ഗിന്നസിലേക്ക് പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ജടായു പാറയിൽ

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ജടായൂ

കൊല്ലം ജില്ലയിൽ ചടയമംഗലത്താണ് ജടായു പാറ ലോക ടൂറിസം സ്ഥിതി ചെയ്യുന്നത് .

സമുദ്രനിരപ്പില്‍ നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പമായ ജടായു പക്ഷി ശില്‍പം ഒരുങ്ങിയിരിക്കുന്നത് .

ലോകത്തിെല ഏറ്റവും വലിയ പക്ഷിശിൽപ്പം എന്ന ബഹുമതിയിലേക്ക് എത്തിയിരിക്കുന്നു ജടായുശിൽപം. ലോകടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശിൽപങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജടായുശിൽപമാണ്.

സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു വിനോദ സഞ്ചാരപദ്ധതി.

മലയാള ചലച്ചിത്ര സംവിധായകന്‍ ശ്രീ രാജീവ് അഞ്ചൽ ആണ് ജടായു പദ്ധതിയുടെ ശ്രീഷ്ഠാവ് .

രണ്ടു വഴികളിലൂടെയാണ് ശിൽപത്തിനടുത്തേക്ക് എത്താൻ കഴിയുന്നത്.

റോപ്പ് വേയും, വാക്‌വേയും.

തെക്കേ ഇന്ത്യയിലെ അത്യാധുനിക കേബിൾ കാർ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത റോപ് –വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേർക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്.

ഒരു മണിക്കൂറിനുള്ളിൽ 500 പേരെ ഈ കാറുകൾ മുകളിലെത്തിക്കും. ഗ്ലാസ് കവർ ചെയ്ത കാറിനുള്ളിൽ ഇരുന്നുള്ള യാത്ര ആകാശത്ത് തെന്നി നടക്കുന്നതുപോലെ തോന്നിക്കും.

ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലെ മികച്ച റോപ്പ് വേ എന്ന പേര് ജടായു പാറയ്ക്ക് അവകാശപ്പെടാം.

ജടായു ശിൽപത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് വേ ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കൽപ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകൾക്കിടയിലൂെട യാത്ര ചെയ്യുമ്പോൾ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കൽപ്പടവുകളാണ്.

കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത റോക്ക് ട്രക്കിങ്ങിനുള്ള അവസരമാണ് ഇവിടെയുള്ളത്. ഇതു കൂടാതെ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയും ഈ പദ്ധതിയുടെ ഭാഗമാണ്.

ജടായു പാറ ഐതീഹ്യം __________

ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. വെട്ടേറ്റുവീണ ജടായുവിന്റെ കൊക്ക് പാറയില്‍ ഉരഞ്ഞ് രൂപപ്പെട്ടുവെന്ന് കരുതുന്ന പദ്മതീര്‍ഥക്കുളം ഇവിടെയുണ്ട്. പിന്നീട് ശ്രീ സീത ദേവിയെ അന്വേഷിച്ചെത്തിയ ശ്രീ രാമന്‍ കാണുന്നത് വെട്ടേറ്റുകിടക്കുന്ന ജടായുവിനെ ആണ് . ഇവിടെ വെച്ച് ജടായുവിന് മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

പാറവീടുകൾ ______

ഒരു പാറ പോലും പൊട്ടിക്കാതെയാണ് ജടായു ടൂറിസം നടപ്പാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ധാരാളമുണ്ട് ഇവിടെ.

ഈ പാറക്കൂട്ടങ്ങൾക്കകത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വൻഗുഹകളും പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. പ്രകൃതി ഒരുക്കിയ ഈ ഗുഹകളെ അതേപടി നിലനിർത്തിക്കൊണ്ടുള്ള പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ഹിലീംഗ് കേവുകളുണ്ട്. പാറക്കൂട്ടങ്ങളെയാണ് റിസോർട്ടുകളായി മാറ്റിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പേ ഗുഹകൾക്കുള്ളിൽ വച്ചു നൽകിയിരുന്ന ആയുർവേദസിദ്ധ ചികിത്സാരീതികളാണ് ഇവിടെയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കേവ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. നമ്മുടെ ആയുർവേദ പാരമ്പര്യത്തിൽ ഇത്തരം ചികിത്സാരീതികൾ നിലവിലുണ്ടായിരുന്നു. പിന്നീട് ഗുഹകളിൽ മനുഷ്യ ർ താമസിക്കാതായതോടെ ഈ രീതികൾ ഇല്ലാതായത്. പല ചികിത്സകളും നല്ല ഫലം കിട്ടുന്നവയാണ്. പരിചിതമല്ലാത്ത പുതിയൊരു സങ്കൽപമാണ് ഇതുവഴി തുറന്നു വരുന്നത്.

സാഹസികരേ ഇതിലേ ഇതിലേ _________

ജടായുവിലെ അഡ്വഞ്ചർ ടൂറിസം സോൺ വളരെ ആകർഷകമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ കിഴ്ക്കാം തൂക്കായ പാറച്ചെരുവുകളിലൂെട സിപ്പ് ലൈൻ യാത്ര, റോക്ക് ക്ലൈംബിങ്, ലോ റോപ്പ് ആക്റ്റിവിറ്റീസ് തുടങ്ങിയ സാഹസങ്ങൾക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ പണിതിരിക്കുന്ന തണ്ണീർപന്തലുകളും വഴിയമ്പലങ്ങളും കോട്ട കൊത്തളങ്ങളും മറ്റും മറ്റേതോ കാലഘട്ടത്തിൽ എത്തിയ പ്രതീതി ഉണ്ടാക്കുന്നു. മെട്രോ നഗരങ്ങളിൽ പരിചിതമായ ‘പെയിന്റ്‍ബാൾ’ എന്ന കായികവിനോദത്തിനുള്ള സൗകര്യം പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. അതുപോലെ കമാൻേഡാ െനറ്റ്, ബർമാ ബ്രിഡ്ജ് തുടങ്ങി നിരവധി സാഹസങ്ങളുമുണ്ട്.

കോദണ്ഡ രാമക്ഷേത്രം _________

ജടായു ടൂറിസം നിലവിൽ വരുന്നതിനു നൂറ്റാണ്ടുകൾ മുമ്പുതന്നെ ഇവിടെ ആരാധനയുണ്ടായിരുന്നു. ജടായുവിനും ശ്രീ രാമനും പ്രത്യേക പൂജകൾ നടത്തിയിരുന്നു. പിന്നീടാണ് കോദണ്ഡരാമ വിഗ്രഹം സ്ഥാപിച്ചതും ക്ഷേത്രം ഉണ്ടായതും. ഇപ്പോൾ ക്ഷേത്രം പുനർനിർമാണം പുരോഗമിക്കുന്നു. ജടായുശിൽപം സർക്കാർ അംഗീകൃത ടൂറിസം പദ്ധതിയായി നിൽക്കുമ്പോൾ തന്നെ പാറയ്ക്കു മുകളിലുള്ള കോദണ്ഡ രാമക്ഷേത്രത്തിന്റെ ചുമതല നാട്ടുകാർ ഉൾപ്പെട്ട ഒരു ട്രസ്റ്റിനാണ്. ക്ഷേത്രത്തിലേക്ക് പാറയിടുക്കിനിടയിലൂെട പരമ്പരാഗത വഴിയുണ്ട്.

ലേകവിസ്മയത്തെ തൊട്ട് അറിയാൻ എന്റെ പ്രിയപ്പെട്ട സ്നേഹിതരും ജടായു പാറ സന്ദർശിക്കുക.

ജടായു പറയിലേക്ക് എത്തി ചേരാനുള്ള വഴിയും മറ്റ് ആവിശ്യമായ വിലപ്പെട്ട വിവരങ്ങളും ചുവടെ ചേർക്കുന്നു _________

തിരുവനന്തപുരം –കൊട്ടാരക്കര എം. സി. റോഡിലാണ‍് ചടയമംഗലം. എൻ. എച്ച് വഴി വരുന്നവർക്ക് കൊല്ലം– തിരുവനന്തപുരം റോഡിൽ പാരിപ്പള്ളിയിൽ നിന്നു ച ടയമംഗലത്തേക്കു തിരിയണം.

വർക്കലയാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ.

നാൽപതു കിലോമീറ്റർ ദൂരമുണ്ട് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്തേക്ക്

ചടയമംഗലത്ത് കെ. എസ്. ആർ.ടി.സിയുെട ബസ് സ്റ്റാൻഡ് ഉണ്ട് , ബസ്സിൽ വരുന്നവർക്ക് ഇവിടെ ഇറങ്ങി ജടായുവിലേക്ക് പോകാം . ഇവിടെ നിന്നാൽ ജടായു ശില്പം കാണാവുന്നതുമാണ് .

ഇവിടെ നിന്ന് ജടായുപാറയിലേക്ക് ഒന്നരകിലോമീറ്റർ ദൂരം. ചടയമംഗലം, കൊട്ടാരക്കര, നിലമേൽ, കിളിമാനൂർ തുടങ്ങിയവ തൊട്ടടുത്ത പട്ടണങ്ങൾ.ഇവിടെ താമസസൗകര്യങ്ങളുണ്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴിയും ജടായു പാറയിൽ നേരിട്ടും വന്നും ജടായു എര്‍ത്ത് സെന്‍ററിലേക്ക് പ്രവേശന ടിക്കറ്റ് സഞ്ചാരികൾക്ക് എടുക്കാവുന്നതാണ് .

ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഈ വെബ്സൈറ്റ് വഴിയാണ് – www.jatayuearthscenter.com

Leave a Reply

Your email address will not be published. Required fields are marked *