യുവതിയുടെ ജീവൻ അപകടകാരണം ഗര്‍ഭനിരോധനോപാധി ..യുവതിയുടെ അനുഭവം ഇങ്ങനെ…

ഗർഭനിരോധനോപാധികൾ ഉപയോഗിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ് ഓസ്ട്രേലിയ സൺഷൈൻ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോണ്‍ ഹബ്ബാര്‍ഡ്. മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന (Intra Uterine Device (IUD) മിറേന (Mirena) എന്ന കൃത്രിമഗര്‍ഭനിരോധനമാര്‍ഗം ഷാനോണ്‍ സ്വീകരിച്ചത്. ഡോക്ടറെ സമീപിച്ച ശേഷം, ഏറ്റവും പ്രചാരമുള്ള ഗര്‍ഭനിരോധനോപാധി എന്ന നിലയിലാണ് മിറേന തിരഞ്ഞെടുത്തത്. ഈ തീരുമാനം അവരെ കൊണ്ടെത്തിച്ചത് ഇനിയൊരിക്കലും ഒരമ്മയാകാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും.Image result for ഗര്‍ഭനിരോധനോപാധി ഉപയോഗിച്ച് ജീവൻ അപകടത്തിലായ യുവതി നൽകുന്ന മുന്നറിയിപ്പ് !മറ്റു ഗര്‍ഭനിരോധനരീതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലും ചില നിരോധനമരുന്നുകളോടുള്ള അലര്‍ജിയുമാണ്‌ ഈ വഴി സ്വീകരിക്കാന്‍ ഷാനോനെ പ്രേരിപ്പിച്ചത്. ഷാനോനും പങ്കാളി കോറി നാലാമതും ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് താല്‍കാലികമായി ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ചത്.നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ യാതൊരു അസ്വസ്ഥതകളും ഇല്ലായിരുന്നു. ഒരല്‍പം വളവുള്ള ഗർഭപാത്രമായിരുന്നു ഷാനോനിന് (retroverted uterus ). അതില്‍ പ്രത്യേകിച്ച് അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഡോക്ടറും പറഞ്ഞത്.Image result for ഗര്‍ഭനിരോധനോപാധി ഉപയോഗിച്ച് ജീവൻ അപകടത്തിലായ യുവതി നൽകുന്ന മുന്നറിയിപ്പ് !Image result for ഗര്‍ഭനിരോധനോപാധിവീട്ടില്‍ വന്ന ശേഷം ചെറിയ രീതിയില്‍ രക്തസ്രാവം തുടങ്ങി. വൈകാതെ രക്തസ്രാവം കൂടി. രക്തം അമിതമായി നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തലകറക്കം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച അവസ്ഥയിലായി ഷാനോന്‍. ഗര്‍ഭപാത്രത്തില്‍ നിന്നും ഉപകരണം നീക്കം ചെയ്തിട്ടും രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ balloon catheter ഉപയോഗിച്ച് ബ്ലീഡിങ് നിയന്ത്രിച്ചു.Image result for ഗര്‍ഭനിരോധനോപാധിImage result for ഗര്‍ഭനിരോധനോപാധിഅപ്പോഴേക്കും ശരീരത്തില്‍ നിന്നും 20% രക്തം നഷ്ടമായിരുന്നു. അടുത്ത ദിവസം നടത്തിയ ശസ്ത്രക്രിയയിൽ ഗര്‍ഭപാത്രത്തില്‍ മുറിവ് സംഭവിച്ചതായി കണ്ടെത്തി. ഉപകരണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടായ പാകപ്പിഴയായിരുന്നു അതിന്റെ കാരണം.ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നു കരുതുകയാണ് ഷാനോനും കുടുംബവും. ഇത്തരം ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കും മുന്‍പ് അത് നിങ്ങൾക്ക് എത്രത്തോളം യോജിക്കുമെന്നു ഉറപ്പു വരുത്തണമെന്ന് ഷാനോന്‍ പറയുന്നു. പ്രത്യേകിച്ച് കുഞ്ഞിനു മുലയൂട്ടുന്ന അമ്മമാര്‍. തക്കസമയത്ത് യോജിച്ച രക്തദാതാവിനെ ലഭിച്ചതു കൊണ്ടാണ് താന്‍ ഇന്ന് ജീവനോടിരിക്കുന്നതെന്നും ഈ അമ്മ പറയുന്നു.

കാമുകന്റെ ഭാര്യക്കെതിരെ ക്വട്ടേഷൻ കൊടുത്ത മലയാളി നേഴ്സ് കുടുങ്ങി

കാമുകന്റെ ഭാര്യക്കെതിരെ ക്വട്ടേഷൻ കൊടുത്ത മലയാളി നേഴ്സ് കുടുങ്ങി മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സ്റ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സായ ടീന ഇതേ ആശുപത്രിയിലുള്ള ഡോക്‍ടറുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ ഡോക്‍ടറെ സ്വന്തമാക്കാന്‍ ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ടീന ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.ഡാര്‍ക്ക് വെബ് എന്ന ക്വട്ടേഷന്‍ ടീമിന് 10,000 ഡോളര്‍ പ്രതിഫലമായി നല്‍കിയാണ് ടീന ക്വാട്ടേഷന്‍ ഉറപ്പിച്ചത്. ധാരാളം ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള ഡാര്‍ക്ക് വെബ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതാണ് പദ്ധതി പരാജയപ്പെടാനും ടീനയുടെ അറസ്‌റ്റിനും കാരണമായത് എന്തല്ലേ കഥ

 

ഗൾഫുകാരന്റെ ഭാര്യയായ യുവസുന്ദരിയെ എന്നും രാത്രി കാണാൻ എത്തുന്ന ‘പ്രെതത്തെ ‘ നാട്ടുകാർ പിടികൂടി; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി.

ഗൾഫുകാരന്റെ ഭാര്യയായ യുവസുന്ദരിയെ എന്നും രാത്രി കാണാൻ എത്തുന്ന ‘പ്രെതത്തെ ‘ നാട്ടുകാർ പിടികൂടി; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. നാട്ടുകാര്‍ക്ക് മുഴുവന്‍ ത​ല​വേ​ദ​ന​യാ​യി കു​റെ നാ​ളു​ക​ളാ​യി രാ​ത്രി ക​റ​ങ്ങി ന​ട​ക്കു​ന്ന അ​ജ്ഞാ​ത​നെ ഒടുവില്‍ നാ​ട്ടു​കാ​ർ കൈ​യോ​ടെ പൊ​ക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആണ് ആ സത്യം നാട്ടുകാര്‍ അറിഞ്ഞത്..! ഈ അജ്ഞാതനെ കണ്ടു പ്രേതമാണെന്നു വരെ പലരും തെറ്റുധരിച്ചു ഭയപ്പെട്ടിരുന്നു. സംഗതി മറ്റൊന്നുമല്ല.. വീഡിയോ കണ്ടു നോക്കൂ, ഷെയർ ചെയ്യൂ..

 

പതിനാലു വയസ്സുള്ള കുട്ടികളുടെ കയ്യില്‍ നിന്നും നിങ്ങള്‍ കടയില്‍ നിന്നും ചായ വാങ്ങി കുടിക്കരുത് കാരണം ഇതാണ്

പതിനാലു വയസ്സുള്ള കുട്ടികളുടെ കയ്യില്‍ നിന്നും നിങ്ങള്‍ കടയില്‍ നിന്നും ചായ വാങ്ങി കുടിക്കരുത് കാരണം ഇതാണ് പതിനാല് വയസ്സുള്ള കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുത്. കാരണം ഇതാണ്
പതിനാല് വയസിന് താഴെയുള്ള കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുതെന്ന് സഞ്ജീവ് ബട്ട്‌ ഐ പി സ്അദ്ദേഹം പറഞ്ഞ കാരണം കേട്ടാല്‍ നിങ്ങള്‍ തന്നെ കണ്ഫ്യഷനില്‍ ആവും…ഇത് പോലൊരു പ്രസ്ഥാവന്‍ നടത്താന്‍ സഞ്ജീവ് ബട്ട്‌ കാണിച്ച ധൈര്യം പാരം തന്നെ.അദ്ദേഹം എന്താണ് പറഞ്ഞതെ

 

സൗന്ദര്യവർധകങ്ങളിലൂടെ സ്തനാർബുദം വരുന്നത് ഇങ്ങനെ…

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ വകഭേദമാണ് സ്തനാര്‍ബുദം അഥവാ ബ്രസ്റ്റ് കാന്‍സര്‍. ശരിയായ രോഗനിർണയം സാധ്യമായിരുന്നിട്ടും പലരുടെയും അവഗണനയാണ് ഈ രോഗ വർധനയ്ക്കു പിന്നിലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. സ്തനങ്ങളുടെ കോശങ്ങളിലുണ്ടാവുന്ന ഒരുതരം കാൻസറാണ് സ്തനാർബുദം.

എന്തുകൊണ്ടാണ് ഈ കാന്‍സര്‍ പിടിപെടുന്നത് എന്നതിനു ഒരു കാരണം എടുത്തു പറയാന്‍ ഇപ്പോഴും വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടില്ല. ഉറക്കക്കുറവ് മുതല്‍ വ്യായാമത്തിന്റെ കുറവുകള്‍ വരെ ഇതിനു പിന്നിലെ കാരണമായി പറയുന്നുണ്ട്. വന്ധ്യത, മുലയൂട്ടാതിരിക്കുക, മദ്യപാനം, ഡയറ്റിലെ പോരായ്മകള്‍ എന്നിങ്ങനെ കാരണങ്ങള്‍ നിരവധിയുണ്ട്.

 

 

കൃത്യമായി കുട്ടികൾക്ക് മുലയൂട്ടാത്ത സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മുലയൂട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ കുറയും. അത് കാൻസറിനെ പ്രതിരോധിക്കാൻ ശേഷി നൽകും. കുടുംബത്തിലെ ആര്‍ക്കെങ്കിലും സ്തനാർബുദ ചരിത്രമുണ്ടെങ്കില്‍ അടുത്ത തലമുറയില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വരാനുള്ള സാധ്യത 10-15 % വരെയാണ്. അതുകൊണ്ട് തന്നെ പാരമ്പര്യവശങ്ങളും ഇതിന്റെ കാരണമായി പറയുന്നുണ്ട്.

എന്നാല്‍ സൗന്ദര്യവാര്‍ധകവസ്തുക്കളുടെ ഉപയോഗം സ്താനാർബുദത്തിനു കാരണമാണോ ? അതേ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്ന ഉത്തരം. സ്ത്രീഹോര്‍മോണുകളെ തകിടം മറിക്കാന്‍ സാധിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഈ സൗന്ദര്യവാര്‍ധകവസ്തുക്കളില്‍ ഉപയോഗിക്കാറുണ്ട്. ഇതാണ് ഇവിടെ വില്ലനാകുന്നത്. ഈ കെമിക്കലുകള്‍ അടങ്ങിയ കോസ്മെറ്റിക്കുകള്‍ ദിവസവും ഉപയോഗിക്കുക വഴി ഇത് നിങ്ങളുടെ ഹോര്‍മോണ്‍ നില മാറ്റുന്നുണ്ട്.

Endocrine mimickers എന്നാണ് ഇതിനു വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. ഇതില്‍ത്തന്നെ xenoestrogens ആണ് ഏറ്റവും അപകടകരം. കോസ്മെറ്റിക്ക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ അതില്‍ ഇത്തരം അപകടകരമായ അംശങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട് വാങ്ങുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അറിയാത്ത കമ്പനികളുടെ വസ്തുക്കള്‍ വാങ്ങാതെ വിശ്വാസമുള്ള കമ്പനിയുടെ കോസ്മെറ്റിക്കുകള്‍ വാങ്ങുക. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിക്കുന്നതും നല്ലതാണ്.

പാര്‍വതിക്ക് ഇതിലും വലിയ ഒരു മറുപടി കിട്ടാനില്ല സമ്മതിച്ചു സഹോദരീ നിങ്ങളെ

പാര്‍വതിക്ക് ഇതിലും വലിയ ഒരു മറുപടി കിട്ടാനില്ല സമ്മതിച്ചു സഹോദരീ നിങ്ങളെ ഞാൻ ഒരുപാട് ആളുകൾ ആണും പെണ്ണും പാർവതിക്ക് പലതരത്തിലും മറുപടി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത്രയും സ്യൂട്ടബിൾ ആയ മറുപടി ഇത് വരെ കണ്ടിട്ടില്ല തികച്ചും പക്വത ഉള്ള മറുപടി സ്ത്രീ സമൂഹം ഒരിക്കലെങ്കിലും ശപിച്ചിട്ടില്ലേ? പുരുഷനെപ്പോലെ തന്നെ സ്ത്രീയും എല്ലാ രീതിയിലും പ്രഗത്ഭയാണെന്ന് തെളിഞ്ഞിട്ട് പോലും നാം സ്വന്തം അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും ഭർത്താവിൽ നിന്നും സമ്പൂർണമായ തുല്യത അനുഭവിക്കാറുണ്ടോ

 

പ്രസവിച്ചപ്പോൾ തടിച്ചിയായി കുറക്കാൻ ശ്രമിച്ചപ്പോൾ നടന്നത് നോക്കൂ

ഒന്നു പ്രസവിച്ചു തടികുറയ്ക്കാൻ പോയ നടി അസ്തികൂടം പോലെയായി. ജീവിതം സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച കുടുംബത്തിൽ ജനിച്ച സിനിമയിൽ വെന്നിക്കൊടി പാറിച്ച കരീനാ കപൂറാണ് എന്റെ മുപ്പത്തിനാലാം വയസ്സിൽ 55 വയസ്സുള്ള ഭാര്യയും രണ്ടു പെൺകുട്ടികളും ഉള്ള സെയ്ഫ് അലി ഖാനും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവർക്കും ഒരു മകൻ ജനിച്ചു. തൈമൂർ. കുടുംബത്തോടൊപ്പമുള്ള സന്തോഷം. എന്നാൽ പ്രസവകാലത്ത് കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി കഴിച്ച് മരുന്നും അമിതഭക്ഷണവും കരീനയെ ഒന്ന് വീർപ്പിച്ചു. കൂടുതലറിയാൻ വീഡിയോ കാണൂ.

 

കല്യാണം കഴിക്കുവാണേല്‍ ഒരു ഗൾഫുകാരനെ തന്നെ കെട്ടണം; വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

കല്യാണം കഴിക്കാണേൽ ഒരു ഗൾഫുകാരനെ തന്നെ കെട്ടണം…കൂട്ടുകാരികളുടെ വീടുകളിലേക്ക് കല്യാണം ക്ഷണിക്കാൻ പോവുമ്പോൾ ആവീട്ടുകാർ ചോദിക്കണം ചെക്കനെന്താ ജോലി എന്ന്…അപ്പോൾ കുറച്ചു ഗമയോടെ പറയണം ഗൾഫുകാരനാണ് എന്ന്…കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയിൽ കയ്യിൽ പാൽ ഗ്ലാസ്സുമായി നാണത്താൽ തലതാഴ്ത്തി നിൽക്കുന്ന എന്റെ കയ്യിൽ നിന്ന് പാൽ ഗ്ലാസ്സ് വാങ്ങി മേശപ്പുറത്ത് വെച്ച് അവന്റെ കെെ കൊണ്ട് എന്റെ താടി പിടിച്ചുയർത്തി എന്റെ കണ്ണിൽ നോക്കി അവൻ പറണം…എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന കുറച്ചു ദിവസം മാത്രമേ നമുക്കു മുന്നിലുള്ളൂ…

ഇങ്ങനെ നാണം ഭാവിച്ച് കളയാതെ നമ്മുടെ മധു വിധു നമുക്ക് സന്തോഷത്തോടെ ആഘോഷിക്കാമെടി പെണ്ണേ എന്നു പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് ചേർത്തി നിർത്തി എന്റെ നെറുകിൽ ഒരു ആദ്യ ചുംബനം അവൻ നൽകണം…ഓരോ രാത്രിയിലും തന്റെ പ്രിയതമയെ വിട്ട് പ്രവാസത്തിലേക്ക് മടങ്ങാനുള്ള നാളുകൾ എണ്ണിത്തീർക്കുമ്പോൾ അവനറിയാതെ അവന്റെ കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണു നീർതുള്ളികളെ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കണം….വിവാഹം കഴിഞ്ഞ് ആദ്യമായി ലീവ് കഴിഞ്ഞ് തിരിച്ചു ഗൾഫിലേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസത്തെ രാത്രിയിൽ ഉറങ്ങാൻ കഴിയാതെ പുലരുവോളം കരഞ്ഞു തീർക്കണം…

അവൻ കൂടെയില്ലാത്ത ഇനിയങ്ങോട്ടുള്ള നാളുകൾ എങ്ങനൊക്കെ ജീവിക്കണം എന്നും ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവും മനസ്സിന് ധെെര്യം പകരാനും അവന്റെ നെഞ്ചിൽ കിടന്ന് ഉപദേശമായി എന്നെ പറഞ്ഞു മനസ്സിലാക്കണം…പിറ്റേ ദിവസം സുബ്ഹിക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ അവന്റെ ഡ്രെസ്സുകൾ ഓരോന്നും മടക്കിവെക്കുമ്പോൾ എന്റെ കണ്ണീർതുള്ളികൾ വീണ് അവന്റെ ഡ്രെസ്സുകൾ നനയണം…

എല്ലാം കഴിഞ്ഞ് എന്നോട് യാത്ര പറയുമ്പോൾ എന്നെ ചേർത്തു പിടിച്ച് കരയാൻ മുട്ടി നിൽക്കുന്ന ആ കണ്ണുകളും വിറയാർന്ന ആ ചുണ്ടുകളും കൊണ്ട് എന്നെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ എനിക്ക് പോവാൻ തോന്നണില്ല പെണ്ണേ എന്നും പറഞ്ഞു കരച്ചിലിനെ പുറത്തേക്കൊഴുക്കിക്കളയണം…അവൻ ആ വീടിന്റെ പടിയിറങ്ങുമ്പോൾ വീട്ടിലുള്ള എല്ലാവരും അവനെ യാത്ര അയക്കാൻ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാർ വരെ ചെല്ലുമ്പോൾ ഞാൻ മാത്രം മുകളിലത്തെ ബാൽകണിയിൽ ചെന്ന് നിൽക്കും…എല്ലാവരോടും സലാം പറഞ്ഞ് വണ്ടിയിലേക്ക് കയറുമ്പോൾ അവന്റെ കണ്ണുകൾ എന്നെ തിരയുന്നത് മുകളിൽ നിന്ന് എനിക്ക് കാണണം…

കാർ മുന്നോട്ട് നീങ്ങുമ്പോൾ നെഞ്ചിലൊരു വിങ്ങലോടെ കൺമറയുന്ന വരെ അവൻ എന്നെത്തന്നെ തിരിഞ്ഞു നോക്കുന്നതു കാണണം എനിക്ക്…എല്ലാം കഴിഞ്ഞ് അത്രയും നേരം കടിച്ചു പിടിച്ചു നിന്ന എന്നിലെ സങ്കടപ്പെരുമഴ അവനോടൊത്തു കഴിഞ്ഞ ആ നല്ല നാളുകൾക്ക് നിറം പകർന്ന ഞങ്ങളുടെ മണിയറയിലേക്ക് ഓടി വന്ന് കമിഴ്ന്ന് കിടന്ന് പൊട്ടി പൊട്ടിക്കരയണം…

അവൻ കൂടെയില്ലാത്ത ആദ്യ രാത്രി അവൻ പോവുമ്പോൾ അഴിച്ചിട്ട ഷർട്ടും കെട്ടിപ്പിടിച്ച് അവന്റെ വിയർപ്പിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കണം…പിന്നീടങ്ങോട്ടുള്ള ഓരോ ദിനവും അവൻ കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസത്തോടെ അവന്റെ തിരിച്ചുവരവിന്റെ ദിനങ്ങൾ എണ്ണി കാത്തിരിക്കണം….അവൻ പോവുമ്പോൾ എനിക്ക് നൽകിയ വിലപ്പെട്ട ആ സമ്മാനം എന്റെ വയറ്റിൽ വളരുന്നുണ്ടെന്ന ആ സത്യം അറിയുമ്പോൾ അവനെ ഒന്നു കാണാൻ എന്റെയുള്ളം വല്ലാതെ കൊതിക്കണം…

തന്റെ നല്ല പാതി തലചുറ്റി വീണ് ഹോസ്പിറ്റലിലാണെന്നറിഞ്ഞ അവൻ ബേജാറായി ഫോൺ വിളിക്കുമ്പോൾ അവൾക്കൊന്നൂല്ലെടാ… എന്റെ മോൻ ഒരു ഉപ്പയാവാൻ പോവുന്നു എന്ന ആ സന്തോഷവാർത്ത ഉമ്മാന്റെ നാവിൽ നിന്നും ആദ്യമായ് അവൻ അറിയണം…സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ അവൻ കുഴങ്ങണം…ആ ശുഭമുഹൂർത്തത്തിൽ അവൻ കൂടെയില്ലാത്തതിന്റെ വേദന ശരിക്കും ഞാൻ അനുഭവിച്ചറിയണം..അതു പോലെ ഈ ഒരവസരത്തിൽ എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ പറ്റാത്തതിന്റെ വിഷമം വേണ്ടുവോളം അവനും അനുഭവിക്കണം…

പിന്നീടങ്ങോട്ടുള്ള ഓരോ ഫോൺ സംഭാഷണങ്ങളിലും എന്റെ വയറ്റിൽ കൊരുത്ത ജീവന്റെ തുടിപ്പിന്റെ വിശേഷങ്ങൾ കൊണ്ട് നിറയണം…ഇക്കാനെ പോലൊരു മൊഞ്ചൻ ആൺ കുട്ടിയായിരിക്കും എന്ന് ഞാൻ പറയുമ്പോൾ എന്റെ പെണ്ണിനെ പോലെ ഒരു നക്ഷത്രക്കണ്ണുള്ള രാജകുമായായിരിക്കും എന്ന് പറഞ്ഞ് തർക്കിക്കണം…

അവസാനം പ്രസവ വേദന തുടങ്ങി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവാണെന്ന് ഉപ്പ അവനെ വിളിച്ച് പറയുമ്പോൾ മനസ്സമാധാനം നഷ്ടപ്പെട്ട് ജോലിക്കു പോവാൻ പോലും കഴിയാതെ തന്റെ പെണ്ണിനും കുഞ്ഞിനും ഒന്നും വരുത്തരുതേ എന്ന് നിസ്കാരപ്പായയിലിരുന്നു കരഞ്ഞു പ്രാർത്ഥിക്കണം…ഓരോ അഞ്ചു മിനുട്ടിലും എന്തായി അവിടുത്തെ പാട് എന്നു ഫോൺ ചെയ്ത് ചോദിച്ച് വീട്ടുകാരെ ബുദ്ധിമുട്ടിക്കണം…പ്രസവിച്ചാൽ ഞങ്ങൾ അങ്ങോട്ട് വിളിക്കാം മോനേ എന്നു പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ച് വീട്ടുകാരെ ദേഷ്യം പിടിപ്പിക്കണം…

കാത്തിരിപ്പിനൊടുവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ കെെകുഞ്ഞുമായി സിസ്റ്റർ ലേബർ റൂമിന് പുറത്തേക്കു വരുമ്പോൾ പ്രസവിച്ചു പെൺ കുഞ്ഞാണെന്ന് പറയുന്നതു പോലും കേൾക്കാൻ കാത്തു നിൽക്കാതെ അവനെ ഫോൺ ചെയ്യുന്ന ഉപ്പയുടെ കണ്ണുകൾ നിറയുന്നതും ആ വാർത്ത കേട്ട അവൻ സന്തോഷം കൊണ്ട് അള്ളാഹുവിനെ സ്തുതിക്കുന്നതും പിന്നീട് എന്റെ അവസ്ഥയെ കുറിച്ച് ചോദിക്കുന്നതും എനിക്ക് അറിയണം…

എല്ലാം കഴിഞ്ഞ് എന്റെ കയ്യിലേക്ക് അവന്റെ ഫോൺ തരുമ്പോൾ ക്ഷീണിച്ച സ്വരത്താൽ ഇക്കാ എന്ന് വിളിക്കുമ്പോൾ എന്റെ മുത്തിന് ഒത്തിരി വേദനിച്ചോടീ എന്ന് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറുന്നത് എനിക്ക് കേൾക്കണം….എല്ലാം അവസാനിപ്പിച്ചിട്ട് തന്റെ നല്ല പാതിയുടേയും തന്റെ ചോരയിൽ പിറന്ന മോളുടെ അടുത്തേക്കും പറന്നെത്താൻ അവന്റെ മനസ്സ് വെമ്പൽ കൊള്ളണം…എത്ര പറഞ്ഞാലും മതിവരാത്ത വിശേഷങ്ങളുമായി അവന്റെ വരവിനായ് നാളുകളെണ്ണിക്കാത്തിരിക്കുന്നതിന്റെ സുഖം ലോകത്തിലെ ഒരു ശക്തിക്കും കിട്ടില്ല…

ഒരു ഊമ പെണ്ണിനെ കല്യാണം കഴിച്ച യുവാവിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്..

“ഒരു ഊമ പെണ്ണിനെ വിവാഹം കഴിക്കാന്‍ നിന്റെ തലക്ക് സുഖമില്ലെ” എന്നായിരുന്നു കണാരേട്ടന്റെ ചായക്കടയിലുള്ളവരുടെ ചോദ്യം… അവരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒരു പുഞ്ചിരിയില്‍ മറുപടി നല്‍കി ചൂടുള്ള ചായ ഒരു വലിക്ക് കുടിച്ച് തീര്‍ത്ത് കടയില്‍ നിന്നും കൈച്ചലായ്…

ചായക്കടയിലെ കാര്‍ന്നോന്മാരിതാണ് പറയുന്നുങ്കില്‍ വീട്ടിലെ കാര്‍ന്നോക്കന്മാര് ഇനി എന്ത് പറയും എന്റെ പടച്ചോനെ… അടുക്കളയിലെ ചിമ്മിണിയുടേയും പുകയുടേയും കൂട്ടുകാരി ഒരാളുണ്ട് വീട്ടില്‍ ഉമ്മ…ആ ഉമ്മ എന്നും പറയുമായിരുന്നു.”നീ കെട്ടി ഒരു പെണ്ണ് വന്നിട്ട് വേണം ഉമ്മാക്കൊന്ന് മിണ്ടീം പറഞ്ഞൊക്കെ നിന്ന് ഈ അടുക്കള ഒരു സ്വര്‍ഗ്ഗമാക്കാന്‍” അല്ലേലും അടുക്കള ഒരു സ്വര്‍ഗ്ഗമാണ്…കരിയും പുകയും നിറഞ്ഞ സ്വര്‍ഗ്ഗം.അതിനുള്ളിലെ ഹൂറിയാണ് ഞമ്മടെ ഉമ്മ…ഉമ്മയുണ്ടെങ്കില്‍ ആ പുകയും കരിയൊക്കെ തണുപ്പുള്ള മഞ്ഞ് പോലെയാണ്…

എന്തായാലും ഉമ്മയോട് ഊമ്മപ്പെണ്ണിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉമ്മാക്ക് മൗനമായിരുന്നു.മൗനം സമ്മതം എന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞത്. പക്ഷെ വീട്ടുകാര്‍ വിടുന്ന ഭാവമില്ലായിരുന്നു.”നീ മിണ്ടാന്‍ കഴിവില്ലാത്ത ഒരുത്തിയെ കെട്ടിയാല്‍ എങ്ങനെ ജീവിക്കും”

അതെന്ന മിണ്ടുന്നവര്‍ മാത്രമാണോ ജീവിക്കുന്നത്.അപ്പോള്‍ മൃഗങ്ങളൊക്കെ ഇണകൂടി ജീവിക്കുന്നില്ലെ…? എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ചോദിച്ചാല്‍ മാമാന്റെ ഇടി കിട്ടൂന്ന് ഉറപ്പായിരുന്നു.അതുമല്ല നാളെ അവള്‍ക്കൊരു പ്രസവം ആവുമ്പോള്‍ ആരെയാണ് ഉപകാരപ്പെടുന്നതെന്ന് അറിയില്ലല്ലോ..മനുഷ്യരുടെ അവസ്ഥയല്ലെ.വെറുപ്പിക്കുന്നതല്ല ബുദ്ധി.

അത് കൊണ്ട് അവരുടെ എല്ലാവരുടേയും എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഞാനൊരു ഊമയുടെ മൂടുപടമണിഞ്ഞങ്ങ് നിന്നു… കസിന്‍സിന് ഇതൊന്നുമല്ലായിരുന്നു പ്രശ്നം…അവര്‍ക്കൊന്ന് വായ് തുറന്ന് സംസാരിക്കാന്‍ പോലും ഒരു നാത്തൂനില്ലാതാവത്രെ..ഓള്‍ടെയൊക്കെ ഒടുക്കത്തെ വര്‍ത്താനം.ചുമ്മ പരദൂഷണം പറയാനാണ്…അങ്ങനെ എന്റെ കെട്ടിയോളെ കൂട്ടണ്ട…

എല്ലാവരും പലതും പറഞ്ഞെങ്കിലും എനിക്ക് എന്റെ ഉമ്മാന്റെ അനുവാദം മാത്രേ വേണ്ടിയിരുന്നുള്ളു.കാരണം ഞാന്‍ കഴിഞ്ഞാല്‍ പിന്നെ എന്റെ പെണ്ണ് കൂടുതല്‍ ഇടപെടുന്നത് ആ ഉമ്മയോടായിരിക്കും.അത് കൊണ്ട് ഉമ്മാടെ മനസ്സ് പിടിച്ചെടുക്കാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നു…ഉമ്മയുടെ മൗനം സമ്മതത്തിന്റേതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു…

അടുക്കളയില്‍ ചെന്നതും ഉമ്മ മുഖവും വീര്‍പ്പിച്ചൊരു നിപ്പായിരുന്നു. ഉമ്മാ ഉമ്മക്ക് മിണ്ടിയും പറയാനും അവള്‍ ധാരാളമാണ്.അവള്‍ക്ക് നാക്കില്ലായെന്നുള്ളു.ബാക്കിയെല്ലാം മനസ്സിലാകും…

നിനക്കിത് എന്ത് ഭ്രാന്താന്ന എനിക്ക് മനസ്സിലാവാത്തത്.

ഉമ്മ നമ്മുടെ ഫാത്തിയായിരുന്നു ഇത് പോലെ മിണ്ടാന്‍ കഴിവില്ലാത്തതെങ്കില്‍ ഒരു കല്ല്യാണത്തിനായ് നമ്മള്‍ എന്തോരം കൊതിച്ചേനെ…അത് പോലൊരു ഉമ്മയുടെ മകളല്ലെ അവളും….അവള്‍ക്ക് വേറെ ഒരു കുറവുമില്ല.മിടുക്കിയാണ്. അതില്‍ ഉമ്മ വീണു.ഉമ്മയുടെ അനുവാദം ഒരു പുഞ്ചിരിയില്‍ അറിയിച്ചു.നിനക്ക് അതാണ് ഇഷ്ട്ടമെങ്കില്‍ ഉമ്മക്ക് ഇഷ്ട്ടക്കുറവൊന്നുമില്ല.എന്റെ മോന് നല്ലത് വരുമെന്ന ഒരു പ്രാര്‍ത്ഥനയും…

ഇത് മതി.ആ പ്രാര്‍ത്ഥന എന്നും എന്റെ കൂടെ ഉണ്ടാവും.ഇനിയുള്ള ഓരോ എതിര്‍പ്പികളും ഉമ്മ നോക്കി കൊള്ളും..ഇന്ന് രാത്രി വാപ്പയുടെ മനസ്സ് മാറും.അതാണ് ഉമ്മമാര്‍…വാപ്പാടെ പിടി വാശിയെല്ലാം ഉമ്മമാരുടെ മൗനത്തില്‍ തീരുന്നതല്ലെ… അങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉപദേശങ്ങള്‍ക്കും ശേഷം ഞാന്‍ ആ ഉൗമ പെണ്ണിനെയങ്ങ് സ്വന്തമാക്കി…(ഉപദേശിക്കാന്‍ കുറേ തെണ്ടികള്‍ പീടികേടെ മുന്ധിലുണ്ട്…അവന്റെയൊക്കെ മക്കള്‍ കെട്ടിയതിന് എന്തൊക്കെയില്ലാന്ന് പോയി നോക്കിയാല്‍ അറിയാം.)

കല്ല്യാണം കഴിഞ്ഞപ്പോള്‍ ഒന്നുറപ്പായ്…. കെട്ടുന്നെങ്കില്‍ ഒരു ഊമ പെണ്ണിനെ തന്നെ കെട്ടണം….

ആദ്യമെല്ലാം ഒരു ബോറ് തോന്നിയിരുന്നു…നിശബ്ദമായ അന്തരീക്ഷമായിരുന്നു വീട് നിറയെ…ഇടക്കിടക്കുള്ള ഉമ്മാന്റെ ഒരു നോട്ടവും ഉപ്പാന്റെ മൗനവും…വീട്ടിലുള്ളവര്‍ എല്ലാം ഊമയായ് പോയോന്ന് തോന്നി….

പിന്നീട് മാറ്റങ്ങള്‍ കണ്ട് തുടങ്ങി.അവളിലെ ഭാര്യയുണര്‍ന്നു.ഉമ്മ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വീട്ടിലെ പകുതി പണി തീര്‍ന്നിട്ടുണ്ടാവും…ഉപ്പക്ക് വേണ്ടതെല്ലാം അവള്‍ ടേബിളില്‍ എടുത്ത് വെച്ചിട്ടുണ്ടാകും…

എന്റെ മണിയറക്കുള്ളില്‍ അവള്‍ കൈകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ട് സംസാരിച്ച് തുടങ്ങി…അവള്‍ക്ക് എന്നോട് ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ എന്റെ അരികില്‍ വന്ന് ആ മിണ്ടാപ്രാണി അവളുടെ മുടി എന്നെ മണപ്പിക്കുമായിരുന്നു…അത് അവളുടെ ഒരു വെല്ലാത്ത കഴിവാണ്.എന്റെ എല്ലാ മറ്റ് ചിന്തകളും ഉരുകി പോയിരുന്നു.

അവളുടെ ഓരോ നോട്ടത്തിനും ഓരോ ഭാവങ്ങളുണ്ട്…ഓരോ അനക്കത്തനും ഒത്തിരി അര്‍ത്ഥങ്ങളുണ്ട്.

നാക്കുളളവള്‍ ആവിശ്യങ്ങള്‍ പറഞ്ഞ് നേടിയെടുക്കുമ്പോള്‍ അവളുടെ ഓരോ ആവിശ്യവും അവള്‍ സ്നേഹിച്ച് നേടിയെടുക്കും… എന്തെങ്കിലും ആവിശ്യമുണ്ടെങ്കില്‍ അവള്‍ സംസാരത്തിനിടയില്‍ എന്റെ നെറ്റിയില്‍ ചുഃമ്പിക്കുമായിരുന്നു. എന്നില്‍ വിശ്വാസം കൂടുമ്പോള്‍…സന്തോഷം തോന്നുമ്പോള്‍ എന്റെ പിന്നില്‍ നിന്നും അവള്‍ എന്റെ ചങ്കില്‍ രണ്ട് കൈകള്‍ കൊണ്ട് പിടിക്കും..

മിണ്ടാന്‍ കഴിവില്ലാത്തവളാണെന്റെ ഭാര്യയെന്ന് എനിക്ക് തോന്നാതെയായ്…ജീവിതം ഒരു റൊമാന്റിക് ആക്കി മാറ്റാന്‍ അവള്‍ മിടുക്കി ആയിരുന്നു.

എന്ന് അടുക്കളയില്‍ ചെന്നാലും ഉമ്മയും അവളും കൈ കൊണ്ട് ഓരോന്ന് കാണിക്കുന്നത് കാണാം.ഞാനും അവളുടെ ഭാഷ ആംഗ്യ ഭാഷ പഠിക്കന്‍ തുടങ്ങി.എന്നെ പഠിപ്പിച്ചത് ഉമ്മയും..

പെരുന്നാളിന് അവളുടെ വീട്ടില്‍ പോകാന്‍ ഇറങ്ങിയ എന്നോട് ഉമ്മ പറയുവാ…”നീ അവളെ കൊണ്ട് ഇന്ന് തന്നെ ഇങ്ങോട് വരണംന്ന്.അവളില്ലാതെ ഇവിടെ ഒരു രസോം ഉണ്ടാകില്ലാന്ന്”(ഒരു ഊമയെ കെട്ടാന്‍ നിനക്ക് ഭ്രാന്താണോന്ന് ചോദിച്ച ടീമാണ്)

ഊമയെ കെട്ടുന്നതിന് കുറ്റം പറഞ്ഞ അയല്‍വാസികളുടെ പെണ്‍ പിള്ളേരൊക്കെ ഇപ്പോള്‍ എന്റെ പെരക്കകത്താണ്…ഇവളുടെ ഓരോ കളികളും ചിരിയും കാണാന്‍ രസമാണ്‌…

മാമാക്കുള്ള പ്രമേഹത്തിന്റെ ആയുര്‍വ്വേദ മരുന്ന് ആഴ്ച്ച തോറും ഉണ്ടാക്കി കൊടുക്കുന്നതും അവളാണ്.അത് വാങ്ങാന്‍ വരുന്നത് മാമയുടെ മൂന്ന് പെണ്‍ മക്കളും…രാവിലെ വന്നാല്‍ രാത്രിയ പോകുന്നതും.ഈ മിണ്ടാപ്രാണിയോട് എന്താണോ ഇതൊക്കെ ഈ പറയുന്നത്..!

ഊമ പെണ്ണിനെ കെട്ടുന്നതിന് കളിയാക്കിയ പീടികയിലെ കാര്‍ന്നോക്കന്മാര്‍ ഇപ്പോള്‍ എന്നെ കാണുമ്പോള്‍ ഊമകളാകുന്നുണ്ടോന്ന് ഒരു സംശയം.

ഞാന്‍ എപ്പഴും അവളുടെ കളിയും ചിരിയുമെല്ലാം നോക്കിയിരുന്ന് ഓര്‍ക്കാറുണ്ട് പടച്ചവന്‍ അവള്‍ക്ക് ഒരു കഴിവ് കൊടുത്തില്ല പകരം എല്ലാവരേയും കയ്യിലാക്കാനുള്ള സ്നേഹം കൊടുത്തു…

ഒരു പോരായ്മയുള്ള പെണ്ണിനെ കെട്ടിയപ്പോള്‍ അവളിലെ ഒരായിരം നന്മകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. കുഞ്ഞ് ജനിച്ചപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു..ഉമ്മയില്‍ നിന്നുമുള്ള സംസാരം കേള്‍ക്കാത്തത് കൊണ്ട് കുഞ്ഞും സംസാര വൈകല്ല്യമുള്ളതാകുമോ എന്ന്… പക്ഷെ മോള് സംസാരിച്ച് അവളുടെ ഉമ്മയെ സംസാരിക്കാന്‍ പഠിപ്പിക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകും. എന്റെ മകള്‍ വളരുന്നത് നല്ലൊരു ഉമ്മയുടെ മടിത്തട്ടില്‍ കിടന്നാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനമാണ്.കുടുഃബം ഇഃബമുള്ളതാവാന്‍ ഭാര്യ സംസാരിക്കണമെന്നില്ല…സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മതി…

ഇപ്പോള്‍ ഉമ്മ പറയുന്നത് അനിയനും ഒരു ഊമ പെണ്ണിനെ നോക്കാമെന്നാണ്.അത്രക്ക് ഇഷ്ട്ടമായ് ഉമ്മാക്ക് ഈ (മരു)മോളെ…. കെട്ടുന്നെങ്കില്‍ ഒരു ഊമ പെണ്ണിനെ കെട്ടണം.

ഈ യുവതിയെയും കുടുംബത്തെയും ജീവിക്കാനനുവദിക്കാതെ ചിലരുടെ ക്രൂരത

ഈ യുവതിയെയും കുടുംബത്തെയും ജീവിക്കാനനുവദിക്കാതെ ചിലരുടെ ക്രൂരത
പരമാവധി ഷെയര്‍ ചെയ്യു
ഈ യുവതിയെയും കുടുംബത്തെയും ജീവിക്കാനനുവദിക്കാതെ ചിലരുടെ ക്രൂരത
പരമാവധി ഷെയര്‍ ചെയ്യു
ഈ യുവതിയെയും കുടുംബത്തെയും ജീവിക്കാനനുവദിക്കാതെ ചിലരുടെ ക്രൂരത
പരമാവധി ഷെയര്‍ ചെയ്യു
ഈ യുവതിയെയും കുടുംബത്തെയും ജീവിക്കാനനുവദിക്കാതെ ചിലരുടെ ക്രൂരത
പരമാവധി ഷെയര്‍ ചെയ്യു
ഈ യുവതിയെയും കുടുംബത്തെയും ജീവിക്കാനനുവദിക്കാതെ ചിലരുടെ ക്രൂരത
പരമാവധി ഷെയര്‍ ചെയ്യു