കാടിന്റെ തണുപ്പും കാഴ്ചകളുമായി വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

By: Shihab Mecheri

ഇത്രയും മനോഹരമായ ഒരു റോഡ്‌ ട്രിപ്പ്‌ റൂട്ട് :ആതിരപള്ളി-പുളിയിലപാറ – മലക്കപാറ-ഷോളയാർ -വാൽപാറ-ആളിയാർ-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകൾ,തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂർന്ന കാടുകൾകിടയിൽ എങ്ങനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്‌.

സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്വരകളും പുൽമേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാൽപാറയുടെ മനോഹരിതക്ക് പുറകിൽ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില തോട്ടങ്ങൾ പലതും വർഷങ്ങൾക്ക് മുമ്പ് നിബിഡ വനങ്ങൾ ആയിരുന്നു .വന സമ്പത്ത് പിഴുതെടുത്ത്‌ ഒരുക്കിയതാണ് ഈ തോട്ടങ്ങൾ .

വാല്‍പാറ അറിയാമോ?

കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം.

താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്കുളിര്‍പിക്കുന്ന കാഴ്ച്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആഗ്രഹമായിരിക്കും.

വാല്‍പാറ എങ്ങനെ എത്തും?

ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു അമ്പത് കിലോമീറ്റര്‍ കാണും.[ഏകദേശ കണക്കാണ്] അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ്ട് ഫോറെസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്‌. നിറയെ വളവുകളും തിരിവികളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്സ്‌ കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങു, സിംഹവാലന്‍ കുരങ്ങു, പലതരം പക്ഷികള്‍ [പുലിയെ ഞാന്‍ കണ്ടിട്ടില്ല നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ കാണാം]

വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക്‌ പോസ്റ്റ്‌ വഴി വണ്ടികള്‍ കടത്തിവിടില്ല [തിരിച്ചു മലക്കപ്പാറയില്‍ നിന്നും]. അപ്പൊ പ്ലാന്‍ ചെയ്യുമ്പോ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.

വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.[ഇതിന്റെ മുന്നില്‍ ‘ഞമ്മളെ താമരശ്ശേ…….രി ചുരം’ ഒക്കെ ശിശു ആണ് ശിശു]

ഭൂമിശാസ്ത്രപരമായി വാൽപാറ ആനമല പർവത നിരകളുടെ ഭാഗമാണ്.1885 പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റ് ഓഫ് ഇന്ത്യയിൽ ഈ ഭൂപ്രദേശത്തെ കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിൽ കാണുന്ന ഒട്ടു മിക്ക വന്യ ജീവികളും ഇവിടെ വസിക്കുന്നു എന്നാണ് ഒരു പരാമർശം ,അതിങ്ങനെ : “In a District so abundantly supplied with forest, waste land, and hills, it is natural that the fauna should be numerous. Nearly all the larger animals of India are found here — elephant, bison, bear, tiger, leopard, ibex, antelope, deer of several species, hyaena, boar, wolf, etc. ; as also the representative birds of every order. Reptiles abound, and about 100 deaths from snake-bite are reported annually.

ഭാഗ്യവശാൽ ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിനു വലിയ നാശം സംഭവിച്ചില്ല എന്നും പറയാം .കാരണം,ഈ പ്രദേശം നാലു സംരക്ഷിത മേഖലകളാൽ ചുറ്റപെട്ടിരിക്കുന്നു .ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം ,ചിന്നാർ വന്യജീവി സംരക്ഷണ സങ്കേതം,ഇരവികുളം നാഷണൽ പാർക്ക്‌,പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതംഎന്നിവയാണ് അവ.

രേഖകൾ പ്രകാരം 1846 മുതൽ ആണ് വാൽപാറയിൽ തേയില തോട്ടങ്ങൾ തുടക്കമിടുന്നത് .പിന്നീടു പ്രമുഖ വ്യാപാരിയയിരുന്ന രാമാസ്വാമി മുതലിയാർ വൻതോതിൽ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചു .1884 ൽ കർണാടിക് കോഫീ കമ്പനി ഇവിടെ തേയില തോട്ടങ്ങൾ അരംഭിച്ചുവെങ്കിലും വൻ കച്ചവട നഷ്ടത്തെ തുടർന്ന് കമ്പനി വിഷമത്തിലായി .Edward VII (പ്രിൻസ് ഓഫ് വെയില്സ്)ന്റെ വാൽപാറ സന്ദർശനാർതഥം സൈനികർ ഇവിടേയ്ക്ക് റോഡുകളും ഗസറ്റ് ഹൗസുകളും നിര്മ്മിക്കുകയുണ്ടായി .പക്ഷെ രാജകുമാരന്റെ സന്ദര്ശനം റദദാക്കപെടുകയാണ് ഉണ്ടായത്.ഇക്കാലത്ത് വാൽപാറയുടെ ഭൂരിഭാഗ വും മദ്രാസ് സ്റ്റേറ്റിന്റെ ഭാഗം ആയിരുന്നു.ഇതിന്റെ ഒരു വലിയ ഭാഗം സർകാരിൽ നിന്നും രണ്ടു സായിപ്പന്മാർ 1890-ൽ വിലക്കുവാങ്ങി ,W .വിന്റ്റിൽ ,നൊർഡൻ എന്നിവരായിരുന്നു അവർ.

വൻതോതിൽ വന ഭാഗങ്ങൾ തോട്ടങ്ങൾ ആക്കപെട്ടു .ഈ പ്രദേശത്തെ കൃഷിയിടമാക്കി മാറ്റാൻ ഇവരെ സഹായിക്കാൻ ഒരു വിദഗ്ദൻ ഉണ്ടായിരുന്നു. സി. എ കാർവർ മാർഷ് ! കാർവർ ഒരു വിദഗ്ദനായ പ്ലാന്റർ മാത്രമായിരുന്നില്ല, നാട്ടിലെ തദ്ദേശവാസികളുമായി നല്ല ബസം ഉണ്ടാക്കാൻ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. Father of anamalais എന്നും കാർവർ അറിയപെടുന്നു.

വാൽപാറയിലെ തോട്ടങ്ങളുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന കാർ വർ.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വാൽപാറയിൽ ചെലവഴിച്ച കാർവർ ഊട്ടിയിൽ വെച്ച് മരണപ്പെട്ടു ( 1862- 1934). 1897 ഫെബ്രുവരി മുതൽ 1934 വരെ നീണ്ട 36 വർഷം വാൽ പാറയുടെ പ്ലാന്റേഷൻ വികസനത്തിന് വേണ്ടി നൽകിയ കാർ വറുടെ മനോഹരമായ സ്മാരകമാണ് ഇന്നത്തെ വാൽ പാറ.

ഇത്തവണ വാൽപാറയിൽ താമസിച്ചത് ഒരു ടീ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഹോട്ടലുകൾ കുറവാണ് ഇവിടെ. കൂടുതലും സ്വകാര്യ ബംഗ്ലാവുകളോ മറ്റോ ആണ്. ട്രിപ്പ് അഡ്വൈസർ വാൽപാറയിലും പരിസര എദേശങ്ങളിലും 21 താമസ സൗകര്യങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഊട്ടിയെ പോലെ വൻതോതിൽ നഗരവൽക്കരണം നടന്നിട്ടില്ല എന്നതു തന്നെയാണ് വാൽപാറയുടെ ദ്രശ്യ മനോഹാരിത.

പേജ് ലിങ്ക്: https://www.facebook.com/love.to.traavel/?ref=bookmarks

Tag your friends and remind them for the ride ❤ 🙂

Leave a Reply

Your email address will not be published. Required fields are marked *