രൂപേഷ് പിതാംബരന്റെ ആടുതോമ ; അങ്കരാജ്യത്തെ ജിമ്മന്മാരുടെ കിടിലന്‍ ടീസര്‍

രൂപേഷ് പിതാംബരന്‍ ചിത്രം അങ്കരാജ്യത്തെ ജിമ്മന്മാരുടെ കിടിലന്‍ ടീസര്‍ പുറത്തെത്തി. സ്ഫടികത്തിലെ ബാലതാരമായാണ് രൂപേഷ് മലയാള സിനിമ ലോകത്ത് എത്തിയത്. സ്ഫടികത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ മുണ്ട് ഉരുന്ന രംഗമാണ് ടീസറില്‍ രൂപേഷ് അവതരിപ്പിച്ചിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. തീവ്രം,യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ രൂപേഷ് പിതാംബരന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അങ്കരാജ്യത്തെ ജിമ്മന്മാരില്‍ കിച്ചു എന്ന കഥാപാത്രത്തെയാണ് രൂപേഷ് അവതരിപ്പിക്കുന്നത്.ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്സണ്‍ ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയിലെ എന്റെ റോള്‍മോഡല്‍ ഒരാള്‍ മാത്രമല്ല; ടോവിനോ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള ചലചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മലയാള സിനിമയുടെ മുന്‍നിര നായകന്മാരുടെ ഒപ്പമെത്തിരിക്കുകയാണ് ടോവിനോ.

കഠിന പ്രയ്തനത്തിന്റെ റോള്‍മോഡല്‍ ആരാണെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ റോള്‍ മോഡലിനെ കുറിച്ചു താരം തുറന്നു പറഞ്ഞത്. ഫോളോ ചെയ്ത് ജീവിച്ചിട്ട് കാര്യമില്ല.

എല്ലാവരേയും നമ്മള്‍ നിരീക്ഷിക്കുകയും അവരുടെ നല്ല ഗുണങ്ങള്‍ മാത്രം സ്വീകരിക്കുകയും വേണം. താന്‍ അങ്ങനെയാണ് ചിന്തിക്കുന്നതെന്നും താരം വ്യക്തമാക്കി. ലോകത്ത് എല്ലാ കഴിവുകളോടും കൂടി ആരും ജനിച്ചിട്ടില്ല.

നമ്മുടെ ഉള്ളിലുള്ള കഴിവിനെ ആദ്യം മനസിലാക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ എല്ലാവരില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒന്നാകണം മാതൃകയെന്നും ടെവിനോ വ്യക്തമാക്കി.

‘ഞാന്‍ മദ്യപാനം നിര്‍ത്തിയത് ദിലീപ് കാരണം; ട്രോളുമെങ്കിലും എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല’: തുറന്നുപറഞ്ഞ് ധര്‍മജന്‍ ജെബി ജംഗ്ഷനില്‍

താന്‍ മദ്യപാനം നിര്‍ത്തിയത് ദിലീപ് കാരണമാണെന്ന് നടന്‍ ധര്‍മജന്‍. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ധര്‍മജന്റെ തുറന്നുപറച്ചില്‍.

സംഭവത്തെക്കുറിച്ച്‌ ധര്‍മജന്‍ പറയുന്നത് ഇങ്ങനെ:

‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്.’

‘അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.

എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.’-ധര്‍മജന്‍ പറയുന്നു.

‘ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്ബോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.’

ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മജന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

ആ ചുംബനരംഗങ്ങള്‍ കാരണം എനിക്ക് നഷ്ടമായത് കരീയറിലെ ഏറ്റവും മികച്ച കഥാപാത്രം : തിരിച്ചടികള്‍ വെളിപ്പെടുത്തി പാര്‍വതി നായര്‍

ഏതൊരു നായികയും ആഗ്രഹിക്കുന്ന വേഷവുമായിരുന്നു അര്‍ജുന്‍ റെഡ്ഡിയിലേത്. എന്നാല്‍ മലയാളിയുംതെന്നിന്ത്യയില്‍ പ്രശ്സ്തയുമായ നടി പാര്‍വതി നായര്‍ പറയുന്നു തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു ആ ചിത്രമെന്ന്.

റെഡ്ഡിയില്‍ അഭിനയിക്കാതിരുന്നത് ആ പ്രണയരംഗങ്ങളായിരുന്നെന്നും പാര്‍വതി നായര്‍ വെളിപ്പെടുത്തുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ സ്ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചിപ്പോള്‍ അതിലുള്ള ലിപ്ലോക്ക് ചുംബന രംഗംങ്ങള്‍ കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷം ചെയ്ത പാര്‍വതി വെളിപ്പെടുത്തുന്നു.

അതേസമയം, അര്‍ജുന്‍ റെഡ്ഡിയുടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമ കണ്ടപ്പോള്‍ ആ സിനിമിയില്‍ അഭിയിക്കാത്തതിന് നഷ്ടബോധം തോന്നിയെന്നും പാര്‍വതി പറഞ്ഞു.

കടപ്പാടിന്റെ പേരില്‍ ഇനി ഒന്നും ചെയ്യില്ല: കടുത്ത തീരുമാനവുമായി ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ സൂപ്പര്‍താരം ദിലീപ് ഇപ്പോള്‍ വീണ്ടും സിനിമകളുടെ തിരക്കിലാണ്. മുരളി ഗോപിയുടെ കമ്മാര സംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഢ്യൂളിലേക്ക് ദിലീപ് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇനിമുതല്‍ സംവിധായകരോടോ നിര്‍മാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരില്‍ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നല്‍കില്ലെന്ന് സൂചന. ദിലീപിന്റെ ഒഫീഷ്യല്‍ ഫാന്‍സിന്റെ ഫേസ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ദിലീപേട്ടന്‍ ഇനിമുതല്‍ ആരുടെയും കടപ്പാടിന്റെ പേരില്‍ സിനിമ ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്ന്’ കമന്റ് ചെയ്ത വ്യക്തിയ്ക്ക്, ‘ഇനി ചെയ്യില്ല’ എന്ന് ദിലീപ് ഓണ്‍ലൈന്‍ മറുപടി നല്‍കുകയായിരുന്നു.

ദിലീപിന്റെ നിലപാട് തന്നെയാകും ദിലീപ് ഓണ്‍ലൈന്‍ വ്യക്തമാക്കിയതെന്നാണ് ഫാന്‍സ് പറയുന്നത്. ഏതായാലും താരത്തിന്റെ ഫാന്‍സിന്റേയും ആഗ്രഹം അത് തന്നെയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപിസുന്ദറാണ്.

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നസ്റിയ, അടുത്ത ചിത്രത്തില്‍ താരമെത്തുന്നത് ഫഹദ് ഫാസിലിന്റെ നായികയായി

മലയാളത്തില്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു നടി നസ്രിയ നസിം നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും തല്‍ക്കാലം വിട്ടുനിന്നത്. എന്നാല്‍ ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ അഭിനയിക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിനുശേഷമുള്ള നസ്രിയയുടെ ആദ്യ സിനിമ.

അതേ സമയം, അഞ്ജലി മേനോന്‍ ചിത്രത്തിനുശേഷം നസ്രിയ ജോയിന്‍ ചെയ്യുക അന്‍വര്‍ റഷീദിന്റെ ചിത്രത്തിലാണ്. അതും ഫഹദ് ഫാസിലിന്റെ നായികയായി. വിവാഹത്തിന് മുമ്ബ് ഇരുവരും ചെയ്ത ബാംഗ്ലൂര്‍ ഡെയ്സില്‍ ജോഡികളായിട്ടായിരുന്നു നസ്രിയയും ഫഹദും അഭിനയിച്ചത്. ഇപ്പോള്‍ വിവാഹത്തിന് ശേഷവും ഇരുവരും ജോഡികളാവുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ദമ്ബതികള്‍ സിനിമാ ജോഡികളാകുന്നത്.

പ്രിഥ്വിരാജ് നായകനായ അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരുമെന്ന സൂചനയാണ് ട്രാന്‍സിലൂടെ നസ്റിയ നല്‍കുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, ഗൗതം മേനോന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മക്കളുടെ സന്തോഷം അതാണെന്റെയും: വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങി ഹൃത്വിക്

മുന്‍ഭാര്യയെ ഹൃത്വിക് വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബോളിവുഡിലെ വേര്‍പിരിഞ്ഞ താരദമ്ബതികളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍..

വധു മറ്റാരുമല്ല മുന്‍ ഭാര്യയായിരുന്ന സൂസന്നെ ഖാന്‍ തന്നെയാണെന്നാണ്. 2000 ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ഖാന്റെ മകള്‍ സൂസന്നെ ഖാനുമായി വിവാഹം കഴിച്ച ഹൃത്വിക് 2014 ല്‍ ആ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ സാധാരണ എല്ലാവരെയും പോലെ വേര്‍പിരിയലിന് ശേഷം ശത്രുക്കളെ പോലെ പെരുമാറാന്‍ ഇരുവരും തയ്യാറല്ലായിരുന്നു.നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിരുന്നു.

നായികയാക്കാം പക്ഷേ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്; ഞങ്ങള്‍ മാറി മാറി ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും- ദുരനുഭവം വെളിപ്പെടുത്തി നടി

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച്‌ കന്നട നടി ശ്രുതി ഹരിഹരന്‍. സോളോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ശ്രുതി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ന്റെ വേദിയില്‍ നടി ചില നടുക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി.

ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് അന്ന് 18 വയസ്സേയുള്ളൂ. കന്നഡയില്‍ അരങ്ങേറാനുള്ള പ്രഥമശ്രമം നിരാശാജനകവും ഭയപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ അതിന് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രമുഖ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, നായികയാക്കാം പക്ഷേ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്. ഞങ്ങള്‍ മാറി മാറി ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും.

ഞെട്ടലോടെയാണ് കേട്ടതെങ്കിലും അയാള്‍ക്ക് ഉറച്ചഭാഷയില്‍ തന്നെ ഞാന്‍ മറുപടി നല്‍കി. ചെരിപ്പിട്ടാണ് നടക്കുന്നതെന്നും കണ്‍മുന്നില്‍ വന്നാല്‍ ഊരി അടിക്കുമെന്നും പറഞ്ഞു. ഈ സംഭവത്തിന് ശേഷം തനിക്ക് കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് കൂടുതല്‍ ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് യാതൊരു ദുരനുഭവവും ഉണ്ടായിട്ടില്ല.

എന്നാല്‍ തമിഴിലെത്തിയപ്പോള്‍ സ്ഥിതി മാറി. സമാന സംഭവത്തില്‍ ഒരു തമിഴ് നിര്‍മ്മാതാവുമായി വഴക്കിടേണ്ടി വന്നു. അതിന് ശേഷം തമിഴില്‍ അവസരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശ്രുതി പറഞ്ഞു. നോ എന്ന് പറയാന്‍ സിനിമാ രംഗത്തുള്ള സ്ത്രീകള്‍ മടിക്കരുതെന്ന് ശ്രുതി ആവശ്യപ്പെട്ടു. പുരുഷന്‍മാരെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കാസ്റ്റിംഗ് കൗച്ചിനായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് വേണ്ടതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

മഞ്ജുവാര്യര്‍, കാവ്യ, റിമ, മംമ്ത… ഇവരില്‍ ആര് നായികയാകണം; ധര്‍മ്മജന്റെ കിടിലന്‍ മറുപടി – വീഡിയോ

ചലച്ചിത്ര ലോകത്തും മിനി സ്ക്രീനിലുമെല്ലാം നിരവധി ഹാസ്യാവിഷ്കാരങ്ങള്‍കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഒരു താരമാണ് ധര്‍മജന്‍. ഏതൊരു വേദിയില്‍ കയറിയാലും പ്രേക്ഷകരെ നിരാശപ്പെടുത്താതെയുള്ള ധര്‍മജന്റെ പെര്‍ഫോര്‍മന്‍സുകള്‍ എക്കാലവും കൈയ്യടി വാങ്ങിയിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടന്ന അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കാവ്യമാധവന്‍, മഞ്ജുവാര്യര്‍, റിമ കല്ലിംഗല്‍, രമ്യ നമ്ബീശന്‍, മംമ്ത മോഹന്‍ദാസ് ഇവരില്‍ ആര് നായികയാകണമെന്നുള്ള ചോദ്യത്തിന് മുഖം നോക്കാതെയുള്ള താരത്തിന്റെ മറുപടി വന്നു. മഞ്ജു വാര്യര്‍ എന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞ മറുപടി. എന്നാല്‍ ദിലീപ്, നടിയുടെ ആക്രമണം, മഞ്ജുവിനെതിരായ ആരോപണങ്ങള്‍. ഇങ്ങനെയുള്ള ചിലകാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ മഞ്ജു എന്നുള്ള ഉത്തരം ശരിയാകുമോ എന്നും അവതാരകന്‍ ധര്‍മ്മജനോടു ചോദിച്ചു.

 

ആഗ്രഹം തുറന്നു പറഞ്ഞ് ധർമജൻ ജെ ബി ജംഗ്ഷനില്‍

മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കണം; ആഗ്രഹം തുറന്നു പറഞ്ഞ് ധർമജൻ ജെ ബി ജംഗ്ഷനില്‍

Posted by People News on Thursday, January 18, 2018

സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നിര്‍മ്മാതാക്കള്‍ തമ്മില്‍ പൊരിഞ്ഞ പോര്: ചടങ്ങില്‍ നിന്നും ഇറങ്ങി പോകാന്‍ ഒരുങ്ങി വിജയ് സേതുപതി

ചെന്നൈ: തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടയില്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള പ്രശ്നം വാക്ക് തര്‍ക്കത്തിലെത്തിയപ്പോള്‍ ക്ഷുഭിതനായി നടന്‍ വിജയ് സേതുപതി. ജീവ നായകനായ കീയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം. നാടകീയ സംഭവങ്ങള്‍ അരങ്ങേറുമ്ബോള്‍ നടന്‍ ജീവ, നടന്‍ വിശാല്‍, സുഹാസിനി എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

ശേഷം ചടങ്ങില്‍ സംസാരിച്ച വിജയ് സേതുപതി നിര്‍മ്മാതാക്കളുടെ വിഷയം ചര്‍ച്ച ചെയ്യേണ്ടതാണെന്നും എന്നാല്‍ അതിനുള്ള വേദി ഇതല്ലെന്നും പ്രതികരിച്ചു. ഇവിടെ എത്തിയപ്പോള്‍ സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനാണോ, നിര്‍മ്മാതാക്കളുടെ സംഘടന മീറ്റിംഗിലാണോ താന്‍ വന്നതെന്ന് സംശയിച്ചെന്നും സേതുപതി പറഞ്ഞു.