‘എല്ലാം എന്റെ ഭാഗ്യം, നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പോലും അവര്‍ നിര്‍ബന്ധിക്കുന്നില്ല’

ഗ്ലാമര്‍രംഗങ്ങളിലൂടെയും ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളിലൂടെയും പ്രേക്ഷകരെ ഹരം കൊള്ളിച്ച തെന്നിന്ത്യന്‍ താരസുന്ദരി നമിത വിവാഹിതയായത് കഴിഞ്ഞ മാസമായിരുന്നു. നടനും മോഡലും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയെയാണ് നമിത ജീവിത പങ്കാളിയാക്കിയത്.

വിവാഹത്തിന് ശേഷം സിനിമയുടെ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. വിവാഹം തന്റെ ജീവിതരീതികളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത വ്യക്തമാക്കുന്നു. വീരേന്ദറിന്റെ മാതാപിതാക്കളെ തനിക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നമിത പറഞ്ഞു.

വിവാഹം വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇപ്പോള്‍ എന്റെ കഴുത്തില്‍ താലിയും കാല്‍ വിരലില്‍ മിഞ്ചിയുമുണ്ട്. അതു മാത്രമേ ഉള്ളൂ. വീരേന്ദറിന്റെ മാതാപിതാക്കള്‍ ഒന്നിനും എന്നെ നിര്‍ബന്ധിക്കാറില്ല. സാധാരണ വിവാഹിതരായ സ്ത്രീകള്‍ ചെയ്യുന്ന പോലെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തണമെന്നോ സാരി ചുറ്റി നടക്കണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. അവരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.

എന്റെ മൂന്ന് പ്രണയങ്ങള്‍ തകര്‍ന്നതാണ്. അതുകൊണ്ട് നമുക്കൊപ്പം ജീവിക്കാന്‍ സാധിക്കുന്ന ഒരാളെ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. വീറിനെ കണ്ടപ്പോള്‍ തന്നെ വിവാഹം മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങള്‍ക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണുള്ളത്. മാത്രമല്ല, ആത്മീയമായി ഔന്നത്യമുള്ളവരാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് അന്ന് വീറിനോട് സമ്മതംമൂളാന്‍ എന്നെ പ്രേരിപ്പിച്ചത്-നമിത കൂട്ടിച്ചേര്‍ത്തു.

പട്ടാള സിനിമ കേണല്‍ പദവി സംഘടിപ്പിക്കാനോ?: മോഹന്‍ലാലിന്‍റെ മറുപടി

മോഹന്‍ലാലിന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് എങ്ങനെയാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്. വളരെക്കാലത്തിന് ശേഷം ഈ വിഷയത്തില്‍ തുറന്ന് പറച്ചില്‍ നടത്തുകയാണ് മോഹന്‍ലാല്‍. ഒരു വനിത മാസികയുടെ അഭിമുഖ പരമ്ബരയിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

പട്ടാള സിനിമകളില്‍ അഭിനയിച്ചതു കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല,

ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.

നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്‍റെ ഗുഡ്വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നു മോഹന്‍ലാല്‍ പറയുന്നു.

‘പിന്നെ സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്തു തുടങ്ങി’

ഒരിക്കല്‍ക്കൂടി മമ്മൂട്ടിയുടെ നായികയാവുന്നതിന്റെ ആവേശത്തിലാണ് ഇനിയ. രഞ്ജിത്തിന്റെ പുത്തന്‍പണത്തിനുശേഷം ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിലാണ് ഇനിയ വീണ്ടും മെഗാസ്റ്റാറിന്റെ നായികയായെത്തുന്നത്. ആനിയെന്ന കോട്ടയംകാരിയായാണ് ഇനിയ ചിത്രത്തിലെത്തുന്നത്.

അവിസ്മരണീയമായിരുന്നു പരോളില്‍ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയമെന്ന് പറയുന്നു ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ.

‘തൃശൂരില്‍ നിന്ന് പാലയിലേയ്ക്ക് കുടിയേറിയ ആനി എന്ന കോട്ടയം അച്ചായത്തിയാണ് ഞാന്‍ ചിത്രത്തില്‍. കല്ല്യാണത്തിന് മുന്‍പ് ബ്ലൗസും പാവാടയുമെല്ലാം ധരിക്കുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. അഭിനയത്തില്‍ മമ്മൂക്ക ഒരുപാട് സഹായിച്ചു.

അജിത് പൂജപ്പുര തിരക്കഥയെഴുതിയ ചിത്രം അടുത്ത വര്‍ഷമാവും തിയ്യേറ്ററുകളില്‍ എത്തുക. ഒരു ജയില്‍ വാര്‍ഡന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്കെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കാലകേയനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രഭാകറാണ് വില്ലന്‍വേഷത്തിലെത്തുന്നത്.

 

“മലയാളത്തോട് എന്നും സ്നേഹവും ആദരവും; നടനാക്കി മാറ്റിയത് വിയറ്റ്നാം കോളനി”; റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പീപ്പിളിനോട്

തിരുവനന്തപുരം: മലയാളികളോട് എന്നും തനിക്ക് സ്നേഹവും ആദരവുമുണ്ടെന്ന് വിയറ്റ്നാം കോളനി റാവുത്തര്‍. തന്നെ ഒരു നടനായി പ്രേക്ഷകരിലേക്ക് എത്തിച്ചത് റാവുത്തര്‍ എന്ന കഥാപാത്രമാണെന്നും ഇനിയും അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

മലയാളികള്‍ക്ക് അങ്ങനെയൊന്നും ഈ റാവുത്തറിനെ മറക്കാനാവില്ല. വിയറ്റ്നാം കോളനിക്കാരെ തന്റെ ചൂണ്ടുവിരല്‍തുമ്ബില്‍ വിറപ്പിച്ചുനിര്‍ത്തിയ റാവുത്തര്‍ എന്ന ഗുണ്ടാ നേതാവ്. പേടിയോടെയെങ്കിലും ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ കഥാപാത്രം.

ഒരിടവേളയ്ക്കുശേഷം റാവുത്തര്‍ മലയാളി മനസിലേക്ക് കടന്നുവരുന്നത് നടി ജുവല്‍ മേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്. ആ ഫോട്ടോ തന്നെയാണ് ഞങ്ങളെയും റാവുത്തറിലേക്ക് എത്തിച്ചത്.

തന്റെ ജീവിതത്തിലെ ഒരു അദ്ധ്യായമാണ് വിയ്നാം കോളനി എന്ന ചിത്രമെന്ന് ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിലായി 30 വര്‍ഷമായി സിനിമാ മേഖലയില്‍ ഉണ്ടെങ്കിലും തന്നെ ഒരു അറിയപ്പെടുന്ന നടനാക്കി മാറ്റിയത് വിയറ്റാം കോളനിയാണെന്നും റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പറഞ്ഞു.

 

ചാക്കോച്ചന്‍ പിന്നേം കോളെജിലേക്കോ? ഇതൊന്നു കണ്ടു നോക്ക്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മലയാളത്തില്‍ ക്യാംപസ് ഹീറോ, ചോക്ളേറ്റ് ഹീറോ എന്നെല്ലാം വിശേഷണം സ്വന്തമാക്കി ഉറപ്പിച്ച ഒരൊറ്റയാളെ ഉണ്ടായിരുന്നുള്ളൂ, കുഞ്ചാക്കോ ബോബന്‍. എന്നാല്‍ അതു തന്നെ ബാധ്യതയായി തുടങ്ങിയ ഘട്ടത്തിലാണ് ചാക്കോച്ചന്‍ അല്‍പ്പം ഒരിടവേളയെടുത്ത് മാറിനിന്നത്. ഇപ്പോള്‍ രണ്ടാം വരവില്‍ വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങള്‍ ചെയ്ത് താരം മുന്നേറുകയാണ്. അപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയില്‍ ആരാധകരുടെ കണ്ണുടക്കുക. പണ്ടത്തേക്കാള്‍ ചുള്ളനായി ടെന്നീസ് റാക്കറ്റ് ബാഗിലിട്ട് നില്‍ക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴേ നിറം സിനിമയുടെ അതേ പ്രായമാണോ താരത്തിന് എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. ഇതിനി ഏതെങ്കിലും സിനിമയ്ക്കായുളള മാറ്റമാണോയെന്ന് വ്യക്തമല്ല.

 

A post shared by Kunchacko Boban (@kunchacks) on

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരി, ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍! കൗതുകം ലേശം കൂടിപ്പോയോ?

മലയാളക്കരയെ ഇളക്കി മറിച്ച പ്രേമത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും പതിവ് മറ്റ് നായകിമാരേപ്പോലെ തമിഴിലേക്കും തെലുങ്കിലേക്കും അനുപമ ചുവട് മാറ്റി.

പാറിപ്പറന്ന ചുരുളന്‍ മുടിയും ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ഒരു നാടന്‍ പെണ്‍കൊടിയായി മലയാളത്തിലേക്ക് എത്തിയ അനുപമ ഇപ്പോള്‍ ആ രൂപത്തിലല്ല. രൂപ മാറ്റങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഇടക്കിടെ ഞെട്ടിക്കുന്നത് അനുപമ പതിവാക്കിയിരുന്നു. ഇപ്പോഴിതാ അനുപമയുടെ പുതിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

ബോയ് കട്ടിലെത്തി മലാളികള്‍ക്ക് സ്വീകാര്യരായ നായികമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപര്‍ണ, ഗോപിനാഥ്, പാര്‍വ്‌വതി എന്നിവര്‍ക്ക് പിന്നാലെ ബോയ് കട്ട പരീക്ഷിച്ചിരിക്കുകയാണ് അനുപമയും. ബോയ് കട്ടും വട്ട കണ്ണടയും അനുപമയുടെ രൂപം തന്നെ മാറ്റിക്കളഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അനുപമയുടെ ഈ പുതിയ മേക്ക് ഓവര്‍. ഒറ്റ നോട്ടത്തില്‍ അനുപമ തന്നെയാണോ ഇത് എന്ന തിരിച്ചറിയാന്‍ പ്രയാസം തോന്നുന്ന തരത്തിലുള്ള രൂപമാറ്റമാണ് പുതിയ മേക്ക് ഓവറില്‍ താരത്തിന് ലഭിച്ചിരിക്കുന്നത്.

 

അനുപമയുടെ പുതിയ മേക്കോവറിന് പിന്നിലെ രഹസ്യം അറിയാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവര്‍ ആണെന്നും സംശയമുണ്ട്. എന്നാല്‍ ഈ ചിത്രം താരം ഔദ്യോഗികമായി പുറത്ത് വിട്ടതല്ല എന്നാണ് വിവരം.

 

അനുപമ ആദ്യമായിട്ടല്ല തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ചുരുളന്‍ മുടിക്കാരി മേരിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മുടി സ്‌ട്രേറ്റ് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. പിന്നീട് അനുപമയുടെ ഓരോ മേക്ക് ഓവറുകളും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

 

ചുരുളന്‍ മുടി സ്‌ട്രേറ്റ് ചെയ്ത് ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ കാരണം മുടി കൊഴിച്ചിലിനേക്കുറിച്ചുള്ള പേടിയായിരുന്നു. കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ വെള്ളം മാറി കുളിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാതിരിക്കാനാണ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതെന്നായിരുന്നു അന്ന് പറഞ്ഞത്.

 

 

വളരെ ആകാംഷയോടെയാണ് ഈ സിനിമയെ കാണുന്നത്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച്‌ ബോളിവുഡ് താരം സണ്ണി ലിയോണ്‍. താന്‍ മലയാളത്തിലേക്ക് എത്തുന്നുവെന്ന് താരം തന്നെ വ്യക്തമാക്കി. ഇത് ആദ്യമായിട്ടണ് സണ്ണി ലിയേണ്‍ മുഴുനീള കഥാപാത്രവുമായി മലയാളത്തില്‍ എത്തുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താന്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, ഈ സിനിമയെ താന്‍ വളരെ ആകാംഷയോടെയാണ് നോക്കുന്നതെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി വ്യക്തമാക്കി.

ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു. പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി താന്‍ ആക്ഷന് സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.

മാനുഷിക്ക് വിമാനത്തില്‍ സുസ്മിത നല്‍കിയ ഉപദേശം: വൈറലായി വീഡിയോ

ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ മാനുഷി ചില്ലറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. പൂര്‍വകാല ചിത്രങ്ങളും വീഡിയോകളും മീഡിയ ആഘോഷമാക്കുകയാണ്. മുന്‍ ലോകസുന്ദരിയും ബോൡുഡ് താരവുമായ സുസ്മിത സെന്നുമായുള്ള മാനുഷിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോകസുന്ദരി മത്സരിത്തിന് മുമ്ബ് വിമാനയാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.ഇരുവരും സംാസാരിക്കുന്നതും ചില ഉപദേശങ്ങള്‍ സുസ്മിത മാനുഷിക്ക് നല്‍കുന്നതുമാണ് ദൃശ്യങ്ങളില്‍. നിങ്ങളിലുള്ള ഏറ്റവും മികച്ചത് നല്‍കുക, ബാക്കി ദൈവത്തിന്റെ കൈയിലാണെന്നും സുസ്മിത ചില്ലറോട് പറയുന്നു. സംസാരത്തിനൊടുവില്‍ എല്ലാ ആശംസകളും നേര്‍ന്നാണ് സുസ്മിത ചില്ലറെ പറഞ്ഞയക്കുന്നത്.

സിമ്ബുവിന് പണം കൊടുക്കാതെ രായപ്പന്‍ പറ്റിച്ചു, എന്നിട്ട് ഇപ്പോള്‍ പിറുപിറുക്കുന്നോ?

ടന്‍ സിമ്ബു തന്നെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച നിര്‍മാതാവ് മൈക്കിള്‍ രായപ്പനെതിരെ സിമ്ബുവിന്റെ സഹായി ഹരിഹരന്‍ നായിഡു രംഗത്ത്.സിമ്ബുവിനെ നായകനാക്കി മൈക്കിള്‍ നിര്‍മിച്ച അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമയുടെ പരാജയത്തിന് കാരണം ചിമ്ബുവിന്റെ നിസ്സഹരണവും ധാര്‍ഷ്ട്യവുമാണെന്ന് മൈക്കിള്‍ ആരോപിച്ചിരുന്നു.

ഈ ചിത്രം നിര്‍മിച്ചുവെന്ന ഒറ്റക്കാരണത്താല്‍ സിമ്ബു തന്നെ വളരെ ദയനീയമായ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഒരു നിര്‍മാതാവിനും തന്റെ അവസ്ഥ വരരുതെന്നും മൈക്കിള്‍ പറഞ്ഞിരുന്നു. ഇതിന് വിശദീകരണം നല്‍കുകയാണ് നായിഡു.

‘സിമ്ബു ഇത്രമാത്രം പ്രശ്നക്കാരനാണെങ്കില്‍ രായപ്പന്‍ എന്തിന് അയാളുടെ കീ എന്ന ചിത്രത്തിന്റെ പ്രമോഷന് സിമ്ബുവിന്റെ സഹായം തേടി? സിമ്ബുവിനെ നായകനാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും പിറകെ നടന്നുവോ? സിനിമ പുറത്തിറങ്ങി ഇത്രയും കാലം കഴിഞ്ഞ് ഇങ്ങനെ പുലമ്ബുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

സിമ്ബു ബാങ്കോങ്കില്‍ ഷൂട്ടിങ്ങിന് വന്നില്ല എന്നാണ് അവര്‍ ആരോപിക്കുന്നത്. പറഞ്ഞുറപ്പിച്ച തുക നല്‍കാതെ അയാള്‍ പറ്റിച്ചതുകൊണ്ടാണ് വരാഞ്ഞത്. രായപ്പന്‍ പറയുന്നത് താന്‍ മുഴുവന്‍ പണവും നല്‍കിയെന്നാണ്. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ കൃത്യമായ രേഖകള്‍ കാണിക്കട്ടെ’- ഹരിഹരന്‍ പറയുന്നു

 

ഇത് എഴുപതുകളിലെ ഒരു നായകനും നായികയും; ‘നായിക’യ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല

എഴുപതുകളിലെ ഒരു നായകനും നായികയുമാണിത്. രണ്ടുപേരും ഇന്ന് പ്രശസ്തര്‍.’നായികയ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല എന്നതാണ് ദുഃഖം’ ഈ അടിക്കുറിപ്പോടെ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ആരാണീ നായകനും നായികയുമെന്നറിയേണ്ടേ.

നായകന്‍ മലയാളത്തിന്റെ അഭിനയ കുലപതി സാക്ഷാല്‍ ജഗതി ശ്രീകുമാര്‍, നായിക നടന്‍ രവിവള്ളത്തോള്‍.ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ അറുപതുകളുടെ ഒടുവിലത്തെ മാര്‍ ഇവാനിയോസ് കോളേജ് കാലമാണ് മുന്നിലെത്തുക. സ്ക്കൂള്‍ കാലം തൊട്ടേ കൂട്ടുകാരും സഹ പാഠികളുമായിരുന്നു രവിയും ജഗതിയും. മാര്‍ ഇവാനിയോസ് കോളേജിലും ഇവര്‍ ഒരുമിച്ചു.

തിരുവനന്തപുരത്തെ തലയെടുപ്പുള്ള രണ്ട് നാടകാചാര്യന്മാരുടെ മക്കളായിരുന്നു ഇരുവരും. ശ്രീകുമാര്‍ ജഗതി എന്‍കെ ആചാരിയുടെ മകന്‍, രവി വള്ളത്തോള്‍ ടിഎന്‍ ഗോപിനാഥന്‍ നായരുടേയും. രണ്ടുപേര്‍ക്കും രക്തത്തലലിഞ്ഞ് പാരമ്ബര്യമായി തന്നെ ലഭിച്ചതാണ് നാടകം. നാടകം തന്നെയാണ് രവിയെയും ജഗതിയെയും ഒരുമിപ്പിച്ചത്.

അക്കാലത്ത് ഒരു നാടകത്തില്‍ രണ്ട് പേരും അഭിനയിച്ച രണ്ട് കഥാപാത്രങ്ങളാണ് ഇവിടെ ഈ ഫോട്ടോ ചരിത്രമായി ഇപ്പോള്‍ പ്രചരിക്കുന്നത്. 1970ല്‍ കേരള യൂണിവേഴ്സിറ്റിയില്‍ നടന്ന നാടക മത്സരത്തിലെ നായകനും നായികയുമാണിത്.