.

മുംബൈയിലെ അനാഥ കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാളാഘോഷിച്ച്‌ എമി ജാക്സണ്‍

ബ്രിട്ടീഷ് മോഡലും ബോളിവുഡ് നടിയുമായ എമി ജാക്സണ്‍ വളരെ ചുരുങ്ങിയ കാലംകൊണ്ട് തമിഴിലെ മുന്‍നായികമാരെ കടത്തിവെട്ടി.

താരത്തിന്റെ പിറന്നാളാഘോഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നും ലണ്ടനിലാണ് പിറന്നാളാഘോഷിക്കാറ്. പക്ഷെ ഈ വര്‍ഷം ഒരു വ്യത്യസ്തതയ്ക്കുവേണ്ടി മുംബൈയില്‍ ആഘോഷം നടത്തി.

അതും മുംബൈയിലെ സ്നേഹസാഗര്‍ എന്ന അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ആഘോഷം കൊണ്ടാടിയത്. മുംബൈയിലുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് കുഞ്ഞുങ്ങള്‍ക്ക് ആഘോഷം ഒരുക്കിയത്.

ശങ്കറിന്റെ 2.0 ചിത്രത്തിലാണ് എമി ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന ഖുശ്ബുവും സുകന്യയും; വീഡിയോ വൈറല്‍

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ട് തമിഴ് ഫിലിം ഇന്റസ്ട്രിയെ വിറപ്പിച്ച സുചി ലീക്ക്സ് വീണ്ടും. ഇത്തവണ ഇരയായിരിക്കുന്നത് സുകന്യയും നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബുവുമാണ്.

ഒരു പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന നടി ഖുശ്ബുവിന്റെയും സുകന്യയുടേയും വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന സൂചനയും സുചി ലീക്ക്സ് നല്‍കുന്നുണ്ട്. ഇതിനടനുബന്ധിച്ചുള്ള ഒരു വീഡിയോ ഇപ്പോള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെ: വിക്രമിന്റെ മറുപടികേട്ട് കലിപ്പില്‍ മലര്‍ ഫാന്‍സ്

വിക്രം നായകനായ സ്കെച്ച്‌ എന്ന ചിത്ത്രതില്‍ സായി പല്ലവിയെ പരിഗണിച്ചിരുന്നു ഒടുവില്‍ താരം പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയ സാഹചര്യത്തില്‍ തമന്ന നായികയായെത്തി. ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞത്.

ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തിയത് തമന്നയാണ്. ഇതാദ്യമായാണ് തമന്നയും വിക്രമും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവിയെ ആദ്യം നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.

സായി പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്. ചിത്ത്രതില്‍ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു.

വിക്രമിന്റെ പരമാര്‍ശം കേട്ട് സായി പല്ലവി ഫാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ്. എന്നാല്‍ വിക്രം ഒരിക്കലും സായി പല്ലവിയെ താഴ്ത്തിക്കെട്ടിയതല്ല, തന്റെ നായികയെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.

യുവനടിയ്ക്ക് നേരെ ട്രെയിനില്‍ ആക്രമണം, ഒരാള്‍ അറസ്റ്റില്‍; ഇയാള്‍ നടിയെ ആക്രമിച്ചത് മാവേലി എക്സ്പ്രസില്‍ വെച്ച്‌

കൊച്ചി: മലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച്‌ ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആ വീഡിയോയിലുള്ളത് റിമിയല്ല; റിമിടോമിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം

ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ ശല്യം ചെയ്തയാളെ റിമിടോമി തിരിച്ച്‌ തല്ലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഭര്‍ത്താവ് റോയ്സ്. വാര്‍ത്ത അടിസ്ഥാനരഹിതമെന്നും വീഡിയോയിലുള്ളത് റിമിയല്ലെന്നും റോയ്സ് പറഞ്ഞു.

“എനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് അയച്ച്‌ തന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വീഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വീഡിയോയിലുള്ളത് റിമിയല്ല.”

“റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവ് റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്താണ് ലാഭം എന്നും അറിയില്ലെന്നും” റോയ്സ് വ്യക്തമാക്കി.

23 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കണ്ടുപിടിച്ചത് അവരാണ് : സിനിമയിലേക്ക് മടങ്ങിയെത്താന്‍ കാരണം അവര്‍ മാത്രം

23 വര്‍ഷങ്ങളിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മലയാള സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത് നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചിത്രത്തിലൂടെയായിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞ് താന്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം നിവിനും അല്‍ത്താഫുമാണെന്നും അതൊരു നിമിത്തമാണെന്നും ശാന്തി കൃഷ്ണ പറയുന്നു.

നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദ്യ കാല സൂപ്പര്‍നായിക.അതൊരു നിമിത്തമാണ്. വിവാഹസമയത്ത് പുതിയ പടങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലായിരുന്നു. കുടുംബജീവിതത്തിലേയ്ക്ക് കടന്നതോടെ സിനിമയില്‍ നിന്നകന്നു പോയി. നിര്‍ണ്ണായകമായ പലഘട്ടങ്ങളിലും എന്നെ കരകയറ്റിയത് സിനിമയാണ്.

നിവിന്‍ പോളിയും സംവിധായകന്‍ അല്‍ത്താഫും എന്നെ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലുമൊക്കെ തിരഞ്ഞ് കണ്ടു പിടിക്കണമെങ്കില്‍ അത് ദൈവാധീനം തന്നെയല്ലേ.നമ്മള്‍ ഇതു ചെയ്യണമെന്ന് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അതു നടന്നിരിക്കുമെന്നും ശാന്തികൃഷ്ണ പറഞ്ഞു.