‘മലയാള സിനിമ മാറില്ല, ഒന്നുകില്‍ ആ സിനിമകള്‍ ചെയ്യാതിരിക്കുക, അല്ലെങ്കില്‍ സഹിക്കുക’

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയെ വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റും രംഗത്ത്. സ്ത്രീ വിരുദ്ധത സിനിമയില്‍ നിന്ന് തുടച്ചു മാറ്റണമെങ്കില്‍ സ്ത്രീകള്‍ തന്നെ അണിയറയില്‍ പ്രവര്‍ത്തിക്കണമെന്ന് പണ്ഡിറ്റ് ഫെയ്​സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബയ്ക്കെതിരെ അഭിപ്രായം പറഞ്ഞത്.

ഭൂരിഭാഗം സിനിമകളിലേയും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും എല്ലാം ആണുങ്ങളാകും….അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക. മുടക്കുമുതല്‍ തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമ ചെയ്യുന്നവരുടെയും കച്ചവട സിനിമ ചെയ്യുന്നവരുടെയും ലക്ഷ്യം…അല്ലാതെ നാടു നന്നാക്കാനോ,

സമൂഹത്തെ ഉദ്ധരിക്കാനോ അല്ല.. സ്ത്രീകള്‍ സംവിധായകരായ് വരുമ്ബോള്‍ അവരുടെ സിനിമയിലും നായിക മിഡിയും, ഗ്ലാമര്‍ രംഗങ്ങളും കാണിക്കുന്നു. ആരും കലയോടൊ,സിനിമയോടൊ, സാഹിത്യത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്. മലയാള സിനിമ മാറില്ല….വേണങ്കില്‍ പ്രേക്ഷകര്‍ക്ക് മാറി ചിന്തിച്ച്‌ സിനിമയെ മാറ്റാം-പണ്ഡിറ്റ് കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍ ഒരു പ്രമുഖ നടന്റെ പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ….യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും എല്ലാം ആണുങ്ങളാകും….അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക….

ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ ; രജനീകാന്തിന്റെ ജീവിതം ഇനി പാഠ്യവിഷയം

ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുന്നു.

തൊഴിലിന്റെ പ്രധാന്യം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ‘ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന പേരില്‍ താരത്തിന്റെ ജീവിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെമ്ബാടുമുള്ള കുട്ടികള്‍ക്ക് കഠിനാദ്ധ്വാനത്തിലൂടെയും നല്ല കാഴ്ചപ്പാടുകളിലൂടെയും ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് പ്രചോദനമായാണ് രജനികാന്തിന്റെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

രജനീകാന്ത് കണ്ടക്ടറായിരുന്ന ബസിലെ ഡ്രൈവറായിരുന്ന ബഹദൂറിന്റെ വീക്ഷണകോണിലൂടെയാണ് കഥ പറയുന്നത്.

അവള്‍ക്കൊപ്പമെന്ന പറച്ചിലിലല്ല പ്രവൃത്തിയിലാണ് കാര്യം ; ഗീതു മോഹന്‍ദാസ്

സിനിമാ മേഖല എത്രത്തോളം അവള്‍ക്കൊപ്പമുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്.

അവള്‍ക്കൊപ്പമെന്ന പറച്ചിലിലല്ല പ്രവൃത്തിയിലാണ് കാര്യമെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. ചലച്ചിത്രമേളയിലെ ഐഡന്റിന്റി ആന്‍ഡ് സ്പേസ് വിഭാഗത്തിലുള്ള തന്റെ ചിത്രം ലയേഴ്സ് ആന്‍ഡ് ഡയസിന്റെ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഗീതുവിന്റെ പ്രതികരണം.

അവള്‍ക്കൊപ്പമെന്ന് പറഞ്ഞിട്ടോ അത് മനസില്‍ വെച്ചിട്ടോ കാര്യമില്ല. പ്രവൃത്തിയിലാണ് കാര്യം. ഒരു സിനിമ സംവിധാനം ചെയ്തത് ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ടല്ല ആ സിനിമയെ വിലയിരുത്തേണ്ടത്.

സമാന്തര സിനിമ, വാണിജ്യ സിനിമ എന്നീ തരംതിരിവിനോടും യോജിപ്പില്ലെന്നും ലയേഴ്സ് ഡയസിന് ഐഎഫ്‌എഫ്കെ വേദിയില്‍ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും ഗീതു പറഞ്ഞു.

ഇത് മദന്‍ലാലിനെ വെച്ചുള്ള അടവോ? ലാലേട്ടന്‍ ഇതല്ലെന്ന് ആരാധകര്‍

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വിവാദങ്ങളിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിനായി മോഹന്‍ലാല്‍ നടത്തിയ മേക്കോവറാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

50 ലേറേ ദിവസം 30 ഓളം പേരടങ്ങടങ്ങിയ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശ്രമത്തിനൊടുവില്‍ ശരീര ഭാരം കുറച്ച്‌ യൗവനം വീണ്ടെടുത്ത മോഹന്‍ലാലിന്റെ ലുക്ക് നാളെ 10 മണിക്ക് താരം തന്നെ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ ഇന്ന് മനോരമ പത്രം പുറത്തിറങ്ങിയത് 18 കിലോ കുറച്ച ശേഷം ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രവുമായാണ്. ആന്റണി പെരുമ്ബാവൂരും ചിത്രത്തിലുണ്ട്. എന്നാല്‍ പല ആരാധകരുടെയും പ്രതീക്ഷയ്ക്കൊത്ത് ഇതെത്തിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം വ്യക്തമാക്കുന്നത്.

വ്യക്തമല്ലാത്ത ചെരിഞ്ഞ വ്യൂവിലുള്ള ഫോട്ടോ വെച്ച്‌ പക്ഷേ ഈ മേക്കോവറിനെ വിലയിരുത്തുന്നത് ശരിയല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. നാളെ ലാലേട്ടന്‍ പേജിലൂടെ ലുക്ക് പുറത്തുവിടുമ്ബോഴാണ് ശരിക്കും ഞെട്ടേണ്ട് വരികയെന്നാണ് ഇവരുടെ വാദം.
അതിനിടെ ഇന്നലെയെടുത്ത ചിത്രമല്ല മനോരമ പുറത്തുവിട്ടിട്ടുള്ളതെന്നും ചിത്രത്തിലുള്ളത് മോഹന്‍ലാലേ അല്ലെന്നും ചിലര്‍ വാദിക്കുന്നു.

ഒഫീഷ്യലായി ലുക്ക് പുറത്തുവിടും മുമ്ബ് ഒരു കബളിപ്പിക്കലിനായി ഡ്യൂപ്പ് എന്ന നിലയില്‍ ശ്രദ്ധ നേടിയ മദന്‍ലാലിനെ ആന്റണി പെരുമ്ബാവൂരിനൊപ്പം അയക്കുകയായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്.

കുട്ടിക്കാലത്തിന് ശബ്ദം നല്‍കി, പിന്നീട് നായികയുമായി: സോമനെക്കുറിച്ച്‌ ഭാഗ്യലക്ഷ്മി

ടന്‍ സോമന്റെ 20-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തേക്കുറിച്ച്‌ ഓര്‍മിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ‘ഇതാ ഇവിടെ വരെ’ എന്ന ചിത്രത്തിലാണ് ഭാഗ്യക്ഷ്മിക്ക് സോമനുമൊന്നിച്ച്‌ ജോലി ചെയ്യാന്‍ ആദ്യമായി സാധിച്ചത്. ചിത്രത്തില്‍ സോമന്റെ ബാല്യകാലം അവതരിപ്പിച്ച മാസ്റ്റര്‍ രഘുവിന് ശബ്ദം നല്‍കിയത് താനായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുത്തു.

ചെറിയ കുട്ടിയായിരുന്നതുകൊണ്ട് അദ്ദേഹം ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊന്നിച്ച്‌ ഡബ്ബ് ചെയ്യാന്‍ സാധിച്ചു.പക്ഷേ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. ഞാന്‍ സോമേട്ടന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. മനസിന്റെ തീര്‍ത്ഥയാത്ര എന്ന സിനിമയില്‍ ഒരു ഊമപെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്ന എനിക്ക്. സോമേട്ടന്റെ അച്ഛനും അമ്മയും ദുരുപയോഗം ചെയ്യുമ്ബോള്‍ എന്നെ അതില്‍ നിന്നും രക്ഷപ്പെടുത്തികൊണ്ടു പോകുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേനത്തിനൊപ്പം അഭിനയിച്ച ഒരേയൊരു ചിത്രവും ഇത് തന്നെ.
ഭാഗ്യലക്ഷ്മി പറയുന്നു.

 

“നമ്മള്‍, നമ്മള്‍ പോലുമറിയാതെ അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ”, കുടുകുടാ ചിരിപ്പിച്ച്‌ ആട് 2 ട്രെയിലര്‍

ആട് 2ന്റെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. ആരേയും ചിരിപ്പിക്കുന്ന ഈ ട്രെയിലര്‍ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ്. ജയസൂര്യ ഷാജിപ്പാപ്പനായി നിറഞ്ഞാടുന്ന ചിത്രത്തില്‍ ഒന്നാം ഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അണിനിരക്കും.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ 22 നാണ് തിയേറ്ററില്‍ എത്തുക. ഒന്നാം ഭാഗം ശരാശരി മാത്രമേ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടുള്ളൂ എങ്കിലും അതൊന്നും ഷാജിപ്പാപ്പനെ കാണികള്‍ സ്നേഹിക്കാതിരിക്കാനൊരു കാരണമായില്ലെന്നതാണ് യാഥാര്‍ഥ്യം.

 

ഒടിയനെ കണ്ട് എല്ലാവരും ഞെട്ടി.! കാത്തിരിപ്പിന് വിരാമം; ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തി; ഇതാണ് ഒറിജിനല്‍. വീഡിയോ കാണാം

ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തി; ഇതാണ് ഒറിജിനല്‍. വീഡിയോ കാണാംദിവസങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയനില്‍ ലാലേട്ടന്റെ പുതിയ ലുക്ക് പുറത്തുവിട്ടു.കാലമേ നന്ദി.! കഴിഞ്ഞുപോയ ഒരുപാട് വര്‍ഷങ്ങളെ എന്നെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. എന്റെയും തേന്‍കുറിശിയുടെയും കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്..! ഈ മാണിക്യന്‍., ഒടിയന്‍ മാണിക്യന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനിയാണ് കളി.. അപ്പോള്‍ തുടങ്ങാമല്ലേ. എന്ന ഡയലോഗുമായിട്ടാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പ്രത്യക്ഷപെട്ടത്..!

 

 

നടനും നടിയും സംവിധായകന്റെ കൈയ്യിലെ ഒരു ഉപകരണം മാത്രമാണ്; പാര്‍വതിക്ക് പണ്ഡിറ്റിന്റെ മറുപടി

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമര്‍ശിച്ച്‌ രംഗത്തെത്തിയ പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്ബോള്‍ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തില്‍ നിയന്ത്രണം വെക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
‘മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയായി. ഈ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്’. എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

‘പാര്‍വതിക്ക് ലിപ്പ്ലോക്ക് ആവാമെങ്കില്‍ മമ്മൂട്ടിക്ക് രാജന്‍ സക്കറിയയുമാവാം’

മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രമായ കസബയേയും വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സംവിധായകന്‍ ജയന്‍ വന്നേരി. മ.ചു.ക എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയന്‍. ഒരു നടന്‍ അല്ലെങ്കില്‍ നടി ഒരു കഥാപാത്രമാകുമ്ബോള്‍, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉള്‍കൊള്ളാന്‍ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും.

അപ്പോഴാണ് നടന്‍/നടി എന്ന വ്യക്തിയില്‍ നിന്ന് കഥാപാത്രമായി മാറിയ നടനെ/നടിയെ നമ്മള്‍ സ്നേഹിക്കന്നതും ആരാധിക്കുന്നതും. അവര്‍ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിക്കും.ഒരു ക്രിമിനല്‍ പോലീസുകാരന്‍ ഒരിക്കലും ആദര്‍ശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജന്‍ സക്കറിയ അത്തരം ഒരു ക്രിമിനല്‍ ഓഫീസറാണ്.

അയാള്‍ സ്ത്രീ വിഷയത്തില്‍ തത്പരനുമാണ്. അപ്പോള്‍ അയാള്‍ അങ്ങനെയെ പെരുമാറു. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടന്‍ മാത്രമാണ് മമ്മുട്ടി. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും സമീറക്ക് വേണ്ടി കുടവയര്‍ ആക്കിയതും മരിയാനില്‍ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമര്‍പ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകര്‍ക്കുണ്ട്. അതേ സമര്‍പ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടന്‍ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിനും നല്‍കിയത്.

എല്ലാ സ്ത്രീകളും മദര്‍ തെരേസ്സയും എല്ലാ പുരുഷന്‍മാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്ബോള്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ-ജയന്‍ ഫെയ്​സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഇതെന്താ ഉത്തര കൊറിയയാണോ? പൃഥ്വിയും ദുല്‍ഖറുമൊന്നും അങ്ങനെ ചെയ്യില്ല’

നിവിന്‍ പോളി ചിത്രം റിച്ചിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ രംഗത്ത്. കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായി താരതമ്യം ചെയ്ത് രൂപേഷ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മാസറ്റര്‍പീസിനെ പീസാക്കി എന്ന രൂപേഷിന്റെ പോസ്റ്റിനെ ചൊല്ലി വലിയ ബഹളമാണ് ഉണ്ടായത്.

രൂപേഷിനെതിരെ സോഷ്യല്‍ മീഡിയയിലെ വലിയ ആക്രമണമുണ്ടായി. ഇതിനെ തുടര്‍ന്ന് രൂപേഷിന് ക്ഷമാപണം നടത്തേണ്ടിയും വന്നു. എന്നാല്‍, ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ രൂപേഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിച്ചു. ഇതിനുശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ടൊവീനോ തോമസും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് അഭിമുഖത്തില്‍ പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രൂപേഷ് അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമേയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?” രൂപേഷ് ചോദിക്കുന്നു.