റിയാലിറ്റി ഷോയില്‍ കത്രീന കരഞ്ഞു: ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, ഒടുവില്‍ സല്‍മാന്‍ ഖാന്‍ അത് ചെയ്തു

കരയുന്നവരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ഒരു അനുഭവം നമ്മുക്ക് ഉണ്ടാകും അല്ലേ?. അതുപോലൊരു രംഗത്തിനാണ് ഇക്കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോ വേദി സാക്ഷിയായത്. ഒരു ഡാന്‍സ് കണ്ട് കരഞ്ഞ കത്രീനയെ ചിരിപ്പിക്കാന്‍ സല്‍മാന്‍ ഖാന് മറ്റൊരു ഡാന്‍സ് ചെയ്യേണ്ടി വന്നു.

തേരേ നാം എന്ന ചിത്രത്തിലെ തേരേ നാം എന്ന പാട്ടിനൊത്ത് റിയിലിറ്റി ഷോയിലെ മത്സരാര്‍ഥികളിലൊരാള്‍ ഡാന്‍സ് ചെയ്തു. ഡാന്‍സ് കണ്ട് വികാരധീനയായ കത്രീന കരയാന്‍ തുടങ്ങി. പത്ത് മിനിറ്റോളം ഷൂട്ടിങ് നിര്‍ത്തിവയ്ക്കേണ്ടി വന്നു ഇതുകാരണം. ഈ സമയമാണ് സല്‍മാന്‍ ഡാന്‍സ് കളിച്ചത്.

മോഹന്‍ലാല്‍-പ്രിഥ്വിരാജ് ചിത്രത്തിന് സംഭവിച്ചതെന്ത്? ലിജോ ജോസ് പല്ലിശേരി പറയുന്നു

സംവിധായകന്‍ എന്ന നിലയില്‍ താരമൂല്യം ഏറെയുള്ളവരുടെ കൂട്ടത്തിലാണിന്ന് ലിജോ ജോസ് പല്ലിശേരി. മോഹന്‍ലാല്‍, പ്രിഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ഒരു ചിത്രത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓണ്‍സ്ക്രീനിലെ ഈ താര സംഗമം നടക്കാതെ പോയതിനെ കുറിച്ച്‌ അടുത്തിടെ ലിജോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
പല കാരണങ്ങളും ചിത്രം ഉപേക്ഷിച്ചതിനു പിന്നിലുണ്ട്.

രണ്ട് വലിയ അഭിനേതാക്കളെ കൊണ്ടുവരുമ്ബോള്‍ അതിനു പറ്റിയ വിഷയം ആവശ്യമാണ്. പല സബ്ജക്റ്റുകളും പ്ലാന്‍ ചെയ്തു വരുമ്ബോള്‍ പലര്‍ക്കും കണ്‍വിന്‍സിംഗായില്ല. അതോടെ ചിത്രം വേണ്ടെന്നുവെച്ചുവെന്ന് അദ്ദേഹം പറയുന്നു.

പ്രഥ്വിക്കൊപ്പം ഫഹദിനെയും ഇന്ദ്രജിത്തിനേയും പ്രധാന വേഷങ്ങളില്‍ എത്തിക്കാന്‍ പദ്ധതിയിട്ട ആന്റിക്രൈസ്റ്റ് എന്ന സിനിമ തന്റെ മനസില്‍ ഇപ്പോഴുമുണ്ടെന്നും അത് സംഭവിക്കുമെന്നും ലിജോ ജോസ് പല്ലിശേരി പറയുന്നു.

ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്നും അമല പോള്‍ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ഈ ബിഗ്ബജറ്റ് ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയാണ്. എന്നാല്‍ ചിത്രത്തില്‍ നിന്നും അമല പോളിനെ മാറ്റിയെന്നതാണ് പുതിയ വാര്‍ത്ത.

പകരമായി തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദ് നായികയായി എത്തും.

ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം കോസര്‍ഗോഡ് പുരോഗമിക്കുകയാണ്.

ശ്രീ ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘എല്ലാം എന്റെ ഭാഗ്യം, നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പോലും അവര്‍ നിര്‍ബന്ധിക്കുന്നില്ല’

ഗ്ലാമര്‍രംഗങ്ങളിലൂടെയും ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളിലൂടെയും പ്രേക്ഷകരെ ഹരം കൊള്ളിച്ച തെന്നിന്ത്യന്‍ താരസുന്ദരി നമിത വിവാഹിതയായത് കഴിഞ്ഞ മാസമായിരുന്നു. നടനും മോഡലും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയെയാണ് നമിത ജീവിത പങ്കാളിയാക്കിയത്.

വിവാഹത്തിന് ശേഷം സിനിമയുടെ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. വിവാഹം തന്റെ ജീവിതരീതികളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത വ്യക്തമാക്കുന്നു. വീരേന്ദറിന്റെ മാതാപിതാക്കളെ തനിക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നമിത പറഞ്ഞു.

വിവാഹം വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇപ്പോള്‍ എന്റെ കഴുത്തില്‍ താലിയും കാല്‍ വിരലില്‍ മിഞ്ചിയുമുണ്ട്. അതു മാത്രമേ ഉള്ളൂ. വീരേന്ദറിന്റെ മാതാപിതാക്കള്‍ ഒന്നിനും എന്നെ നിര്‍ബന്ധിക്കാറില്ല. സാധാരണ വിവാഹിതരായ സ്ത്രീകള്‍ ചെയ്യുന്ന പോലെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തണമെന്നോ സാരി ചുറ്റി നടക്കണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. അവരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.

എന്റെ മൂന്ന് പ്രണയങ്ങള്‍ തകര്‍ന്നതാണ്. അതുകൊണ്ട് നമുക്കൊപ്പം ജീവിക്കാന്‍ സാധിക്കുന്ന ഒരാളെ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. വീറിനെ കണ്ടപ്പോള്‍ തന്നെ വിവാഹം മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങള്‍ക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണുള്ളത്. മാത്രമല്ല, ആത്മീയമായി ഔന്നത്യമുള്ളവരാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് അന്ന് വീറിനോട് സമ്മതംമൂളാന്‍ എന്നെ പ്രേരിപ്പിച്ചത്-നമിത കൂട്ടിച്ചേര്‍ത്തു.

പട്ടാള സിനിമ കേണല്‍ പദവി സംഘടിപ്പിക്കാനോ?: മോഹന്‍ലാലിന്‍റെ മറുപടി

മോഹന്‍ലാലിന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് എങ്ങനെയാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്. വളരെക്കാലത്തിന് ശേഷം ഈ വിഷയത്തില്‍ തുറന്ന് പറച്ചില്‍ നടത്തുകയാണ് മോഹന്‍ലാല്‍. ഒരു വനിത മാസികയുടെ അഭിമുഖ പരമ്ബരയിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

പട്ടാള സിനിമകളില്‍ അഭിനയിച്ചതു കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല,

ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.

നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്‍റെ ഗുഡ്വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നു മോഹന്‍ലാല്‍ പറയുന്നു.

‘പിന്നെ സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്തു തുടങ്ങി’

ഒരിക്കല്‍ക്കൂടി മമ്മൂട്ടിയുടെ നായികയാവുന്നതിന്റെ ആവേശത്തിലാണ് ഇനിയ. രഞ്ജിത്തിന്റെ പുത്തന്‍പണത്തിനുശേഷം ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിലാണ് ഇനിയ വീണ്ടും മെഗാസ്റ്റാറിന്റെ നായികയായെത്തുന്നത്. ആനിയെന്ന കോട്ടയംകാരിയായാണ് ഇനിയ ചിത്രത്തിലെത്തുന്നത്.

അവിസ്മരണീയമായിരുന്നു പരോളില്‍ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയമെന്ന് പറയുന്നു ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ.

‘തൃശൂരില്‍ നിന്ന് പാലയിലേയ്ക്ക് കുടിയേറിയ ആനി എന്ന കോട്ടയം അച്ചായത്തിയാണ് ഞാന്‍ ചിത്രത്തില്‍. കല്ല്യാണത്തിന് മുന്‍പ് ബ്ലൗസും പാവാടയുമെല്ലാം ധരിക്കുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. അഭിനയത്തില്‍ മമ്മൂക്ക ഒരുപാട് സഹായിച്ചു.

അജിത് പൂജപ്പുര തിരക്കഥയെഴുതിയ ചിത്രം അടുത്ത വര്‍ഷമാവും തിയ്യേറ്ററുകളില്‍ എത്തുക. ഒരു ജയില്‍ വാര്‍ഡന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്കെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കാലകേയനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രഭാകറാണ് വില്ലന്‍വേഷത്തിലെത്തുന്നത്.

 

“മലയാളത്തോട് എന്നും സ്നേഹവും ആദരവും; നടനാക്കി മാറ്റിയത് വിയറ്റ്നാം കോളനി”; റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പീപ്പിളിനോട്

തിരുവനന്തപുരം: മലയാളികളോട് എന്നും തനിക്ക് സ്നേഹവും ആദരവുമുണ്ടെന്ന് വിയറ്റ്നാം കോളനി റാവുത്തര്‍. തന്നെ ഒരു നടനായി പ്രേക്ഷകരിലേക്ക് എത്തിച്ചത് റാവുത്തര്‍ എന്ന കഥാപാത്രമാണെന്നും ഇനിയും അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

മലയാളികള്‍ക്ക് അങ്ങനെയൊന്നും ഈ റാവുത്തറിനെ മറക്കാനാവില്ല. വിയറ്റ്നാം കോളനിക്കാരെ തന്റെ ചൂണ്ടുവിരല്‍തുമ്ബില്‍ വിറപ്പിച്ചുനിര്‍ത്തിയ റാവുത്തര്‍ എന്ന ഗുണ്ടാ നേതാവ്. പേടിയോടെയെങ്കിലും ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ കഥാപാത്രം.

ഒരിടവേളയ്ക്കുശേഷം റാവുത്തര്‍ മലയാളി മനസിലേക്ക് കടന്നുവരുന്നത് നടി ജുവല്‍ മേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്. ആ ഫോട്ടോ തന്നെയാണ് ഞങ്ങളെയും റാവുത്തറിലേക്ക് എത്തിച്ചത്.

തന്റെ ജീവിതത്തിലെ ഒരു അദ്ധ്യായമാണ് വിയ്നാം കോളനി എന്ന ചിത്രമെന്ന് ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിലായി 30 വര്‍ഷമായി സിനിമാ മേഖലയില്‍ ഉണ്ടെങ്കിലും തന്നെ ഒരു അറിയപ്പെടുന്ന നടനാക്കി മാറ്റിയത് വിയറ്റാം കോളനിയാണെന്നും റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പറഞ്ഞു.

 

ചാക്കോച്ചന്‍ പിന്നേം കോളെജിലേക്കോ? ഇതൊന്നു കണ്ടു നോക്ക്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മലയാളത്തില്‍ ക്യാംപസ് ഹീറോ, ചോക്ളേറ്റ് ഹീറോ എന്നെല്ലാം വിശേഷണം സ്വന്തമാക്കി ഉറപ്പിച്ച ഒരൊറ്റയാളെ ഉണ്ടായിരുന്നുള്ളൂ, കുഞ്ചാക്കോ ബോബന്‍. എന്നാല്‍ അതു തന്നെ ബാധ്യതയായി തുടങ്ങിയ ഘട്ടത്തിലാണ് ചാക്കോച്ചന്‍ അല്‍പ്പം ഒരിടവേളയെടുത്ത് മാറിനിന്നത്. ഇപ്പോള്‍ രണ്ടാം വരവില്‍ വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങള്‍ ചെയ്ത് താരം മുന്നേറുകയാണ്. അപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയില്‍ ആരാധകരുടെ കണ്ണുടക്കുക. പണ്ടത്തേക്കാള്‍ ചുള്ളനായി ടെന്നീസ് റാക്കറ്റ് ബാഗിലിട്ട് നില്‍ക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴേ നിറം സിനിമയുടെ അതേ പ്രായമാണോ താരത്തിന് എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. ഇതിനി ഏതെങ്കിലും സിനിമയ്ക്കായുളള മാറ്റമാണോയെന്ന് വ്യക്തമല്ല.

 

A post shared by Kunchacko Boban (@kunchacks) on

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരി, ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍! കൗതുകം ലേശം കൂടിപ്പോയോ?

മലയാളക്കരയെ ഇളക്കി മറിച്ച പ്രേമത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും പതിവ് മറ്റ് നായകിമാരേപ്പോലെ തമിഴിലേക്കും തെലുങ്കിലേക്കും അനുപമ ചുവട് മാറ്റി.

പാറിപ്പറന്ന ചുരുളന്‍ മുടിയും ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ഒരു നാടന്‍ പെണ്‍കൊടിയായി മലയാളത്തിലേക്ക് എത്തിയ അനുപമ ഇപ്പോള്‍ ആ രൂപത്തിലല്ല. രൂപ മാറ്റങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഇടക്കിടെ ഞെട്ടിക്കുന്നത് അനുപമ പതിവാക്കിയിരുന്നു. ഇപ്പോഴിതാ അനുപമയുടെ പുതിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

ബോയ് കട്ടിലെത്തി മലാളികള്‍ക്ക് സ്വീകാര്യരായ നായികമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപര്‍ണ, ഗോപിനാഥ്, പാര്‍വ്‌വതി എന്നിവര്‍ക്ക് പിന്നാലെ ബോയ് കട്ട പരീക്ഷിച്ചിരിക്കുകയാണ് അനുപമയും. ബോയ് കട്ടും വട്ട കണ്ണടയും അനുപമയുടെ രൂപം തന്നെ മാറ്റിക്കളഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അനുപമയുടെ ഈ പുതിയ മേക്ക് ഓവര്‍. ഒറ്റ നോട്ടത്തില്‍ അനുപമ തന്നെയാണോ ഇത് എന്ന തിരിച്ചറിയാന്‍ പ്രയാസം തോന്നുന്ന തരത്തിലുള്ള രൂപമാറ്റമാണ് പുതിയ മേക്ക് ഓവറില്‍ താരത്തിന് ലഭിച്ചിരിക്കുന്നത്.

 

അനുപമയുടെ പുതിയ മേക്കോവറിന് പിന്നിലെ രഹസ്യം അറിയാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവര്‍ ആണെന്നും സംശയമുണ്ട്. എന്നാല്‍ ഈ ചിത്രം താരം ഔദ്യോഗികമായി പുറത്ത് വിട്ടതല്ല എന്നാണ് വിവരം.

 

അനുപമ ആദ്യമായിട്ടല്ല തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ചുരുളന്‍ മുടിക്കാരി മേരിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മുടി സ്‌ട്രേറ്റ് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. പിന്നീട് അനുപമയുടെ ഓരോ മേക്ക് ഓവറുകളും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

 

ചുരുളന്‍ മുടി സ്‌ട്രേറ്റ് ചെയ്ത് ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ കാരണം മുടി കൊഴിച്ചിലിനേക്കുറിച്ചുള്ള പേടിയായിരുന്നു. കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ വെള്ളം മാറി കുളിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാതിരിക്കാനാണ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതെന്നായിരുന്നു അന്ന് പറഞ്ഞത്.

 

 

വളരെ ആകാംഷയോടെയാണ് ഈ സിനിമയെ കാണുന്നത്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച്‌ ബോളിവുഡ് താരം സണ്ണി ലിയോണ്‍. താന്‍ മലയാളത്തിലേക്ക് എത്തുന്നുവെന്ന് താരം തന്നെ വ്യക്തമാക്കി. ഇത് ആദ്യമായിട്ടണ് സണ്ണി ലിയേണ്‍ മുഴുനീള കഥാപാത്രവുമായി മലയാളത്തില്‍ എത്തുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താന്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, ഈ സിനിമയെ താന്‍ വളരെ ആകാംഷയോടെയാണ് നോക്കുന്നതെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി വ്യക്തമാക്കി.

ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു. പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി താന്‍ ആക്ഷന് സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.