മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ 2037 വരെ കാത്തിരിക്കാനും തയ്യാറായിരുന്നു: സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ 2017 അല്ല, 2037 വരെ കാത്തിരിക്കുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ഈ സിനിമ മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. .

മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല.

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു.

മാസ്റ്റര്‍പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

മകളുടെ വാക്കുകള്‍ കേട്ട് വിതുമ്ബിപ്പോയ പ്രിയദര്‍ശന്‍- വീഡിയോ

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് ചിത്രം ഹലോയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. ചടങ്ങില്‍ നാഗാര്‍ജുനയും പ്രിയദര്‍ശനും സന്നിഹിതരായിരുന്നു. കല്യാണി നടത്തിയ പ്രസംഗം കേട്ട് അഭിമാനത്തോടെ കരയുന്ന പ്രിയദര്‍ശന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

 

ജന്മദിനാശംസകള്‍ ‘തലൈവ’! പിറന്നാള്‍ ദിനത്തില്‍ സ്റ്റൈല്‍ മന്നന്റെ പ്രണയകഥ ഇതാ; അഭിമുഖത്തിന് ആദ്യമായി കണ്ട ലതയോട് രജനി ചോദിച്ചു ‘എന്നെ വിവാഹം കഴിക്കാമോ?’; സ്ക്രീനിലെ ‘റൊമാന്റിക് ടഫ് ഗൈ’യുടെ മേയ്ക്കപ്പുകളില്ലാത്ത ജീവിതം ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമയ്ക്കും ആരാധകര്‍ക്കും രജനീകാന്ത് ആരെന്നു ചോദിച്ചാല്‍ നടന്‍ എന്നതിനപ്പുറം ഒരു വികാരമാണ്. അഭിനയം കൊണ്ടും മുഖത്ത് കാപട്യത്തിന്റെ ചായം തേയ്ക്കാത്ത ഇടപെടല്‍ കൊണ്ടും ‘തലൈവ’ കുടിയിരിക്കുന്നത് ആരാധകരുടെ ഹൃദയങ്ങളിലാണ്. ഇന്നും തെന്നിന്ത്യന്‍ സിനമയില്‍ ഇത്രയേയെ ആരാധനയും ബഹുമാനവും ഏറ്റുവാങ്ങുന്ന ഒരു നടനുണ്ടോയെന്നു ചോദിച്ചാല്‍ സംശയിക്കേണ്ടിവരും.

രജനീകാന്തിനെ ഒരിക്കലും തകര്‍ക്കാനാവില്ല, നിരവധി വില്ലന്മാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചാല്‍ പോലും! കാരണം ‘ഹൈ-ഫ്ളൈയിങ്’ കിക്കിലൂടെയും ഒരു കരണം മറിച്ചിലിലൂടെയും അവരെയെല്ലാം സ്റ്റൈല്‍ മന്നന്‍ തരിപ്പണമാക്കും.

സ്വന്തം ശൈലിയില്‍ ഒരു മനുഷ്യന്‍ എന്ന് ഒറ്റവാക്കില്‍ രജനിയെ വിശേഷിപ്പിക്കാം. സംസാരം, നടത്തം, സ്റ്റൈല്‍, കൂളിങ് ഗ്ലാസുകള്‍ മുഖത്തു വയ്ക്കുന്നതും സിഗരറ്റ് ചുണ്ടിലെത്തിക്കുന്നതും എന്തിന് ഒരു നാണയം കറക്കുന്നതില്‍ പോലും രജനി സ്റ്റൈല്‍ ഒന്നു വേറെയാണ്.

സ്ക്രീനില്‍ ‘ടഫ്-ഗൈ’ ആയി എത്തുന്ന രജനിക്ക് യഥാര്‍ഥ ജീവിതത്തില്‍ ‘റൊമാന്റിക്കായ’ ഒരു വശമുണ്ടെന്ന് എത്രപേര്‍ക്കറിയാം? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രജനിയുടെ 67-ാം പിറന്നാളില്‍ ഭാര്യ ലതാ രംഗചാരിയുമായുള്ള പ്രണയകഥ തന്നെ പറയാം!

2 കണ്‍ട്രീസ് തെലുങ്കില്‍ എത്തിയപ്പോള്‍; ട്രെയ്ലര്‍ കാണാം

മലയാളത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയ 2 കണ്‍ട്രീസിന്റെ തെലുങ്ക് പതിപ്പ് 2 കണ്‍ട്രീസ് എന്ന പേരില്‍ തന്നെ തിയറ്ററുകളില്‍ എത്തുകയാണ്. എന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുനില്‍, മനീഷ രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.മലയാളത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയ 2 കണ്‍ട്രീസിന്റെ തെലുങ്ക് പതിപ്പ് 2 കണ്‍ട്രീസ് എന്ന പേരില്‍ തന്നെ തിയറ്ററുകളില്‍ എത്തുകയാണ്. എന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുനില്‍, മനീഷ രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.മലയാളത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയ 2 കണ്‍ട്രീസിന്റെ തെലുങ്ക് പതിപ്പ് 2 കണ്‍ട്രീസ് എന്ന പേരില്‍ തന്നെ തിയറ്ററുകളില്‍ എത്തുകയാണ്.

 

മാസ്റ്റര്‍ പീസും പീസും എന്നാല്‍; അസഭ്യം പറയുന്നവര്‍ക്ക് രൂപേഷിന്റെ മറുപടി

നിവിന്‍ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ചെന്ന പേരില്‍ ഫെയ്സ്ബുക്കില്‍ സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെതിരെയുള്ള പ്രതിഷേധം അടങ്ങിയിട്ടില്ല. റിച്ചിയുടെ ഒറിജിനല്‍ ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തിനെ പ്രശംസിച്ചു കൊണ്ട് രൂപേഷ് ഇട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഉളിദവരു കണ്ടതെ ഒരു മാസ്റ്റര്‍പ്പീസ് ആണെന്നും അതെങ്ങനെ വെറും ‘പീസ്’ ആയെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും രൂപേഷ് പറഞ്ഞത് നിവിന്‍ പോളി ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്റെ സുഹൃത്തിന്റെ ഒരു പഴയ വര്‍ക്കിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് രൂപേഷ് പറയുന്നു. ഇംഗ്ലീഷ് കുറിപ്പിന്റെ തര്‍ജ്ജമയുടെ വോയ്സ് മെസേജ് ഫെയ്സ്ബുക്കിലിട്ടാണ് രൂപേഷ് വിശദീകരിക്കുന്നത്.

രക്ഷിത് ഷെട്ടി, ഞാന്‍ നിന്നെ അന്നും ഇന്നും എന്നും ബഹുമാനിക്കുന്നു. ഉളിദവരു കണ്ടതെ എന്ന ചിത്രം ഒരു മികച്ച ചിത്രമാണ്. ഹൗ എ മാസ്റ്റര്‍ പീസ് ടേണ്‍ഡ് ഇന്‍ ടു എ പീസ്, എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ഒരു കള്‍ട്ട് ക്ലാസിക് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഉളിദവരു കണ്ടതെയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി എന്നാണ്.

ഞാന്‍ എന്റെ ആത്മാര്‍ഥ സുഹൃത്തിന്റെ സിനിമയെ പ്രശംസിച്ചതാണ്. ഇപ്പോള്‍ ഇറങ്ങിയ സിനിമയെക്കുറിച്ചല്ല. എനിക്ക് അഭിപ്രായ സ്വാതന്ത്യമുണ്ട്- രൂപേഷ് പറയുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ഫോര്‍ യെസ് സിനിമ കമ്ബനിയുടെ പേരില്‍ പ്രാഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. രൂപേഷിന്റെ പ്രവൃത്തി സിനിമാ പ്രവര്‍ത്തകരെ തകര്‍ത്തു കളയാന്‍ പോന്ന ഒന്നാണെന്ന് കാണിച്ചാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയത്.

ജീവനൊടുക്കിയ യുവനടന് എയ്ഡ്സായിരുന്നു എന്ന് ഭാര്യ!

മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറിയ യുവനടന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ടോളിവുഡ് കൊമേഡിയനായ വിജയ് സായി ആണ് ഹൈദരാബാദിലെ വസതിയില്‍ തൂങ്ങി മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്ബ് വിജയ് ഒരു സെല്‍ഫി വീഡിയോ എടുത്തിരുന്നെന്നും അതില്‍ തന്‍റെ മകളെ കാണാന്‍ പോലും ഭാര്യയായ വനിത സമ്മതിക്കുന്നില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ വിജയ്ക്ക് എയ്ഡ്സായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഭാര്യ വനിത നടത്തിയതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് എച്ച്‌ഐവി പൊസിറ്റീവ് ആണെന്ന് ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞെന്നാണ് വനിത വെളിപ്പെടുത്തിയത്. മാത്രമല്ല, വിജയ്ക്ക് വിവാഹേതരബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും താന്‍ അതിന് സാക്ഷിയാണെന്നും വനിത പ്രതികരിച്ചിട്ടുണ്ട്. കുട്ടിയെ കാണാന്‍ താന്‍ സമ്മതിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും വനിത പറയുന്നു.

വിജയ് സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ ഒരു ബെഡ് ഷീറ്റുപയോഗിച്ച്‌ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച വിജയ് പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്തതിനാല്‍ പിന്നീട് വാതില്‍ തകര്‍ത്താണ് ബന്ധുക്കള്‍ മുറിക്കുള്ളില്‍ കടന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയ് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. മമ്മൂട്ടി നായകനായ സ്വാതികിരണം എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായാണ് വിജയ് സായി സിനിമയില്‍ പ്രവേശിക്കുന്നത്. 2013ല്‍ അമ്മായിലു അബ്ബായിലു എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ബൊമ്മറിലു, സോഗാഡു, ബൃന്ദാവനം, പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങളില്‍ വിജയ് എത്തി.

മികച്ച അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിജയ് സാമ്ബത്തിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു; പ്രണയ ദുരന്തത്തെപ്പറ്റി പാര്‍വതി

തന്റെ ജീവിതത്തിലെ ദുര്യോഗകരമായ പ്രണയബന്ധത്തെ പറ്റി തുറന്ന് പറഞ്ഞ് നടി പാര്‍വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും വ്യക്തമാക്കിയത്.

പാര്‍വതി പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്‍

സിനിമയിലെ സ്ത്രീകളുടെ ലൈംഗികമായ കാഴ്ച്ചപ്പാട് എന്താണ്. എല്ലാ സിനിമകളിലും ഞാന്‍ കണ്ടിരുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്‍മാരുടെ കാഴ്ച്ചപ്പാടാണ്. അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിച്ചതും എന്നെ അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്. എന്നാല്‍, ഒരു സിനിമയിലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷന്‍ എന്തെന്ന് കാണിച്ചിട്ടില്ല.

സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്തെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്ന് ഒക്കെ തിരിച്ചറിഞ്ഞത്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹരമായ വീക്ഷണം ഞാന്‍ കണ്ടിട്ടില്ല .പ്രത്യേകിച്ചും മലയാള സിനിമയില്‍.

കൗമരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. കാരണം ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്.

അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും.

എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണ്.

സാമൂഹ്യമായും സാമ്ബത്തികമായുമുള്ള മാറ്റം സിനിമയില്‍ വരണം അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറുമ്ബോഴാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയിലുള്ള ചിത്രീകരണം കൊണ്ട് വരാന്‍ ശ്രമിക്കണം. ആഖ്യാനം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണം. പാര്‍വതി പറഞ്ഞു

ദുല്‍ഖറിന്റെ മടിയില്‍ ഇരുന്ന് കരഞ്ഞു നിലവിളിക്കുന്ന മറിയം, ഗൗരവത്തില്‍ താടിക്ക് കൈയ്യും കൊടുത്ത് മെഗാസ്റ്റാര്‍ ഉപ്പൂപ്പ!

വാപ്പച്ചി ദുല്‍ഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം. തൊട്ടടുത്ത് ഉമ്മച്ചി അമാല്‍ ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. മുന്‍നിരയില്‍ തൊട്ടു മുന്നിലായി ഉപ്പൂപ്പയും ഉണ്ട്. കൊച്ചുമോളുടെ കരച്ചില്‍ കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല ഉപ്പൂപ്പ! താടിയ്ക്ക് കൈ കൊടുത്ത് ഗൗരവത്തില്‍ ഇരിക്കുകയാണ് മെഗാസ്റ്റാര്‍ ഉപ്പൂപ്പ.

യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ആരാധകര്‍ ഇട്ട കമന്റാണിങ്ങനെ. മറിയത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മമ്മൂട്ടിക്കും ദുല്‍ഖറിനും നല്‍കുന്ന സ്നേഹവും ആരാധനയും എല്ലാം ആരാധകര്‍ മറിയത്തിനും നല്‍കുന്നുണ്ട്.

മറിയം ഉണ്ടായപ്പോള്‍ ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മറിയം ദുല്‍ഖറിനെ പോലെ തന്നെയാണെന്ന് ആരാധകര്‍ പറയുന്നു. വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ ‘വെണ്ണിലാ ചന്ദന കിണ്ണം’ എന്ന് തുടങ്ങുന്ന ഗാനമാണ് താന്‍ മറിയത്തെ ഉറക്കാനായി പാടുന്നതെന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ ഒരു വേദിയില്‍ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയുടെ ആ വാക്കുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് പാര്‍വതി

മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചുരുക്കം ചിലരേ ഇന്നുള്ളു. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് നടി പാര്‍വതിയും. ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളാണ് പാര്‍വതി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ശക്തയായ സ്ത്രീയാണെന്ന് സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ നടിക്കൊപ്പം നില്‍ക്കുന്നയാളാണ് പാര്‍വതി. സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ ഉണ്ടെന്ന് വെളിപ്പെടുത്തിയതും പാര്‍വതി തന്നെയായിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി നായകനായ കസബയ്ക്കെതിരെ പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി.

‘ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനില്‍ ഇരിക്കുന്ന ഒരു നടന്‍ അങ്ങനെ പറയുമ്ബോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ബഹുമാനം നിലനിര്‍ത്തി തന്നെയാണ് ഞാന്‍ പറയുന്നത്’. – എന്ന് പാര്‍വതി പറയുന്നു.

പേരെടുത്ത് പറയാതെയായിരുന്നു പാര്‍വതി ആദ്യം ചിത്രത്തെ വിമര്‍ശിച്ചത്. എന്നാല്‍, പിന്നീട് വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍വതി മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി പറഞ്ഞു.

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറമില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ‘കസബ’ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

തടി കുറച്ച്‌ മാണിക്യന്റെ യൗവ്വനം അവതരിപ്പിക്കാന്‍ ഒരുങ്ങി മോഹന്‍ലാല്‍; മാസ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ അവതരിപ്പിക്കാന്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍. ഒടിയനിലെ മാണിക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്ത മോഹന്‍ലാലിന്റെചിത്രങ്ങള്‍ പുറത്ത്.

ഒടിയന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം അന്‍പത്തിയൊന്നു ദിവസം നീണ്ട കഠിന പരിശീനത്തിലായിരുന്നു മോഹന്‍ലാല്‍. പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചിരുന്ന പരിശീലനത്തിനൊടുവില്‍ മോഹന്‍ലാലിന്റെ രൂപമാറ്റം കണ്ട് ആരും അമ്ബരന്ന് പോകും.

18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ കുറച്ചത്. ഒടിയനില്‍ കാത്തു വെച്ചിരിക്കുന്ന സസ്പെന്‍സ് പോലെ ഫോട്ടോ പോലും പുറത്ത് വരാത്ത രീതിയില്‍ മോഹന്‍ലാലിന്റെ പരിശീലനത്തിലും സസ്പെന്‍സ് കരുതി വെക്കുന്നതില്‍ പരിശീലനകേന്ദ്രത്തിലുണ്ടായിരുന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്റെ പുതിയ ബോഡി ഫിറ്റ്നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്റെ ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.

ഈ ഘട്ടത്തിലും വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ദിവസേന മണിക്കൂറുകളോളം നീണ്ട പരിശീലനം മോഹന്‍ലാല്‍ തുടരുമെന്നാണ് അറിയുന്നത്. പുതിയ ലുക്കില്‍ മോഹന്‍ലാലിനെ അണിയിച്ചൊരുക്കിയതിന് പിന്നിലെ പരിശീലനത്തെക്കുറിച്ചും ചിട്ടയെക്കുറിച്ചും അറിയാനുള്ള ആകാംക്ഷയിലായിരിക്കും ഇനി സിനിമാലോകം.