നാളെ രാവിലെ നീ ഒന്നു കൂടി വരണം നമുക്ക് വേറെ ഒരു സ്ഥലത്ത് കൂടി പോകണം-അബീക്ക പറഞ്ഞ അവസാന വാക്കുകള്‍

അന്തരിച്ച പ്രശസ്ത നടനും മിമിക്രി കലാകാരനുമായ അബിയെക്കുറിച്ച്‌ സുഹൃത്ത് ഷെരീഫ് ചുങ്കത്ത് എഴുതിയ കുറിപ്പ് ശ്രദ്ദേയമാകുന്നു. മരിക്കുന്നതിന്റെ തലേന്ന് മുഴുവന്‍ സമയവും അബിയുടെ കൂടെ ചിലവിട്ട ആളാണ് ഷെരീഫ്. ഇരുവരുമൊന്നിച്ച്‌ തലേന്ന് ഒരു യാത്ര പോയിരുന്നു. നാളെ കാണാമെന്ന് പറഞ്ഞ് പോയ ആളുടെ മരണ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല ഷെരീഫ്.

ഷെരീഫിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് :

ഇന്നലെ (29-11-17)ഉച്ചകഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുമ്ബോള്‍ എന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നത് കണ്ട് നോക്കുമ്ബോള്‍ അബീക്കയാണ്. അത്യാവശ്യമായി നീ ഒന്ന് എന്റെ വീട്ടിലേക്ക് വരണം എനിക്ക് ഒരിടം വരെ പോകാനുണ്ട് കൂടെ നീ വരണം. എങ്ങോട്ട് എന്നെന്റെ ചോദ്യത്തിന് വന്നിട്ട് പറയാമെന്ന് പറഞ്ഞു.

ഞാന്‍ കൃത്യം രണ്ട് മണിക്ക് അബീക്കയുടെ വീട്ടിലെത്തി എന്നെ വിളിച്ചിരുത്തി ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു നമുക്ക് ചേര്‍ത്തല കായ്പുറം എന്ന സ്ഥലം വരേ ഒന്ന് പോകണം ഒരു വൈദ്യനെ കാണണം കുറച്ച്‌ മരുന്നും വാങ്ങണം. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ത്തലയിലേക്ക് യാത്ര തിരിച്ചു, ആയുര്‍വേദം കഴിച്ചിട്ട് ഇക്കയുടെ അസുഖം ഭേദമാകുന്നില്ലെങ്കില്‍ വേറെ ഏതെങ്കിലും ഹോസ്പിറ്റലില്‍ നമുക്ക് പോയാലോ എന്ന എന്റെ ചോദ്യത്തിന് തന്ന മറുപടി

ഇതും കൂടി നോക്കാം കുറഞ്ഞില്ലെങ്കില്‍ അമേരിക്കയില്‍ ചികില്‍സ തേടാം. ചേര്‍ത്തലയിലെ വൈദ്യ ചികില്‍സയില്‍ അസുഖം പൂര്‍ണ്ണമായി മാറും എന്ന് എനിക്ക് ഉറപ്പ് തന്നിരുന്നു . വൈദ്യനെ കണ്ട് തിരിച് വരുമ്ബോള്‍ രാത്രി 9 മണി കഴിഞ്ഞു,7 മണിക്കൂര്‍ മനസ്സ് തുറന്ന് എന്നോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അബിക്കയുടെ കഴിഞ്ഞ 35 വര്‍ഷത്തെ മിമിക്രി ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കി ,അതില്‍ അബിക്കയുടെ ജന്മനാടായ മൂവാറ്റുപുഴയും ഉണ്ടായിരുന്നു .

ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ?; മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച്‌ താരസുന്ദരി !

തമിഴിലും മലയാളത്തിലും സജീവമായ നടിയാണ് ഇനിയ. മമ്മൂട്ടി നായകനായി അഭിനയിച്ച പുത്തന്‍പണം എന്ന സിനിമയിലൂടെ താരം ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്ത മമ്മൂട്ടി ചിത്രത്തിലും നായികയായി ഇനിയ അഭിനയിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ പരോള്‍ എന്ന സിനിമയിലാണ് ഇനിയ നായികയായി അഭിനയിക്കാന്‍ പോവുന്നത്.

മമ്മൂട്ടിയുടെ കൂടെ വീണ്ടും അഭിനയിക്കുന്നതിലുള്ള സന്തോഷത്തിലാണ് നടിയിപ്പോള്‍. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ചിത്രത്തില്‍ ഒരു കോട്ടയംകാരി അച്ചായത്തിയായ ആനി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്.മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തിലൂടെ ഇനിയയ്ക്ക് കിട്ടിയിരിക്കുന്നത്.

ഒരു തനി നാടന്‍ കഥാപാത്രത്തെയാണ് സിനിമയിലൂടെ ഇനിയ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഇനിയുടെ ഭാഗങ്ങള്‍ ഏകദേശം ഷൂട്ട് ചെയ്തിരിക്കുകയാണെന്നും ഇനി പാട്ട് രംഗങ്ങള്‍ മാത്രമെ ബാക്കിയുള്ളവുമെന്നുമാണ് നടി പറയുന്നത്.

എന്റെ അഭിനയം കഴിഞ്ഞാലും ഞാന്‍ സെറ്റില്‍ തന്നെ നില്‍ക്കും പൃഥ്വിയുടെ പ്രകടനം കാണാന്‍ വേണ്ടി മാത്രം; പൃഥ്വിരാജിനോടുള്ള കടുത്ത ആരാധനയില്‍ ഇഷ തല്‍വാര്‍

പൃഥ്വിരാജിനോടുള്ള കടുത്ത ആരാധനയില്‍ മനസ്തുറന്ന് മലയാളത്തിന്റെ താരസുന്ദരി ഇഷ തല്‍വാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് ചിത്രങ്ങളുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഇഷ ഇരട്ടി സന്തോഷത്തിലാണ്. കഥാപാത്രമുല്യമുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും പിന്നെ മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന്റെ നായികയാകാനുള്ള അവസരം കിട്ടിയതിലും.

 

പൃഥ്വിയെ നായകനാക്കി നിര്‍മല്‍ സഹദേവന്‍ ഒരുക്കുന്ന ഡെട്രോയ്റ്റ് ക്രോസിങ്ങ് എന്ന ചിത്രമാണ് ഇഷയുടെ 2018ല്‍ റിലീസിനൊരുങ്ങുന്ന ഒരു ചിത്രം. മംമ്ത മോഹന്‍ദാസ് പിന്‍മാറിയതിനുശേഷമാണ് ഇഷയ്ക്ക് ഇതിലേക്ക് നറുക്ക് വീണത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ പൃഥ്വിയോടുള്ള കടുത്ത ആരാധനയുടെ മനസ് തുറക്കുകയാണ് ഇഷ തല്‍വാര്‍.

 

‘ഷൂട്ടിങ് സമയത്ത് എന്നെ ഒരുപാട് സഹായിച്ചിരുന്നു പൃഥ്വി. എന്നെയും മറ്റുള്ളവരെയുമെല്ലാം ഡയലോഗുകള്‍ ഓര്‍മിപ്പിച്ചിരുന്നത് പൃഥ്വിയായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ ചിത്രത്തിന് ചെയ്യുന്നുണ്ട് പൃഥ്വി. കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍കൊടുക്കുന്നുണ്ട്. ചിലപ്പോള്‍ എന്റെ സീന്‍ കഴിഞ്ഞാലും ഞാന്‍ സെറ്റില്‍ തന്നെ നില്‍ക്കും. പൃഥ്വിയുടെ പ്രകടനം കാണാന്‍ വേണ്ടി മാത്രം’ഇഷ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കയിലെ ചിത്രീകരണം ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും ഇഷ പറഞ്ഞു. ചിത്രത്തില്‍ ഒരു പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മയുടെ വേഷമാണ് ഇഷയ്ക്ക്. പൃഥ്വിക്കൊപ്പമുള്ള യുഎസിലെ ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്രം ജനുവരിയില്‍ തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമ്മയുടെ പേര് സരസ്വതി, ഭാര്യ പാര്‍വതി; ഈ പേരുകളുടെ കൂടെ സെക്സി ചേര്‍ത്താല്‍ പൊറുക്കാനാകുമോ?

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലിയായിരുന്നില്ല ഈ എതിര്‍പ്പുകള്‍, പേരിനെ ചൊല്ലിയായിരുന്നു. സെക്സി ദുര്‍ഗ എന്ന് പേര് നല്‍കിയിരുന്ന ചിത്രം കടുത്ത എതിര്‍പ്പുകളെ തുടര്‍ന്നാണ് എസ് ദുര്‍ഗ എന്നാക്കി മാറ്റിയത്.

എങ്കില്‍ പോലും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും ആരോപിച്ച്‌ ദുര്‍ഗ എന്ന പേര് മാറ്റണമെന്ന് നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

രോഷത്തിന്റെ പുറത്ത് ദുര്‍ഗ എന്ന പേര് മാറ്റി സംവിധായകന്റെ അമ്മയുടേയോ ഭാര്യയുടെയോ പേര് നല്‍കാന്‍ പറഞ്ഞും നിരവധി പ്രതികരണങ്ങളാണ് വന്നത്. അത്തരം പ്രതികരണങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ഭാര്യയുടെ പേര് പാര്‍വതി എന്നാണെന്നും ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയാല്‍ നിങ്ങള്‍ക്ക് പൊറുക്കാനാകുമോ എന്ന ചോദ്യവുമായാണ് സനല്‍ രംഗത്തെത്തിയിരിക്കുന്നത്.

 

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്‌ട്; മാമാങ്കം ചിത്രീകരണം ആരംഭിക്കുന്നു; വിശേഷങ്ങള്‍ ഇതാ

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടാണ് ഒക്ടോബറില്‍ പ്രഖ്യാപിച്ച മാമാങ്കം. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായി മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കാന്‍ ആരാധകരുടെ പ്രിയ താരമെത്തുകയാണ്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. മലയാളത്തിലെ ഏക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി അവസാനം മംഗലാപുരത്ത് ആരംഭിക്കും.

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്ബിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ മാമാങ്കത്തില്‍ അണിനിരക്കും. താര നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

 

അബിയെ ഒഴിവാക്കാന്‍ പറഞ്ഞ പ്രമുഖന്‍ കണ്ണീരില്‍ കുതിര്‍ന്ന അനുശോചനമെഴുതി: സംവിധായകന്‍

നടന്‍ അബിയെ ഒതുക്കാന്‍ സിനിമാ മേഖലയില്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രംഗത്ത്. സലാല മൊബൈല്‍സ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശരത് ഹരിദാസനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

മൊബൈല്‍സില്‍ ലാ ലാ ലസയെന്ന പാട്ട് അബി പാടുന്നത് ചിത്രീകരിച്ചെങ്കിലും ഒരു സിനിമാ പ്രമുഖന്‍ ഇടപെട്ട് സിനിമയില്‍ നിന്ന് അബിയുടെ ദൃശ്യങ്ങള്‍ ഒഴിവാക്കിയെന്ന് ശരത് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതേ പ്രമുഖന്‍ ഇന്നലെ അബിക്ക് കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പെഴുതിയെന്നും ശരത് പറയുന്നു.

“സ്റ്റുഡിയോയിൽ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനിൽ വരുമോടൊ ? ഞാൻ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങിന്റെ ഹാഫ് പോർഷനോളം അബിക്കയുടെ വിഷ്വൽ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു! ഞാൻ തോറ്റു! അബിയെ പോലെ ഒരു “ലോക്കൽ” ആർട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തിൽ വെക്കുന്നത്.

അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖൻ പറഞ്ഞത്. ഇന്ന് അബീക്കക്കുള്ള അയാളുടെ കണ്ണീരിൽ കുതിർന്ന അനുശോചന കുറിപ്പും ഞാൻ ഇതേ സമൂഹമാധ്യമത്തിൽ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാൻ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക്ക് ഒന്നുമില്ലെങ്കിലും”- ശരത് വ്യക്തമാക്കി.

അച്ഛന്‍ ഹിന്ദു, അമ്മ ക്രിസ്ത്യാനി, സഹോദരി മുസ്ലീം എന്റെ കുടുംബത്തില്‍ പ്രശ്നമില്ല- ലെന

തനിക്ക് മതങ്ങളില്‍ വിശ്വാസമില്ലെന്നും ദൈവത്തില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും നടി ലെന. ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലെന തന്റെ ആത്മീയ കാഴ്ചപ്പാട് പങ്കുവെച്ചത്.

അച്ഛന്‍ നായരും അമ്മ കാത്തലിക്കുമാണ്. സഹോദരി മുസ്ലീം വിശ്വാസിയാണ്. ഈ മതങ്ങളെല്ലാം തങ്ങളുടെ കുടുംബത്തിലുണ്ടെന്നും ഇവരെല്ലാവരെയും ഇഷ്ടമാണെന്നും ലെന വ്യക്തമാക്കുന്നു.

പണ്ടു തൊട്ടേ മതങ്ങല്‍ പ്രസക്തമാണെന്ന് തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിവാഹ മോചനം നേടിയ താന്‍ വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും ജീവിതം ആസ്വദിച്ചു പോകുകയാണെന്നും ലെന പറയുന്നു.

ആദ്യ നായകന് മുന്നില്‍ പൊട്ടികരഞ്ഞ് ദീപിക പദുകോണ്‍: കണ്ണീരൊപ്പി ഷാറൂഖ് ഖാന്‍

ആദ്യ നായകനായ ഷാറൂഖ് ഖാന്റെ മുന്നില്‍ പൊട്ടികരഞ്ഞ് ദീപിക പദുകോണ്‍. ബാത്തേന്‍ വിത്ത് ബാദ്ഷ എന്ന അഭിമുഖ പരിപാടിയിലാണ് സൂപ്പര്‍ നായികയുടെ കണ്ണ് നനയിച്ച സംഭവമുണ്ടായത്. ദീപികയുടെ മാതാവ് ഉജ്ജ്വല പദുക്കോണ്‍ അയച്ച കത്ത് ഷാരൂഖ് വായിച്ചതും വികാരങ്ങളെ നിയന്ത്രിക്കാനാകാതെ അവര്‍ പൊട്ടികരയുകയായിരുന്നു.

ജീവിതത്തില്‍ തന്റെ മകള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അഭിനന്ദനമായിരുന്നു കത്തിന്റെ ഉള്ളടക്കം. വ്യക്തപരവും, തൊഴില്‍പരവുമായ കാര്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അമ്മ അയിച്ച കത്തില്‍ എഴുതിയിട്ടുണ്ട്.

ഷാറൂഖ് കത്ത് വായന തുടരുമ്ബോള്‍ ദീപക വിതുമ്ബുകയായിരുന്നു. ശേഷം ഷാറൂഖ് ഖാന്‍ അവരുടെ കണ്ണീര്‍ തുടയ്ക്കുകയും ചെയ്തു.

ചേട്ടാ..ചേച്ചീ ഈ പണിയൊക്കെ നിര്‍ത്തി, വല്ല ജോലിക്കു പോകൂ; അപവാദ പ്രചരണത്തിന് ചുട്ട മറുപടിയുമായി നടി ജ്യോതികൃഷ്ണ

വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉപയോഗിച്ച്‌ തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടി ജ്യോതികൃഷ്ണ. ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെയാണ് ജ്യോതി ഇക്കാര്യം അറിയിച്ചത്. തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളോട് തന്നെക്കുറിച്ച്‌ മോശമായി പറയുകയാണെന്നും താരം പറയുന്നു.

 

ജ്യോതി കൃഷ്ണയുടെ വീഡിയോയില്‍ നിന്ന്

ഞാന്‍ ജ്യോതികൃഷ്ണ. കഴിഞ്ഞയാഴ്ചയായിരുന്നു എന്റെ വിവാഹം നടന്നത്. കുറേപേര്‍ അറിഞ്ഞിട്ടുണ്ട്. കുറേപേര്‍ അറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ 19നായിരുന്നു വിവാഹം. എല്ലാം നന്നായി വന്നു. ഞാനിപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ദുബൈയില്‍ വന്നിരിക്കുകയാണ്.

ഞാന്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നുവച്ചാല്‍, പണ്ട്, ഒന്നര വര്‍ഷം മുന്‍പ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്തിട്ട് ഒരാള്‍, ആരാണെന്ന് അറിയില്ല, വാട്സ് ആപ്പ് വഴിയെല്ലാം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് കിട്ടിയപ്പോള്‍ ആളുകളിലേക്ക് എങ്ങനെയാ എത്തിക്കുക എന്നെനിക്ക് അറിയില്ല.

ഫേസ്ബുക്ക് പേജിലാണ് ഞാനൊരു പോസ്റ്റിട്ടത്. എനിക്ക് നല്ല പിന്തുണയാണ് അന്ന് കിട്ടിയിരുന്നത്. അങ്ങനെയൊരു പിന്തുണ പിന്നെ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് എന്തായിരുന്നു സത്യം എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞ് സുഖമായി ഇരിക്കുകയാണ്.

മാസ്റ്റര്‍ പീസിനായി ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് വരലക്ഷ്മി ശരത്കുമാര്‍

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘മാസ്റ്റര്‍ പീസ്’ . സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ക്യാമ്ബസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

മൂന്ന് നായികമാരാണുള്ളത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താനെന്ന് വരലക്ഷ്മി ശരത്കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സിനിമയുടെ അണിയണപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് വരലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് . ചിത്രീകരണവേളയിലെ ചില ചിത്രങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാകഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്.

അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാതിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു.