അതിരുപങ്കിടുന്നമതസൗഹാർദ്ദം….

✍️:Naveen Asok

കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തി ഗ്രാമം ആയ പത്തുകാണിയിൽ നിന്ന് ഏകദേശം 4km മാറി സ്ഥിതി ചെയുന്ന പുണ്യ പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങൾ ആണ് #കാളിമലയും #കുരിശുമലയും….

തീർത്ഥാടന കേന്ദ്രം എന്നതിലുപരി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടെ ആണ് ഇവ…. തിരുവനന്തപുരത്തു നിന്ന് 45km മാറി ആണ് ഇവ സ്ഥിതി ചെയ്യന്നത്…..

#കാളിമല, വരമ്പതി മല നിരകൾ എന്നും ഇതിനു വിളിപ്പേരുണ്ട്. ഹിന്ദു ആചാരങ്ങൾ പിൻതുടർന്നു വരുന്ന ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയുന്നുണ്ട്.സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരെ ആണ് കാളിമല സ്ഥിതി ചെയുന്നത്.September, October മാസങ്ങളിലും അതിനു പുറമെ ദുർഗ പൂജക്കും, ചിത്ര പൗർണമി ദിനത്തിലും ഭക്തർ ഇവിടെ എത്തുന്നു. കാളിമലയിലുടെ താഴ്ഭാഗത്തു നിന്നും ആരംഭിക്കുന്ന കാൽനട യാത്ര 1.5km ദൂരമുണ്ട്, offroad ഇഷ്ടപെടുന്നവർക് ഒരു മികച്ച എക്സ്പെരിയൻസും കാളിമല സമ്മാനിക്കുന്നു.

#തെക്കൻ കുരിശുമല എന്ന് അറിയപ്പെടുന്ന പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രം ആണ് കുരിശുമല. April മാസത്തിൽ ആണ് കുരിശുമല തീർത്ഥാടനം ആരംഭിക്കുന്നത്. വളരെ നല്ല രീതിക്കുള്ള ഭക്തജന തിരക്ക് ആ സമയങ്ങളിൽ അനുഭവപെടാറുണ്ട്….

മതസൗഹാര്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യതയുടെയും ഉത്തമ ഉദാഹരണമായി നിലകൊള്ളുന്ന കേരളത്തിലെ തന്നെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണിവ… കാളിമലയിൽ നിന്ന് കുരിശുമലയിലേക്കും കുരിശുമലയിൽ നിന്ന് കാളിമലയിലേക്കും പ്രേവേശിക്കാവുന്നതാണ്.ഇവിടെ പ്രേവേശിക്കാൻ പ്രേത്യേകിച്ചു പാസ്സിന്റെ ആവശ്യം ഒന്നും തന്നേ ഇല്ല…. തണുപ് കാലങ്ങളിൽ ഉള്ള മഞ്ഞും, തിങ്ങി ഇണ ചേർന്ന് നിൽക്കുന്ന മരങ്ങളും സന്ദർശകരെ അതിയായി ആകർഷിക്കുന്നു…മതപരമായും ഉല്ലാസപരമായും ആസ്വദിക്കാവുന്ന ഒരു സ്ഥലം ആണ് കാളിമലയും കുരിശുമലയും….

Leave a Reply

Your email address will not be published. Required fields are marked *