കിടിലന്‍ ഡാന്‍സുമായി കല്യാണി പ്രിയദര്‍ശന്‍ ; ഹലോയിലെ ആദ്യ ഗാനം കാണാം

ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഹലോ.തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തെത്തി.സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.സൂര്യയെ നായകനാക്കി 24 എന്ന ചിത്രം ഒരുക്കിയതിന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഹലോ.തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തെത്തി.സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.സൂര്യയെ നായകനാക്കി 24 എന്ന ചിത്രം ഒരുക്കിയതിന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

കല്‍പ്പനയുടെ മകള്‍ ശ്രീമയി ശ്രീസങ്ഖ്യയാകുന്നതിനു കാരണം

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

ശ്രീമയി എന്ന പേരിനു പകരം ശ്രീസങ്ഖ്യ എന്നപേരാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതിനുള്ള കാരണവും പറയുന്നു. ശ്രീമയി എന്ന പേരിന് വൈബ്രേഷന്‍ കുറവാണ്. അമ്മുമ്മ വിജയലക്ഷ്മിക്ക് ന്യൂമറോളജി അറിയാം. ശ്രീസങ്ഖ്യ എന്ന പേര് അമ്മുമ്മ തിരഞ്ഞെടുത്തതാണ്. പുരാണത്തില്‍ സൂര്യഭഗവാന്റെ ഭാര്യയുടെ പേരാണ് സങ്ഖ്യ.

തമിഴിലും മലയാളത്തിലും ഒരുപോലെ സ്വീകാര്യമായ പേരാണിതെന്ന കാരണം കൂടി പുതിയ പേരിനു പിന്നിലുണ്ടെന്ന് ശ്രീസങ്ഖ്യ പറയുന്നു. ചെന്നൈ എസ്‌ആര്‍എം സര്‍വകലാശാലയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീസങ്ഖ്യ.

ചിത്രത്തില്‍ കുഞ്ചിയമ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഇന്‍ഷാദ്, ശ്രീജിത്ത് രവി, സാജു നവോദയ, ബിനു പപ്പു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പരാതിയുണ്ടെന്ന് പറഞ്ഞു; നടി ലക്ഷ്മി റിയാലിറ്റി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി

രു സ്വകാര്യ തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോയി. കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയില്‍ നിന്നാണ് ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയില്‍ അഭിനയിച്ച ലക്ഷ്മി ഇറങ്ങിപ്പോയത്.

വര്‍ഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. ഇത്തരം പരിപാടികളില്‍ മദ്ധ്യസ്ഥത വഹിച്ച്‌ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് അവതാരകരുടെ ജോലി.ലക്ഷ്മി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോയത്

ഷോയുടെ 1500ാം എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ 1500ാം എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും ഷോയില്‍ നിന്ന് പുറത്ത് പോയെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു.

 

ജിമിക്കി ഓളം അവസാനിക്കുന്നില്ല; സാക്ഷാല്‍ ജാക്കി ചാന്‍ ജിമിക്കി കമ്മല്‍ ആടിതകര്‍ക്കുന്ന വീഡിയോ വൈറല്‍

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.എഡിറ്റിങ് പുലികളുടെ വൈഭവമാണ് ജാക്കിചാന്റെ ഡാന്‍സിനു പിന്നില്‍. ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. അത്രയ്ക്കും കിടിലനാണ് എഡിറ്റിംഗ്.ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.

 

‘കാര്യങ്ങള്‍ അറിഞ്ഞില്ലേ? എനിക്കു നീതി വേണം’ പ്രധാനമന്ത്രിയോട് വിശാല്‍

മിഴ്നാട്ടിലെ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സഹായം തേടി നടന്‍ വിശാല്‍. ട്വിറ്ററിലൂടെയാണ് വിശാലിന്റെ സഹായാഭ്യര്‍ഥന.

‘ഞാന്‍ വിശാല്‍, ചെന്നൈ ആര്‍.കെ.നഗറിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച്‌ താങ്കള്‍ക്ക് ബോധ്യമുണ്ടെന്ന് കരുതുന്നു. എന്റെ നാമനിര്‍ദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്. നീതി നടപ്പിലാവും എന്നാണ് എന്റെ പ്രതീക്ഷ-പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാല്‍ ട്വീറ്റ് ചെയ്തു.

 

സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കുശേഷമാണ് കഴിഞ്ഞ ദിവസം വിശാലിന്റെ നാമനിര്‍ദേശപത്രിക തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിശാല്‍ സമര്‍പ്പിച്ച അനുബന്ധ രേഖകളില്‍ അപാകതകളുണ്ടെന്ന് കാട്ടിയാണ് ആദ്യം പത്രിക തള്ളിയത്. ഇതിനെതിരെ വിശാല്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ആരാധകര്‍ റോഡ് ഉപരോധിക്കുക വരെ ചെയ്തു.

പത്രിക സ്വീകരിച്ചതായി അറിയിപ്പ് വന്നു. എന്നാല്‍, രാത്രി വൈകി നടന്ന സൂക്ഷ്മപരിശോധനയില്‍ വിശാലിനെ പിന്തുണച്ചവരുടെ പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും പത്രിക തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യം എന്നാണ് വിശാല്‍ ഇതിനെതിരെ പ്രതികരിച്ചത്. ഒരു ഡിസംബര്‍ അഞ്ചിന് അമ്മ പോയി. മറ്റൊരു ഡിസംബര്‍ അഞ്ചിന് ജനാധിപത്യവും മരിച്ചു എന്നും ട്വീറ്റ് ചെയ്തു. ഇതിനുശേഷമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് മോഹന്‍ലാലിനെ ; തൊട്ടുപിന്നാലെ ദിലീപും മമ്മൂട്ടിയും

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച്‌ ചെയ്യപ്പെട്ടതാരം മോഹന്‍ലാല്‍. രണ്ടാം സ്ഥാനത്തുള്ള ദിലീപിനെ കൂടുതല്‍ പേരും തെരഞ്ഞത് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ്. വിവാദങ്ങള്‍ക്കൊപ്പം രാമലീലയുടെ വിജയവും ഇതിനു പിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ളത് മമ്മൂട്ടിയാണ്.

ഗ്രേറ്റ് ഫാദര്‍ 50 കോടി ക്ലബ്ബിലെത്തിയതും വര്‍ഷാവസാനത്തില്‍ വന്‍ പ്രൊജക്റ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടതും അദ്ദേഹത്തിനായുള്ള ഇന്റര്‍നെറ്റ് തിരച്ചില്‍ വര്‍ധിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം പുലിമുരുകന്‍ മലയാളത്തില്‍ നിന്ന് ആദ്യമായി 100 കോടി ക്ലബിലെത്തിയതും ചിത്രത്തിന് മറ്റ് മേഖലകളില്‍ ലഭിച്ച ശ്രദ്ധയും ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വര്‍ഷാരംഭത്തില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള സെര്‍ച്ചുകള്‍ വര്‍ധിപ്പിച്ചെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റായ.

1000 കോടി രൂപയ്ക്ക് വ്യവസായി ബിആര്‍ ഷെട്ടിയുടെ നിര്‍മാണത്തില്‍ രണ്ടാമൂഴം- മഹാഭാരതം വരുന്നുവെന്ന പ്രഖ്യാപനം അതിനെ മുന്നോട്ടുനയിച്ചു. വില്ലന്‍, ഒടിയന്‍ തുടങ്ങിയ വന്‍ പ്രൊജക്റ്റുകളിലൂടെ വര്‍ഷത്തില്‍ മുഴുവന്‍ വാര്‍ത്തകളില്‍ നിറയാന്‍ താരത്തിനായി.

കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് പുറത്തുപോയത് എന്തിന്? അമല പറയുന്നു

നിവിന്‍ പോളി നായകനായി റോഷന്‍ ആഡ്രൂസ് ചെയ്യുന്ന ചരിത്രസിനിമ കായംകുളം കൊച്ചുണ്ണിയില്‍ നിന്നും അമലപോളിനെ ഒഴിവാക്കിയെന്ന വാര്‍ത്ത മുന്‍പേ വന്നിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍കോഡ് പുരോഗമിക്കുകയാണ്.

പ്രിയ ആനന്ദ് ആണ് ചിത്രത്തില്‍ നിവിന്‍റെ ഒപ്പം എത്തുന്നത്. നേരത്തെ അമലയുടെ ക്യാരക്ടര്‍ സ്കെച്ച്‌ പോലും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ തന്നെ പുറത്താക്കിയതല്ല, ഡേറ്റ് പ്രശ്നം കാരണം ഞാന്‍ മറ്റൊരു പ്രോജക്‌ട് തിരഞ്ഞെടുത്തതാണെന്നാണ് അമല ഇപ്പോള്‍ വ്യക്തമാക്കുന്നത്. തനിക്ക് ജോലിയില്ലാത്ത അവസ്ഥയില്ലെന്നും ട്വിറ്ററില്‍ അമല പറയുന്നു. അമലയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയോ എന്ന നിരന്തരമായ ചോദ്യങ്ങള്‍ക്കാണ് താരത്തിന്‍റെ മറുപടി.

അതിനിടയില്‍ കേരളത്തിലെ ചരിത്ര കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കാസര്‍കോഡ് പുരോഗമിക്കുകയാണ്. നടന്‍ സൂര്യ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ..

തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്ന തിരക്കിലാണ് നിവിന്‍ പോളി. അങ്ങനെയൊരു അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക പരിചയപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. നിവിന്‍ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചു.

നല്ല അഭിനയം, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിന്‍ അവതാരകയോട് ചോദിച്ചു. വേറെ ആരെയെങ്കിലുമാണ് താന്‍ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കില്‍ പരിപാടിയില്‍ നിന്നും അപ്പോള്‍ തന്നെ ഇറങ്ങിപ്പോയേനെയെന്നും നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നും അവതാരക പ്രതികരിച്ചു.

അഭിമുഖത്തിന്‍റെ ആദ്യ ഭാഗം സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ അങ്ങനെ നിവിനെ പരിചയപ്പെടുത്തിയത് അബദ്ധം പിണഞ്ഞതല്ലെന്നും ബോധപൂര്‍വ്വം ഒപ്പിച്ച കുസൃതിയാണെന്നും അഭിമുഖം മുഴുവനായി കണ്ടാല്‍ മനസ്സിലാകും.

ഈ മമ്മൂട്ടിയെപ്പോലെ പലരും തങ്ങളുടെ അധികാരം കാണിച്ചിരുന്നെങ്കില്‍ അക്രമവും അഴിമതിയും ഇല്ലാതാകുമായിരുന്നു!

1995ല്‍ അത് സംഭവിച്ചു – ജോസഫ് അലക്സ് തേവള്ളിപ്പറമ്ബില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’ റിലീസായി. മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി.

“കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” – എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്.

“സാധാരണക്കാരെപ്പോലെ ലുങ്കിയുടുത്തു നിരത്തിലേക്കിറങ്ങി പല കാര്യങ്ങളും ചെയ്തിരുന്ന അന്നത്തെ ആലപ്പുഴ ജില്ലാ കളക്ടറാണ് കിംഗിന്‍റെ പ്രചോദനം. ആലപ്പുഴ കളക്ടര്‍ കൊള്ളാമല്ലോ എന്ന തോന്നലാണ് എന്തുകൊണ്ട് ഒരു കളക്ടറെ നായകനാക്കി സിനിമ ചെയ്തുകൂടാ എന്നു ചിന്തിപ്പിച്ചത്.

കളക്ടര്‍ ബ്യൂറോക്രാറ്റാണ്. ബ്യൂറോക്രാറ്റും പൊളിറ്റിക്സും തമ്മില്‍ പ്രശ്നമാകില്ലേ എന്നൊരു ശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. തന്‍റെ പവര്‍ എന്തെന്നറിഞ്ഞ് അതിനനുസരിച്ചു പ്രവര്‍ത്തിച്ചത് ടി എന്‍ ശേഷനാണ്. അതുപോലെയാണ് കിംഗിലെ കളക്ടര്‍ ചെയ്തത്. ഇതുപോലെ പലരും തങ്ങളുടെ പവര്‍ കാണിച്ചിരുന്നെങ്കില്‍ ഈ രാജ്യത്തെ അക്രമവും അഴിമതിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു” – ഷാജി കൈലാസ് പറയുന്നു.

 

ഇങ്ങനെയൊക്കെ തെറ്റ് പറ്റുമോ?; അമിതാഭ് ബച്ചന് ബിബിസിയുടെ ആദരാഞ്ജലി

മരണവാര്‍ത്ത കൈകാര്യം ചെയ്യുമ്ബോള്‍ മാധ്യമങ്ങള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാറുണ്ട്. അതിന് നിരവധി ഉദാഹരങ്ങളുമുണ്ട്. ബോളിവുഡ് താരം ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് അനുശോചന പ്രവാഹം വന്നത് ഇതുപോലെയൊരു തെറ്റ് കൊണ്ടാണ്.

ദേശീയമാധ്യമമായ ടൈംസ് നൗ ശശി കപൂറിന് പകരം ശശി തരൂര്‍ എന്ന് പേരു തെറ്റിച്ചു നല്‍കി. ഇതിനെ തുടര്‍ന്നായിരുന്നു ശശി തരൂരിന് അനുശോചനവുമായി നിരവധിപേര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ലോകപ്രശസ്തമായ ബിബിസിക്കു പോലും അബദ്ധം പറ്റിയിരിക്കുകയാണ്.

ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ മരിച്ചെന്ന തരത്തിലായിരുന്നു ബിബിസിയുടെ വാര്‍ത്ത. ശശി കപൂര്‍ അന്തരിച്ച വാര്‍ത്തയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെയാണ് ബിബിസി നല്‍കിയത്. മരണവാര്‍ത്തയ്ക്കൊപ്പം കാണിച്ച ക്ലിപ്പിങ്ങില്‍ പക്ഷെ അമിതാഭ് ബച്ചന്റെ ചിത്രങ്ങളാണ് സംപ്രേഷണം ചെയ്തത്.

തെറ്റുമനസ്സിലാക്കി തിരുത്തിയപ്പോള്‍ അതും അബദ്ധമായി. ശശികപൂറിന് പകരം ഋഷി കപൂറിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്. ഒരു നിമിഷം വിദേശ ഇന്ത്യാക്കാരടക്കമുള്ളവര്‍ ഞെട്ടിപ്പോയി. എന്നാല്‍ പിന്നീട് മാപ്പുപറഞ്ഞ് ചാനല്‍ അധികൃതര്‍ തന്നെ രംഗത്തെത്തി