ഉണ്ണി മുകുന്ദന്‍ തിരക്കഥാകൃത്തിനെ പീഡിപ്പിച്ചോ? യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് നടന്‍ പോലീസില്‍

കൊച്ചി: ( 12.12.2017) തിരക്കഥയുമായി ഉണ്ണി മുകുന്ദനെ സമീപിച്ച യുവതി ഭീഷണിപ്പെടുത്തിയതായി പരാതി. പീഡിപ്പിച്ചെന്ന് പരാതി നല്‍കുമെന്ന എത്തുകാരിയുടെ ഭീഷണിയെ തുടര്‍ന്ന് നടന്‍ പോലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച്‌ കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലാത്ത പക്ഷം പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചത്രെ. പരാതി നല്‍കാതിരിക്കാന്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താരം പോലീസിനെ സമീപിക്കുകയായിരുന്നു.

ആഗസ്തില്‍ ഒറ്റപ്പാലം സ്വദേശിനിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി. എന്നാല്‍ തിരക്കഥ വായിച്ച താരം ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് നടന്‍ പറഞ്ഞു.

പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പീഡിപ്പിച്ചതായി കാട്ടി പോലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണിമുഴക്കിയതായും നടന്‍ ആരോപിച്ചു.

നേരത്തെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

‘കുട്ടനാടന്‍ മാര്‍പാപ്പയുടെ’ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗൂണ്ടാ വിളയാട്ടം; അക്രമികള്‍ സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതികള്‍

ആലപ്പുഴ നെടുമുടിയില്‍ ഷൂട്ടിങ് സെറ്റില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അക്രമികള്‍ക്കും പരുക്കേറ്റു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. നിരവധി കേസുകളിലെ പ്രതികളാണ് ഷൂട്ടിംഗ് കാണാനെന്ന വ്യാജേന സെറ്റിലെത്തിയതും അക്രമം അഴിച്ചുവിട്ടതും.

കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട് നെടുമുടിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിന്‍സ് എന്നിവര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതോടെ ഇവര്‍ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുക ആയിരുന്നു. തുടര്‍ന്ന് ലൊക്കേഷന്‍ സ്ഥലത്ത് നിന്ന് പോയശേഷം തിരികെ വിണ്ടും ലൊക്കേഷനില്‍ എത്തി അണിയറ പ്രവര്‍ത്തകരെ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ ആക്രമിച്ചു.

പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന്‍ സ്റ്റാന്‍ലി, സിന്‍ജോ എന്നിവര്‍ക്ക് പരിക്കേറ്റു. അക്രമത്തിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകനായ പ്രിന്‍സിനും വീണു പരുക്കു പറ്റി. ഇവരെ ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍ തുടങ്ങിയ താരങ്ങള്‍ അടക്കം അഭിനയിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. താരങ്ങള്‍ സുരക്ഷിതരാണ്. അണിയറ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമുടി പൊലീസ് കേസെടുത്ത് അന്വേഷണീ ആരംഭിച്ചു. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

അഭിലാഷും കൂട്ടാളി പ്രിന്‍സും നിരവധി കേസുകളിലെ പ്രതികളാണ്. കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കഴിഞ്ഞയാഴ്ച്ചയാണ് ഇയാള്‍ പുറത്തിറങ്ങിയത്. സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതിയാണ് അഭിലാഷ്. ആലപ്പുഴയില്‍ സ്ഥിരം അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന, പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളികളാണ് ഇരുവരും.

മറിയത്തെ ഉറക്കാന്‍ ദുല്‍ഖര്‍ പാടുന്ന പാട്ട് വൈറലാകുന്നു! – വീഡിയോ

യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചു രാജകുമാരി ആണ് മറിയം അമീറ സല്‍മാന്‍. മറിയത്തെ ഉറക്കാന്‍ വേണ്ടി താന്‍ ഏറ്റവും കൂടുതല്‍ അധികം പാടുന്ന പാട്ട് വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണെന്ന് ദുല്‍ഖര്‍ പറയുന്നു. ഒപ്പം ആ ഗാനം ദുല്‍ഖര്‍ പാടുന്നുമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

യുവ അവാര്‍ഡ് പുരസ്കാര ദാനച്ചടങ്ങിനിടയിലാണ് ദുല്‍ഖര്‍ മകളുടെ ഇഷ്ടഗാനം പാടിയത്. മികച്ച നടനുള്ള പുരസ്കാരമാണ് താരത്തിന് ലഭിച്ചത്. കുട്ടിക്കാലത്തെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ഏറെ നൊസ്റ്റാള്‍ജിയ തോന്നുന്ന ഗാനമാണ് താന്‍ മകള്‍ക്കായി പാടുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

വാപ്പച്ചി വഞ്ചി തുഴയുന്ന വിഷ്വലാണ് ഈ പാട്ട് കേള്‍ക്കുമ്ബോള്‍ ഓര്‍മ്മ വരുന്നതെന്നും താരപുത്രന്‍ പറഞ്ഞു. ഏത് വേദിയിലായാലും ദുല്‍കറിനോട് പാടാന്‍ ആവശ്യപ്പെടാറുണ്ട് ആരാധകര്‍. അഭ്യര്‍ത്ഥന മാനിച്ച്‌ പാടുന്നതിനിടയിലാണ് ഡിക്യു ഇ ഗാനം ആലപിച്ചത്.

 

അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ, നന്നായിക്കൂടെ ; സംഘികളോട് പാര്‍വതി

ചില സിനിമകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടി പാര്‍വതി. തിരുവനന്തപുരത്ത് ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

“സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട. അതിനെക്കുറിച്ച്‌ റിവ്യൂ എഴുതൂ. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ.” പത്മാവതിയെ താന്‍ പിന്തുണയ്ക്കുന്നെന്നും പാര്‍വതി വ്യക്തമാക്കി.

സെക്സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവയ്ക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുമ്ബോള്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യാതെ പോകുന്നതായും പാര്‍വതി പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒരു സിനിമക്ക് വേണ്ടി ഇങ്ങനെയും സെറ്റ് ഇടാമോ? വൈറലായി വേലൈക്കാരന്റെ മേക്കിങ് വീഡീയോ!

പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. ചിത്രത്തിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ചിത്രത്തിനായി ഒരു ചേരി മുഴുവന്‍ സെറ്റിടുന്ന വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.

ശിവ കാര്‍ത്തികേയന്‍ – ഫഹദ് ഫാസില്‍- നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്തുമസ് റിലീസ് ആണ്. തമിഴ് നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ തനി ഒരുവന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍.

ചിത്രത്തെ കുറിച്ച്‌ വലിയ പ്രതീക്ഷയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്.ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത് .

റിച്ചി സിനിമക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് മലയാളികളുടെ പൊങ്കാലയ്ക്ക് പിന്നാലെ രൂപേഷ് പീതാംബരനെതിരെ റിച്ചിയുടെ നിര്‍മ്മാതാവ് പരാതി നല്‍കി

നിവിന്‍ പോളി നായകനായ തമിഴ് ചിത്രം ‘റിച്ചി’യെക്കുറിച്ച്‌ ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയ നടന്‍ രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കി. ഡിസംബര്‍ എട്ടിനാണ് നിവിന്‍ പോളി നായകനായ റിച്ചി തിയേറ്ററുകളില്‍ എത്തിയത്. തുടര്‍ന്ന് ചിത്ര ത്തെക്കുറിച്ച്‌ രൂപേഷ് സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാവ് രൂപേഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സിനിമാ മേഖലയിയെ നൂറോളം വരുന്ന പ്രവര്‍ത്തകരുടെ അദ്ധ്വാനത്തിന്റെ ഫലമായാണ് റിച്ചി എന്ന ബിഗ് ബജറ്റ് ചിത്രമുണ്ടായത്. അതിന്റെ പിറകിലുള്ള അദ്ധ്വാനത്തിന്റെ വില നിര്‍വചിക്കാന്‍ സാധിക്കില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ ദുഃഖകരമായ സംഭവത്തെക്കുറിച്ച്‌ അസോസിയേഷന്‍ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. റിച്ചി റിലീസായതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി രൂപേഷ് രംഗത്തെത്തിയത്.

പരോക്ഷത്തില്‍ കന്നട ചിത്രത്തെ പുകഴ്ത്തുമെന്ന് തോന്നിക്കുമെങ്കിലും റിച്ചിക്ക് നേരെയുള്ള ഒളിയമ്ബായിരുന്നു രൂപേഷിന്റെ പ്രതികരണം എന്ന് വ്യക്തമായിരുന്നു. ‘ഉളിഡവരു കണ്ടതേ’ പോലൊരു മാസ്റ്റര്‍ പീസിനെ വെറും പീസാക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു സംവിധായകന്‍ രക്ഷിത് ഷെട്ടിയെ പുകഴ്ത്തുന്നതിനോടൊപ്പം രൂപേഷ് പറഞ്ഞുവെച്ചത്.

മദ്യപിച്ചു വന്നു കുഞ്ചാക്കോ ബോബനൊപ്പം നിന്നു സെല്‍ഫി എടുക്കണമെന്നു വാശി, അനുവദിക്കാത്തതിന് സിനിമ സെറ്റില്‍ കയറി രണ്ടു പേരെ ടോര്‍ച്ചിന് അടിച്ചു വീഴ്ത്തി, കാപ്പ കേസിലെ പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണത്തിനിടെയാണ് ഇവര്‍ സെറ്റിലെത്തി അക്രമം അഴിച്ചുവിട്ടത്.

ഇവര്‍ ടോര്‍ച്ചുകൊണ്ട് സെറ്റിലെ രണ്ടു പേരെ അടിച്ചുവീഴ്ത്തിയിരുന്നു. കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇവരുടെ അക്രമം.

മദ്യപിച്ചു സെറ്റിലെത്തി ഇവര്‍ കുഞ്ചാക്കോ ബോബനൊപ്പം നിന്നു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു നടക്കില്ലെന്നു സെറ്റിലുള്ളവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമായിരുന്നു.

തുടര്‍ന്നു സ്ഥലത്തു നിന്നു പോയ ഇരുവരും വൈകി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.

സ്ഥിരം കുറ്റവാളികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെ കൂുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാപ്പ നിയമപ്രകാരം അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന അഭിലാഷ് ഏതാനും ദിവസം മുന്‍പായിരുന്നു ജയിലില്‍ നിന്നിറങ്ങിയത്.

പ്രിയം വൈനിനോടും വോഡ്കയോടും, ഇതൊന്നും അവര്‍ കാണത്തിലല്യോയെന്ന് സനുഷ

നടി സനുഷ അഭിനയിച്ച കൊടിവീരന്‍ തമിഴകത്ത് മികച്ച അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ്. ശശികുമാറാണ് ചിത്രത്തില്‍ നായകനാകുന്നത്. കൊടിവീരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സനുഷ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ബിയറാണോ വൈനാണോ ഇഷ്ടമെന്ന ചോദ്യത്തിന് വൈനെന്ന് മറുപടി നല്‍കിയ സനുഷ ആരെങ്കിലും ബിയര്‍ കഴിച്ച്‌ അടുത്തെത്തിയാല്‍ അതിന്റെ മണം പോലും ഇഷ്ടമല്ലെന്നും പറഞ്ഞു. ബിയറിന്റെ മണം എങ്ങനെയറിയാമെന്ന ചോദ്യത്തിന് സനുഷ പക്ഷേ ഒഴിഞ്ഞുമാറി. വിസ്കിയും വോഡ്കയും എന്ന ചോദ്യത്തിനോട് വോഡ്ക എന്ന് മറുപടി പറഞ്ഞ സനുഷ ഇതൊന്നും അച്ഛനുമമ്മയും കാണല്ലേയെന്നും പറയുന്നുണ്ട്. കൂട്ടുകാരുടെ പ്രണയത്തിന് കൂട്ടുനിന്നിട്ടുണ്ടെന്നും സനുഷ പറയുന്നു.

അങ്കിളില്‍ മമ്മൂട്ടിയുടെ പ്രതിഫലമെത്ര; ജോയ് മാത്യു പറയുന്നു

മമ്മൂട്ടിയെ നായനാക്കി ജോയ്മാത്യു ഒരുക്കുന്ന ചിത്രമായ ‘അങ്കിള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ കെകെ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിനെ സംമ്ബന്ധിച്ച്‌ നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജോയ് മാത്യു.

പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് ഇതേക്കുറിച്ച്‌ ജോയ് മാത്യു വ്യക്തമാക്കിയത്.

ചിത്രത്തിന്റെ കഥ കേട്ടതും താന്‍ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് താന്‍ ചെയ്യാനുറച്ച കഥാപാത്രത്തിലേക്ക് മമ്മൂട്ടി എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും മമ്മൂട്ടി ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ല.

മമ്മൂട്ടി എന്ന താരത്തെ മാറ്റി നിര്‍ത്തി, മമ്മൂട്ടിയെന്ന നടനെ അവതരിപ്പിക്കുന്ന ചിത്രമാണ് അങ്കിള്‍’ജോയ് മാത്യു പറയുന്നു.

പൊതുവേദിയില്‍ പ്രിയദര്‍ശനെ കരയിച്ച്‌ മകള്‍ കല്യാണി; വീഡിയോ

യദര്‍ശന്‍ ലിസി ദമ്ബതികളുടെ മകള്‍ കല്യാണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയിലൂടെയാണ് കല്യാണി ചര്‍ച്ചകളിലേത്ത് കടന്നുവന്നത്.

പ്രണവിന്റെ കാമുകിയെന്നും ആദ്യ നായികയെന്നുമുള്ള വാര്‍ത്തകളും സജീവമായിരുന്നു. എന്നാല്‍ പിന്നീട് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായുള്ള ഹലോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.

ഹലോ ഇപ്പോള്‍ പ്രദര്‍ശന സജ്ജമായിരിക്കുകയാണ്. ഹലോയുടെ ഓഡിയോ റിലീസിങ്ങിന് വികാരഭരിത രംഗങ്ങളാണ് അരങ്ങേറിയത്. പ്രധാന അതിഥി പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയായിരുന്നു.

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കല്ല്യാണി അച്ഛനെക്കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ അത്രമേല്‍ വികാരഭരിതമായിരുന്നു. ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അച്ഛനും അമ്മയുമാണ്. സിനിമാലോകത്ത് ചുവടുവയ്ക്കുന്നതും അവര്‍ നല്‍കിയ പിന്തുണ കൊണ്ട് മാത്രമാണെന്നും കല്ല്യാണി പറഞ്ഞു.

കല്യാണിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പ്രിയദര്‍ശന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. അതേസമയം 40 വര്‍ഷത്തെ സിനിമ ജീവിത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും മികച്ചതെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.