ആ സത്യം അവള്‍ അറിയണം ; നിര്‍ണായക തീരുമാനവുമായി സണ്ണിയും ഭര്‍ത്താവും

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ദത്തെടുത്ത കുട്ടിയാണ് നിഷ വെബ്ബര്‍.കുഞ്ഞിനായി ഓരോ സമയവും മാറ്റിവെയ്ക്കുന്ന ഈ അമ്മയും അച്ഛനും കുഞ്ഞിനെ ക്യാമറക്കണ്ണില്‍ നിന്നും മാറ്റി നിര്‍ത്തിയാണ് വളര്‍ത്തുന്നതും. തങ്ങള്‍ ദത്തെടുത്ത കുഞ്ഞിനോട് ആ രഹസ്യം തുറന്നു പറഞ്ഞ് തന്നെ വളര്‍ത്തുമെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ ഇതു വെളിപ്പെടുത്തിയത്. നിഷയില്‍ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്്ക്കില്ലെന്നും, ദത്തെടുത്തതിന്റെ രേഖകള്‍ ഉള്‍പ്പെടെ അവളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും സണ്ണി ലിയോണ്‍ പറയുന്നു.

അവളുടെ യഥാര്‍ത്ഥ അമ്മ അവളെ പത്തുമാസം ചുമന്നതിനുശേഷമാണ് അമ്മ അവളെ ഉപേക്ഷിച്ചതെന്നും, അതിനുശേഷമാണ് താന്‍ അവളുടെ അമ്മയായതെന്നും അവളെ അറിയിക്കും. അതേസമയം വെബ്ബറിന്റെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണ് പെണ്‍കുഞ്ഞിനെ തന്നെ ദത്തെടുത്തതെന്നും സണ്ണി വെളിപ്പെടുത്തി. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താല്‍ോ എന്ന തന്റെ ആഗ്രഹത്തിന് വെബ്ബര്‍ ഒരു നിമിഷം കളയാതെ സമ്മതം മൂളിയെന്നും,

ഇത് ദൈവത്തിന്റെ തീരുമാനം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞുവെയ്ക്കുന്നു.നിഷയുടെ ആദ്യം മുതലുള്ള വളര്‍ച്ചയുടെ ഓരോ നിമിഷവും അവള്‍ അറിയാന്‍ അത് ഫോട്ടോകളായും, വീഡിയോകള്‍ ആയും ഇവര്‍ ഒരുക്കുകയാണ്. അവളുടെ ആദ്യത്തെ സ്ഥലവും മുറിയും എല്ലാം അവള്‍ കാണുകയും, അറിയുകയും ചെയ്യുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

അശ്ലീല കമന്റ് പറഞ്ഞ ഒമര്‍ ലുലുവിനെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

ന്റെ സിനിമയെ കുറിച്ച്‌ നെഗറ്റിവ് കമ്മന്റിട്ട ആളെ പിന്തുണച്ച പെണ്‍കുട്ടിയെ ദ്വയാര്‍ത്ഥത്തില്‍ പരിഹസിച്ച്‌ എത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനെ ഫേസ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബില്‍ നിന്ന് പുറത്തിറക്കി. ചങ്ക്സിന്റെ ഡിവിഡി ഇറങ്ങിയ കാര്യം പറയാനാണ് സിപിസി എന്ന പേരില്‍ പ്രസിദ്ധമായ ഗ്രൂപ്പില്‍ ഒമര്‍ പോസ്റ്റിട്ടത്.

ഇതിനു താഴെ കറന്റ് ക്യാഷ് എങ്കിലും മുതലാകുമോ എന്ന് ഒരാള്‍ ഒരു ഗ്രൂപ്പംഗം കമന്റ് ചെയ്തതിനെ പിന്തുണച്ച്‌ കമന്റ് ചെയ്ത പെണ്‍കുട്ടിക്ക് മറുപടിയായാണ് ഒമര്‍ അശ്ലീല പ്രയോഗം നടത്തിയത്.

എന്നാല്‍ സംഭവം വിവാദമായതോടെ ഒമര്‍ മാപ്പു പറഞ്ഞ് രംഗത്തെത്തി. ഫേക്ക് എക്കൗണ്ട് ആണ് എന്ന് തെറ്റിദ്ധരിച്ചാണ് താന്‍ അങ്ങനെ പറഞ്ഞത് എന്നാണ് ഒമര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ പേരില്‍ നിരവധി ഫേക്ക് എക്കൗണ്ടുകള്‍ ഗ്രൂപ്പിലുള്ളതാണ് അങ്ങനെ തോന്നാന്‍ കാരണമെന്നും ഒമര്‍ പറഞ്ഞു.

എങ്കിലും ഗ്രൂപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത സ്ത്രീവിരുദ്ധവും ലൈംഗീക ചുവയുള്ളതുമായ കമന്റ് ഇട്ടയാളെ പുറത്താക്കുകയായിരുന്നു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍, തന്മാത്രയിലെ അഭിനയംകണ്ട് തകര്‍ന്ന് പോയി: മോഹന്‍ലാലിനെ കുറിച്ച്‌ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആണെന്ന് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി. പത്തൊന്‍പതാമത് ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങില്‍ ആണ് വിജയ് സേതുപതി മലയാളത്തിന്റെ അഭിനയ കുലപതികളെകുറിച്ച്‌ വാചാലനായത്.

ചടങ്ങിനിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു വിജയ്. ഒട്ടും ആലോചിക്കാതെ മോഹന്‍ലാല്‍ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.

മോഹന്‍ലാല്‍ സാറിന്റെ തന്മാത്രയിലെ അഭിനയംകണ്ട് തകര്‍ന്ന് പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞു. തന്മാത്രയിലെ ഒരു രംഗത്തെ കുറിച്ചും വിജയ് സേതുപതി വാചാലനായി. മോഹന്‍ലാലിന്റെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച്‌ നടക്കുന്ന സീന്‍ അവിശ്വസനീയവും അസാധ്യവുമായ പ്രകടനത്തിന് ദൃഷ്ടാന്തമാണെന്നു വിജയ് പറഞ്ഞു.

രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയവും പകരംവെയ്ക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടിമുതല്‍ ഒരുപാടിഷ്ടപ്പെട്ടെന്നും ഫഹദും ദുല്‍ക്കറും മാന്യന്മാരാണെന്നും വിജയ് പറഞ്ഞു.

അന്ന് പാര്‍വതിയെ വിവാഹം ചെയ്യാന്‍ അവസരം ലഭിച്ചു, പക്ഷേ ഭാര്യ സമ്മതിച്ചില്ല; ദിനേശ് പണിക്കര്‍ തുറന്നു പറയുന്നു

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് എല്ലാ യുവാക്കളുടെയും നായിക സങ്കല്‍പമായിരുന്നു പാര്‍വതി. എന്നാല്‍ നടന്‍ ജയറാമിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും പാര്‍വതി വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു. മലയാള സിനിമയുടെ പ്രിയ നായികയായി പാര്‍വതി നിറഞ്ഞു നിന്ന സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍.

1989ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. അതില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കാനും സംവിധായകന്‍ ദിനേശിനോട് ആവശ്യപ്പെട്ടു.മോഹന്‍ ലാലിനെ പ്രണയിച്ച്‌ ഒടുവില്‍ പാര്‍വതിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നു. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി.

എന്ന ഗാനരംഗത്തില്‍ വിവാഹം കഴിച്ച്‌ ഭാര്യയായ പാര്‍വതിയുടെ കൈ പിടിച്ച്‌ നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്.എന്നാല്‍ തന്റെ ഭാര്യയ്ക്ക് അത് ശരിക്കുമൊരു ഷോക്കായിരുന്നു. ആ സീന്‍ അഭിനയിക്കാന്‍ ഭാര്യ തന്നെ അനുവദിച്ചില്ല. ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നെന്നും ദിനേശ് പറഞ്ഞു.

അഭിനയിക്കാന്‍ അറിയില്ലെന്നായിരുന്നു താന്‍ സ്വയം കരുതിയിരുന്നത്. പിന്നെ അന്നത്തെ അവസരം നഷ്ടപ്പെട്ടതില്‍ ഖേദമില്ലെന്നും അതൊരു ചെറിയ വേഷമായിരുന്നുവെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

ഒടിയനില്‍ ത്രസിപ്പിക്കുന്ന ക്ലൈമാസ് ;സിനിമയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളുമായി സംവിധായകന്‍

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍.പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനാണ് ഈ വമ്ബന്‍ ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.കുറിച്ച്‌ സംവിധായകന്‍ പറയുന്നത്,

ചിത്രത്തിന്റെ ഹൈലൈറ്റ് പോലും ക്ലൈമാക്സ് ആയിരിക്കുമെന്നാണ്.സിനിമയ്ക്കായി ത്രസിപ്പിക്കുന്ന ക്ലൈമാസ് ആണ് ഒരുക്കുന്നതെന്നും ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമാണെന്നും സംവിധായകന്‍ അറിയിച്ചു.ആഗസ്റ്റ് അവസാനമാണ് ഒടിയന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചത്.

ചിത്രീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോഴാണ് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടത്.അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തില്‍ ഒടിയനിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്നിന്റെ ശ്രമം.നാല് ലൊക്കേഷനുകളിലായാണ് ക്ലൈമാക്സ് രംഗം ചിത്രീകരിക്കുക എന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.ഇവര്‍ക്കൊപ്പം നടന്‍ നരേനും എത്തുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘സൈന്യത്തിലെ ആ വേഷം എഡിറ്റ് ചെയ്തുപോയി, അബിക്ക അന്നു പറഞ്ഞു: എന്റെ സംസാരമാണ് കുഴപ്പം’

ലച്ചിത്ര നടനെന്നതിനേക്കാള്‍ മിമിക്രി താരമെന്ന നിലയിലാകും അബിയെന്ന കലാകാരനെ മലയാളികള്‍ കൂടുതല്‍ ഓര്‍ക്കുക. ‘നയം വ്യക്തമാക്കുന്നു’ മുതല്‍ ‘തൃശിവപേരൂര്‍ ക്ലിപ്തം’ വരെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അബിയെന്ന നടനെ മലയാള സിനിമ വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇക്കാര്യം അബി തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

സൈന്യം, മിമിക്സ് ആക്ഷന്‍ 500, മഴവില്‍ക്കൂടാരം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഓര്‍മിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ അബി നല്‍കിയിട്ടുണ്ട്.ഒരിടവേളയ്ക്ക് ശേഷം അബിയ്ക്ക് ലഭിച്ച നല്ല കഥാപാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിങ്ങി’ലെ എസ്‌ഐ ഹാപ്പി പോള്‍.

ചെറുപ്പം മുതലേ അബിക്കയുടെ ഫാനായതിനാലാണ് ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തെ അഭിനയിപ്പിച്ചതെന്ന് ഹാപ്പി വെഡിങിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. ചെറുപ്പം മുതലേ അബിക്കയുടെ ഫാനായിരുന്നു. സ്കൂളില്‍ പഠിക്കുമ്ബോള്‍ പരിപാടികള്‍ക്കൊക്കെ അദ്ദേഹത്തിന്റെ ആമിനത്താത്തയുടെ ശബ്ദം അനുകരിക്കുമായിരുന്നു.

കലാഭവനില്‍ അദ്ദേഹം അവതരിപ്പിച്ചത് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളുടെയും വീഡിയോ കാസറ്റുകള്‍ എങ്ങനെയെങ്കിലുമൊക്കെ സംഘടിപ്പിച്ച്‌ കാണാറുണ്ടായിരുന്നു..’ ഒമറിന് അബിയെ കുറിച്ച്‌ പറയാന്‍ വാക്കുകള്‍ തികയുന്നില്ല.

 

കുട്ടിക്കാലം മുതലെ മനസ്സില്‍ പതിഞ്ഞ മുഖം; പെട്ടെന്ന് ഇല്ലാതാകുമ്ബോള്‍; വേദന പങ്കുവെച്ച്‌ മഞ്ജുവാര്യര്‍

കൊച്ചി: സിനിമ നടനും മിമിക്രിതാരവുമായ അബിക്ക്​ ആദാരാഞ്​ജലികള്‍ അര്‍പ്പിച്ച്‌​ മഞ്​ജു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വേദന പങ്കെവെച്ച്‌ രംഗത്തെത്തിയത്.കുട്ടിക്കാലം മുതല്‍ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്ബോള്‍ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

സ്കിറ്റുകളിലെ നിഷ്കളങ്കത നിറഞ്ഞ ആമിനത്താത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന ‘ദേ മാവേലി കൊമ്ബത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍.

നേരിട്ട് പരിചയപ്പെട്ടപ്പോള്‍ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കയുടെ മകന്‍ ഷെയ്നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനില്‍ ഏറേ സ്നേഹത്തോടെ ഇക്ക ഓടിയെത്തി.

എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍.

അബിയുടെ മൃതദേഹം പെരുമറ്റം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

മിമിക്രി താരം കലാഭവന്‍ അബിക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച അബിയുടെ മൃതദേഹം പെരുമറ്റം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുവാറ്റുപുഴയിലും ആശുപത്രിയിലും ചലച്ചിത്ര രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരമര്‍പിച്ചു.