‘ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല ലഫ്റ്റന്റ് കേണല്‍ പദവി ‘; മോഹന്‍ലാല്‍

മോഹന്‍ലാലിന് ലഫ്റ്റന്റ് കേണല്‍ പദവി ലഭിച്ചത് ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചിരുന്നു. എന്നാല്‍ പട്ടാള സിനിമയില്‍ ആവര്‍ത്തിച്ചഭിനയിച്ചത് ലഫ്റ്റന്റ് കേണല്‍ പദവി ലഭിക്കാനായിരുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

പട്ടാള സിനിമയില്‍ ആവര്‍ത്തിച്ചഭിനയിച്ചത് ലഫ്റ്റന്റ് കേണല്‍ പദവി ലഭിക്കാനാണോ എന്ന് വിമര്‍ശിക്കുന്നവരോട് ലാലേട്ടന്‍ പറയുന്നത് ഇങ്ങനെ,

‘ലഫ്റ്റന്റ് കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല! ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.”

നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ ഒരു നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകള്‍ ചെയ്തു എന്നതു കൊണ്ടു കിട്ടാന്‍ സാധ്യതയുള്ളതല്ല ലഫ്റ്റന്റ് കേണല്‍ പദവി.

കന്യക മാസികയിലെ മോഹനരാഗങ്ങള്‍ എന്ന അഭിമുഖ പരമ്ബരയിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്.

‘ദിലീപിനും രാമലീലയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ സുരഭിക്ക് വേണ്ടി മിണ്ടുന്നി

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ അവഗണിച്ച സംഭവത്തില്‍ സുരഭിയെ പിന്തുണച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. പരിമിതികളുണ്ടായിട്ടും താരാധിപത്യം കൊടികുത്തി വാഴുന്ന ഭാഷയില്‍ നിന്നും സുരഭി നേടിയെടുത്ത അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടം കൊടുക്കുന്നത് കേവല മര്യാദയാണെന്നും മുന്‍കാലങ്ങളില്‍ നടിമാരായ മഞ്ജു വാര്യര്‍ക്കും ഗീതുമോഹന്‍ദാസിനും ഇപ്പോള്‍ രജിഷയ്ക്കും ലഭിച്ച പരിഗണന സുരഭിയ്ക്ക് നല്‍കാത്തത് മറവി മൂലമാണെങ്കില്‍ മാന്യമായി അത് സമ്മതിക്കണമെന്നും ശാരദക്കുട്ടി പറയുന്നു.

ദിലീപിനും രാമലീലയ്ക്കും ആക്രമിക്കപ്പെട്ട നടിക്കും വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ സുരഭിയ്ക്ക് വേണ്ടി ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായില്ലെന്നും ശാരദക്കുട്ടി ആരോപിച്ചു. വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ നിലപാടിന് മറുപടിയായാണ് ശാരദക്കുട്ടി പ്രതികരിച്ചത്.

ശാരദക്കുട്ടിയുടെ ഫെയ്ബുക്ക് പോസ്റ്റ് :

പ്രിയമുള്ള ശ്രീ കമല്‍,
മിന്നാമിനുങ്ങ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതല്ല ഇവിടെ വിഷയം. സുരഭിക്ക് വീട്ടില്‍ കൊണ്ട് പാസ് കൊടുക്കാത്തതുമല്ല. വിഷയത്തെ ഇങ്ങനെ ചുരുക്കി കാണുന്നത് അങ്ങയുടെ പദവിക്കു ചേര്‍ന്നതല്ല. മിന്നാമിനുങ്ങ് കണ്ട വ്യക്തിയാണ് ഞാന്‍. ആ ചിത്രം ഒരു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കത്തക്ക മികവുള്ളതായി ഞാന്‍ കരുതുന്നില്ല.

പക്ഷേ, പരിമിതമായ പ്രോത്സാഹനങ്ങള്‍ക്കിടയില്‍ നിന്ന്, താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയില്‍ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തില്‍ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാന്‍ ആ വേദിയില്‍ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു. ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നില്‍ ഒന്നുയര്‍ത്തിക്കാട്ടാന്‍ നമുക്കവസരമുണ്ടാവുക?

കോലി അനുഷ്ക വിവാഹം ഉടന്‍ തന്നെ; തെളിവ് ഇതോ?

വിവാഹചടങ്ങുകള്‍ക്ക് കോലിയും അനുഷ്കയും ഒരുങ്ങുമ്ബോള്‍ ചടങ്ങുകളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. ഏതാനും താരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ഇറ്റാലിയന്‍ വെഡ്ഡിങ് തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങായിരിക്കുമെന്നാണ് സൂചനകള്‍. ആമിര്‍ ഖാനും ഷാരൂഖ് ഖാനും ക്രിക്കറ്റിന്റെ തമ്ബുരാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിങ്ങും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് പുതിയ വിവരങ്ങള്‍.

ഇറ്റലിയിലെ ടസ്കനിയിലുള്ള ഹെറിറ്റേജ് റിസോര്‍ട്ട് വിവാഹ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത സുരക്ഷയിലുള്ള റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഡിസംബര്‍ പന്ത്രണ്ടിന് വിവാഹം നടക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്കയുടെ ബോളിവുഡ് അരങ്ങേറ്റ ദിനത്തോടുള്ള പ്രിയമാണ് ഈ തിയതി തിരഞ്ഞെടുക്കുന്നതിന് പിന്നിലെന്നാണ് സൂചന. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് അനുഷ്കയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നത്.

2013ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് ടൂറില്‍ കോഹ്ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. ശേഷം യുവരാജിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകര്‍ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി. തുടര്‍ന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്ക.

‘പീഡിപ്പിച്ചവരുടെ പേര് പറയാം, പക്ഷേ, എന്റെ ജീവന്‍ ആരു സംരക്ഷിക്കും’?

സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്ത് വന്നിരുന്നു. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത മീ ടൂ കാമ്ബയിന്‍ ഇതിനൊരു വേദിയായി മാറുകയും ചെയ്തു. എന്നാല്‍ തുറന്നുപറച്ചിലുകള്‍ നടത്തിയ പലരും ലൈംഗികാതിക്രമങ്ങള്‍ നടത്തിയ വ്യക്തികളുടെ പേര് പറയാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ച്‌ വരുത്തിയിരുന്നു.

ബോളിവുഡ് താരം റിച്ച ചദ്ദയും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താതിരുന്നതിന് തനിക്ക് വിമര്‍ശനങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും റിച്ച പറഞ്ഞു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് റിച്ച.

തങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞാലും അത് ചെയ്തവരെ ചൂണ്ടിക്കാണിക്കാന്‍ പലരും മടിക്കുന്നത് അതിനുശേഷമുള്ള നിലനില്‍പ് ഓര്‍ത്താണെന്ന് റിച്ച പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിച്ച ഇക്കാര്യം പറഞ്ഞത്.

എനിക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുമെങ്കില്‍, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുമെങ്കില്‍, എന്റെ കരിയര്‍, സിനിമ, ടി.വി അങ്ങനെ എനിക്ക് താല്പര്യമുള്ള ഏത് മേഖലയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും പൂര്‍വാധികം കരുത്തോടെ എന്റെ ജോലിയില്‍ എനിക്ക് മുന്നേറാന്‍ കഴിയുമെന്നുള്ള ഉറപ്പും നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരും.

ലൂസിഫര്‍ യാഥാര്‍ഥ്യമാകുമോ? സത്യം പുറത്തുവിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ലൂസിഫര്‍. നടന്‍ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു സൂചിപ്പിച്ചു കൊണ്ട് ആന്റണി പെരമ്ബാവൂരും പൃഥ്വിരാജും മുരളീ ഗോപിയും ഒരുമിച്ചുളള ചിത്രം ഇന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

ചിത്രത്തില്‍ താന്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നത്. കഥ പൂര്‍ത്തിയാകുമ്ബോള്‍ താന്‍ അഭിനയിക്കേണ്ടുന്ന ഒരു വേഷം ഉണ്ടെങ്കില്‍ അതു ചെയ്യുമെന്നും പൃഥ്വി പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ വച്ചൊരു സിനിമയെഴുതുന്നത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മുരളീ ഗോപിയുടെ പ്രതികരണം. ആശിര്‍വാദിന്റെ സ്വപ്ന പ്രൊജക്ടുകളില്‍ ഒന്നാണിതെന്ന് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു. 2018-ലായിരിക്കും ലൂസിഫര്‍ തിയേറ്ററിലെത്തുക. ഇതില്‍ മാറ്റങ്ങളുണ്ടാവാമെന്നും ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടി കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം സൂര്യ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനേയും കടത്തിവെട്ടി 2017ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം സൂര്യ.

2017 ഗോള്‍ഡന്‍ ട്വീറ്റ് സ്വന്തമാക്കിയിരിക്കുന്നത് സൂര്യയുടെ തമിഴ് ചിത്രമായ താന സേര്‍ന്ദ കൂട്ടത്തിന്റെ സെക്കന്റ് ലുക്കാണ്.

ഡിസംബര്‍ 5 വരെ ഇതിനോടകം 70,000 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

സല്‍മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക്പോസ്റ്ററുകളായിരുന്നു ഇതുവരെ ട്വിറ്ററില്‍ കൂടുതല്‍ റിട്വീറ്റുകള്‍ സ്വന്തമാക്കിയവ.

നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്ബമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!

തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം തമിഴകത്തെയാകെ വശീകരിച്ചപ്പോള്‍ നിവിന്‍ പോളി എന്ന താരത്തെയും അവര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചു.

നിവിന്‍ പോളിയുടെ ആദ്യ സ്ട്രെയ്റ്റ് തമിഴ് ചിത്രം ‘റിച്ചി’ വെള്ളിയാഴ്ച റിലീസാകുകയാണ്. ഒരു മാസ് ആക്ഷന്‍ ക്രൈം ത്രില്ലറായ റിച്ചി നവാഗതനായ ഗൌതം രാമചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ‘ഒടിയന്‍ ടീം’ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. തമിഴകത്ത് നിവിന്‍ പോളിക്ക് ഗംഭീര തുടക്കമുണ്ടാകണമെന്നാണ് മോഹന്‍ലാലും ടീമും ആഗ്രഹിക്കുന്നത്.

ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ റിച്ചിയെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. “ഓള്‍ ദി ബെസ്റ്റ് നിവിന്‍… പ്രകടനം കൊണ്ട് ഗംഭീരമാക്കൂ… റിച്ചി എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കും… ദൈവം അനുഗ്രഹിക്കട്ടെ” – എന്നാണ് ശ്രീകുമാര്‍ മേനോന്‍റെ ട്വീറ്റ്.

കന്നഡയിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഉളിദവരു കണ്ടന്തേ’യുടെ റീമേക്കാണ് റിച്ചി. പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൌലി തുടങ്ങിയവരും റിച്ചിയില്‍ അഭിനയിക്കുന്നു.

വിനോദ് ഷൊര്‍ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് റിച്ചി നിര്‍മ്മിച്ചിരിക്കുന്നത്.

ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല; മലയാള സിനിമകളില്‍ നിന്നുള്ള പിന്മാറ്റത്തിന് ശക്തമായ മറുപടിയുമായി അമല പോള്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അമല പോളിന് പകരം പ്രിയ ആനന്ദ് നായികയായി എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.ഇതുസംബന്ധിച്ച്‌ നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അമലയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഇതിലൊന്ന്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് നടി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ട്രെയ്ഡ് അനലിസ്റ്റും സിനിമാ നിരൂപകയുമായ ശ്രീദേവി ശ്രീധര്‍ അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കി എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ ട്വീറ്റിന് മറുപടിയായാണ് അമല രംഗത്തെത്തിയത്. തന്നെ ആരും മാറ്റിയതല്ല, മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല താനെന്നും അമല ട്വീറ്റ് ചെയ്തു.

 

ചിത്രത്തില്‍ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദ് ആണ്. പൃഥ്വിരാജിന്റെ എസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. കേരള കര്‍ണാടക അതിര്‍ത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുനഃസൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വര്‍ഷം മാര്‍ച്ചോടെ തീയേറ്ററുകളില്‍ എത്തും.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനദി ; ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് മഹാനദി.ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി . ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. നാഗ് അശ്വിനാണ് മഹാനദിയുടെ സംവിധായകന്‍.തെന്നിന്ത്യന്‍ താരം സമാന്തയും പ്രധാന റോളിലെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

മനുഷ്യരെ തമ്മില്‍ തെറ്റിക്കാന്‍ കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം; വൈറലായി അജുവിന്റെ കുറിപ്പ്

മതത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കെതിരെ നടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നുവെന്നും അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതമെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു. അജുവിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്

 

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ…നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.

DIVIDE AND RULE !!! അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം. തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍? സ്കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി.

United we STAND, Divided we FALL !!!

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു).