തനിച്ചായത്‌ രണ്ട് കുഞ്ഞുങ്ങളും ഭര്‍ത്താവും മാലാഖയ്ക്ക് ആദരാഞ്ജലികൾ

Nipah virus has been a threat to humanity. A nurse who treated patients affected by Nipah virus died due to the same. Instead of thinking about her safety,Lini Sajeesh,a nurse of Perambra Taluk Hospital was comminted

ശരീരഭാഗം കാണണമെന്ന് പറഞ്ഞു കമന്റ് ഇട്ട യുവാവിന്റെ വീട്ടിൽ നേരിട്ടെത്തി നടി (വിഡിയോ)

സോഷ്യൽ മീഡിയകളിലൂടെ സ്ത്രീകൾക്ക് നേരെ അശ്ലീലകമന്റുകൾ പോസ്റ്റ് ചെയ്ത് ശല്യം ചെയ്യന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് നടിമാർക്ക് നേരെ അശ്ലീലകമന്റുകൾ പറയുന്നവരാണ് കൂടുതൽ. എന്ന പലരും പലരും ഇതിനെതിരെ പ്രതികരിക്കാന്‍ പോകാറുമില്ല. ചില നടിമാർ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും

അമ്മയ്ക്ക് സുഖമില്ല, എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്; പരോള്‍ വേണം; പിണറായിയുടെ അപേക്ഷ വൈറലാകുന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ 1976 നവംബര്‍ ഒന്‍പതിന് എഴുതിയ കത്തിലാണ് അന്നത്തെ കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ പരോള്‍ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിക്ക് പിണറായി വിജയന്‍ നല്‍കിയ പരോള്‍ അപേക്ഷയാണ് വൈറലായിരിക്കുന്നത്.Related imageസംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊന്‍കതിര്‍ പ്രദര്‍ശനത്തില്‍ ജയില്‍വകുപ്പിന്റെ പവലിയനില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയ പവലിയനില്‍ സി.അച്യുതമേനോന്‍, എസ്.കെ. പൊറ്റെക്കാട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയില്‍ രേഖകളും കാണാം.അമ്മയുടെ ചികില്‍സയ്ക്കുവേണ്ടി തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് ഇത്.Image result for pinarayi vijayan old imageImage result for pinarayi vijayan old imageഅടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ തടവുനിയമപ്രകാരമാണ് അന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പിണറായി വിജയനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1975 സെപ്റ്റംബര്‍ 28ന് രാത്രി വീട്ടിലെത്തിയ വന്‍ പൊലീസ് സംഘമാണ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്തത്. എംഎല്‍എയെന്നോ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ ഉള്ള പരിഗണനകള്‍ നല്‍കാതെ കൊടുംകുറ്റവാളികളോടെന്നപോലെ പൊലീസ് പെരുമാറിയത് അന്ന് വലിയ വിവാദമായിരുന്നു.Image result for pinarayi vijayan old imageമുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ നിയമസഭയില്‍ വലിയ വാക്‌പോരിനും ഈ സംഭവം കാരണമായി. കസ്റ്റഡിയില്‍ ഉടുതുണിപോലും ഉരിഞ്ഞ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവം പിന്നീട് പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വിവരിക്കുകയും ചെയ്തിരുന്നു.Image result for pinarayi vijayan old imageപിണറായി ഉള്‍പ്പെടെ 10 പ്രതിപക്ഷ എംഎല്‍എമാരെയാണ് അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്തത്.

എന്താണ് നിപ്പ വൈറസ്‌ മാരക പനി പടര്‍ത്തുന്നത് വവ്വാല്‍ കൂടുതല്‍ അറിയുക

എന്താണ് നിപ്പ വൈറസ്‌ മാരക പനി പടര്‍ത്തുന്നത് വവ്വാല്‍ കൂടുതല്‍ അറിയുക മൃഗങ്ങളിലൂടെ പടരുന്ന വൈറസ്‌ ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പു നല്‍കി.

 

1999-ല്‍ കണ്ടെത്തിയ നിപ വൈറസ്‌ സിംഗപ്പുരിലും മലേഷ്യയിലും ഒട്ടേറെ ജീവന്‍ അപഹരിച്ചിട്ടുണ്ട്‌. വൈറസ്‌ പനി മരണങ്ങളേത്തുടര്‍ന്ന്‌ കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ ദുരന്തനിവാരണ അതോറിട്ടി, മെഡിക്കല്‍ കോളജ്‌ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഒടുവിൽ അജ്ഞത വൈറസിന്റെ കാരണം കണ്ടെത്തി പനി പടരുന്നത് ഇ രീതിയിൽ

പകർച്ചപ്പനിക്ക്‌ പിന്നിൽ നിപ്പാ വൈറസ്‌ എന്ന്‌ സ്‌ഥിരീകരിച്ചിരിക്കുന്നു. പരിഭ്രാന്തിയോ ഭീതിയോ കൊണ്ട്‌ നമുക്ക്‌ ഇതിനെ നേരിടാനാകില്ല.പകരം, വിവേകത്തോടെയും വകതിരിവോടെയും നമുക്ക്‌ ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച്‌ നിൽക്കാം. ഏറെ ശ്രദ്ധ വേണം.

1.പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2. വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

നിന്നെ ഞാൻ തോൽപ്പിക്കും കാൻസറെ, എനിക്ക് കാൽ വേണ്ട, ജീവിതം മതി; നന്ദുവെന്ന പോരാളി, കുറിപ്പ്

‘ഇവൻ ആത്മധൈര്യം കൊണ്ട് വിധിയെ പോലും അമ്പരിപ്പിക്കുന്ന പോരാളിയാണ്. ഇവന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കാൻസറിന് എങ്ങനെ പിടിച്ചുനിൽക്കാനാകും. ഇൗ ആത്മവിശ്വസം മാത്രം മതി പ്രിയ നന്ദു നിനക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ..’ ആശംസകളല്ല മറിച്ച് നന്ദുവിനെ അറിയുന്നവർ അവന്റെ പോസ്റ്റിന് താഴെയിടുന്ന കുറിപ്പുകളാണ്. കാൻസർ ബാധിച്ച് ഒരുകാൽ നഷ്ടപ്പെട്ടിട്ടും ഇൗ യുവാവ് ഒരു പോരാളിയെ പോലെ ചിരിച്ചുകൊണ്ട് പറയുന്നു ‘നിന്നെ ഞാൻ തോൽപ്പിക്കുമെടാ..’.

 

Image may contain: 1 person, sitting and standing

തിരുവനന്തപുരം സ്വദേശി നന്ദു എന്ന ഇരുപത്തിനാലുകാരന്റെ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് നന്ദുവിന്‍റെ ഒരു കാല്‍ അടുത്തിടെ മുറിച്ചു മാറ്റിയിരുന്നു. ജീവന്‍ വേണോ കാല്‍ വേണമോ എന്ന ഡോക്ടറുടെ ചോദ്യത്തിന്. തനിക്ക് ഇൗ ഭൂമി കാണാൻ ജീവിതം മതി എന്ന് പറഞ്ഞു നന്ദൂസ്. ‘ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിനും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദിയും നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

Image may contain: 2 people, people standing and outdoor

 

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു…

എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ…

പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..

ഞാൻ വളരെ സന്തോഷവനാണ്…

ഡോക്ടർ എന്നോട് ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്…

ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും…

ട്രീറ്റ്മെന്റ് കഴിഞ്ഞിട്ടില്ല…

ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി…

എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി…

നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെനോക്കൂ…

എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്…

അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ…

Image may contain: 2 people, people smiling, people standing, child and outdoor

ഈ ലോകത്തിൽ 750 കോടി ആൾക്കാരിൽ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ

NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..

ഞാൻ ധീരനാണ് !!

അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകർന്നു പോകുന്നവർക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം !!

ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാൻ പാടില്ല..

കൂടാതെ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ !!

ജഗതീശ്വരൻ എനിക്ക് തന്ന കർമ്മമാണ് ഇത് !!

അജ്ഞാത വൈറസ് പനിയില്‍ മരണം അഞ്ചായി; പരിശോധിച്ച നഴ്‌സിനും രോഗബാധ-കോഴിക്കോട് ഒമ്പത് പേരുടെ നില ഗുരുതരം

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് 25 പേര്‍ നിരീക്ഷണത്തില്‍. എട്ടുപേര്‍ ചികിത്സയിലാണ്. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു

പമ്പില്‍ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി; തോട്ടില്‍ച്ചാടി രക്ഷപ്പെട്ടു, വിഡിയോ !!

രണ്ടായിരം രൂപയുടെ നോട്ടുമായി പെട്രോള്‍ അടിക്കാന്‍ തൃശൂര്‍ മൂന്നുമുറിയിലെ പെട്രോള്‍ പമ്പില്‍ എത്തിയതായിരുന്നു രണ്ടു യുവാക്കള്‍. പെട്രോള്‍ അടിച്ചു കഴിഞ്ഞ് രണ്ടായിരം നീട്ടിയപ്പോള്‍ ചേയ്ഞ്ചില്ലെന്നായി യുവാക്കള്‍. പമ്പ് ജീവനക്കാരാകട്ടെ കയ്യിലുള്ള പത്തു രൂപയുടെ നോട്ടുകള്‍ രണ്ടായിരത്തിന് ബാക്കിയായി നല്‍കി.

Image may contain: 1 person, beard and text

നോട്ടെണ്ണി അരിശം പൂണ്ട് യുവാക്കള്‍ നില്‍ക്കുമ്പോഴായിരുന്നു നാട്ടിലെ റൗഡിയുടെ വരവ്. കരിമണി വിനീത്. വെള്ളിക്കുളങ്ങര, കോടാലി പ്രദേശങ്ങളെ ഗുണ്ടായിസം കാട്ടി വിറപ്പിക്കാറുള്ള ഗുണ്ട കരിമണി വിനീത്. യുവാക്കളോട് ബൈക്ക് മാറ്റാന്‍ പറഞ്ഞു. പത്തു രൂപ കിട്ടിയതിന്റെ അരിശത്തില്‍ യുവാക്കള്‍ ഗുണ്ടയോട് തിരിച്ചു പറഞ്ഞു.

‘ഇതൊന്ന് എണ്ണി തീരട്ടെ. ഇപ്പോള്‍ മാറ്റാം ബൈക്ക്’’. ഗുണ്ടയ്ക്കത് പിടിച്ചില്ല. പിന്നെ, തര്‍ക്കമായി. ഇതിനിടെ, ഗുണ്ടയകാട്ടെ കുപ്പിയില്‍ പെട്രോള്‍ വാങ്ങി. പിന്നെ, തൊട്ടടുത്ത നിമിഷം കുപ്പിയിലെ പെട്രോള്‍ യുവാവിന്റെ ദേഹത്തേയ്ക്കൊഴിക്കലും തീ കൊളുത്തലും ഒപ്പമായിരുന്നു.

 

തോട്ടില്‍ ചാടി രക്ഷപ്പെട്ടു
ദേഹത്തു തീയുമായി യുവാവ് ഓടി തൊട്ടടുത്തുള്ള തോട്ടിലേയ്ക്ക് ചാടി. അതിനാല്‍ അധികം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. തൃശൂര്‍ മുപ്ലിയം സ്വദേശി ദിലീപിനാണ് പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊള്ളലേല്‍തെ രക്ഷപ്പെട്ടു. സംഭവ ശേഷം ഗുണ്ട കരിമണി ‘കൂളായി’ പമ്പില്‍ നിന്ന് ഇറങ്ങിപ്പോയി. നിമിഷ നേരംക്കൊണ്ട് എന്താണ് സംഭവിച്ചതെന്ന് പമ്പിലെ ജീവനക്കാര്‍‍ക്കും മനസിലായില്ല.
ദേഹത്തു മുഴുവന്‍ തീയുമായി പാഞ്ഞ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് തൊട്ടടുത്തുള്ള തോടാണ്. തീയുമായി തോട്ടിലേയ്ക്കു ചാടുകയായിരുന്നു. 20 ശതമാനം പൊള്ളലേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ പേടിക്കൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പമ്പുടമയ്ക്കു തുണ ഭാഗ്യം മാത്രം
പമ്പിനകത്ത് ബൈക്ക് കത്തുന്നത് കണ്ട നാട്ടുകാരും ഭയന്നോടി. പമ്പിലെ ജീവനക്കാര്‍തന്നെ ഉടനെ തീ കെടുത്തിയതിനാല്‍ കൂടുതല്‍ സ്ഥലത്തേയ്ക്കു വ്യാപിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെട്രോള്‍ പമ്പ് അങ്ങനെ തന്നെ കത്തി പിടിച്ച് തീ ഗോളം ആകുമായിരുന്നു. പമ്പ് അല്ലേ ചെറിയൊരു തീപ്പൊരി മതിയല്ലോ എല്ലാം തീരാന്‍.
പക്ഷേ, പമ്പുടമയുടെ ഭാഗ്യം കൊണ്ട് തീ പടര്‍ന്നില്ല. ജീവനക്കാരും തീ കെടുത്താന്‍ സമയോചിതമായി ഉണര്‍ന്നതും തുണയായി. ബൈക്കാണെങ്കില്‍ നിന്ന് കത്തി. പൂര്‍ണമായും കത്തിയമര്‍ന്നു. ഇനി ഉപയോഗിക്കാന്‍ കഴിയാത്തവിധം. ബൈക്ക് നിന്ന് കത്തിയിട്ടും ഒരു തീപ്പൊരി പോലും പമ്പിന്റെ ടാങ്കിലേക്ക് പടരാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രം
ഗുണ്ടയുടെ മാനസികാവസ്ഥ ഭീകരം

നിപ്പ വൈറസുള്ള വവാലുകളെ കിണറിൽ നിന്ന് പിടികൂടുന്ന വീഡിയോ

നിപ്പ വൈറസുള്ള വവാലുകളെ കിണറിൽ നിന്ന് പിടികൂടുന്ന വീഡിയോ .വീഡിയോ കണ്ടതിനു ശേഷം ഷെയര്‍ ചെയ്ത് മട്ടുല്ലവരിലെകും എത്തിക്കൂ .കൂടുതൽ സിനിമ വിശേഷങ്ങളും വാർത്തകളും നിങ്ങൾക്ക് ലഭിക്കാൻ ഇപ്പൊ തന്നെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്ത് സീ ഫസ്റ്റ് ബട്ടൺ ഇനേബിൾ ചെയ്യുക. ഇത്തരം അറിവുകളും വാർത്തകളും നിങ്ങൾക്ക് എത്തിക്കുന്നത് എല്ലാവർക്കും എത്താൻ വേണ്ടി ആണ്. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഇപ്പൊ സോഷ്യൽ മീഡിയ ഏറ്റെടുത്തു തുടങ്ങി.

അതിനെതിരെ പ്രതികരിക്കാനും സോഷ്യൽ മീഡിയ റെഡി ആണ് എന്നതിൽ സംശയമില്ല. കൂടുതൽ വാർത്തകൾ അത് പോലെ വിശേഷങ്ങൾ എന്നിവ ലഭിക്കാൻ ഈ പേജ് നിത്യവും സന്ദർശിക്കുക. ഈ ഒരു അറിവ് നിങ്ങൾ മറ്റുള്ളവരിലേക്കും മറക്കാതെ ഷെയർ ചെയ്യുക. ഒരാൾക്ക് എങ്കിലും ഉപകാരപ്പെടട്ടെ. അപ്പൊ മറക്കാതെ ഷെയർ ചെയ്യുക. വീഡിയോ കാണുക.

അമ്മ മഴവില്ല് I മെഗാ ഇവൻറ് – ഭാഗം 1 I മഴവിൽ മനോരമ

അമ്മ മഴവില്ല് I മെഗാ ഇവൻറ് – ഭാഗം 1 I മഴവിൽ മനോരമ .മറ്റുള്ളവര്കും കാണാന്‍ വേണ്ടി ഷെയര്‍ ചെയ്യൂ .കൂടുതൽ സിനിമ വിശേഷങ്ങളും വാർത്തകളും നിങ്ങൾക്ക് ലഭിക്കാൻ ഇപ്പൊ തന്നെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്ത് സീ ഫസ്റ്റ് ബട്ടൺ ഇനേബിൾ ചെയ്യുക. ഇത്തരം അറിവുകളും വാർത്തകളും നിങ്ങൾക്ക് എത്തിക്കുന്നത് എല്ലാവർക്കും എത്താൻ വേണ്ടി ആണ്. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഇപ്പൊ സോഷ്യൽ മീഡിയ ഏറ്റെടുത്തു തുടങ്ങി.

അതിനെതിരെ പ്രതികരിക്കാനും സോഷ്യൽ മീഡിയ റെഡി ആണ് എന്നതിൽ സംശയമില്ല. കൂടുതൽ വാർത്തകൾ അത് പോലെ വിശേഷങ്ങൾ എന്നിവ ലഭിക്കാൻ ഈ പേജ് നിത്യവും സന്ദർശിക്കുക. ഈ ഒരു അറിവ് നിങ്ങൾ മറ്റുള്ളവരിലേക്കും മറക്കാതെ ഷെയർ ചെയ്യുക. ഒരാൾക്ക് എങ്കിലും ഉപകാരപ്പെടട്ടെ. അപ്പൊ മറക്കാതെ ഷെയർ ചെയ്യുക. വീഡിയോ കാണുക.