വാഗമൺഅവൾഒരുസുന്ദരിആണ്ഇതാവാഗമൺ വിളിക്കുന്നു..

#മഞ്ഞിനോടുംകാറ്റിനോടുംഉള്ള_പ്രണയം… 😍

#കോടമഞ്ഞുംകാറ്റുംഒന്നിച്ചുനമ്മളെവരവേൽകുന്നഒരുതാഴ്‌വര_വാഗമൺ…😍💚♥️

#Place_for_Your_Travel_Bucket_List 😍

എത്ര പറഞ്ഞാലും കേട്ടാലും ഒരിക്കലും തീരില്ലാത്ത വിശേഷങ്ങളുള്ള സ്ഥലങ്ങൾ വളരെ അപൂർവ്വമാണ്. ചിലയിടങ്ങളാവട്ടെ, കുറച്ചു യാത്രകൾ കൊണ്ടുതന്നെ മടുപ്പിച്ചു കളയും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തോന്നുന്ന ഇടമാണ് വാഗമൺ. എത്ര തവണ പോയാലും ഒരിക്കലും മടുപ്പിക്കാതെ ഓരോ തവണയും പുതിയ പുതിയ കാഴ്ചകൾ ഒരുക്കുന്ന വാഗമണ്ണിൽ കണ്ടു തീർക്കുവാൻ ഒട്ടേറെ സ്ഥലങ്ങളുണ്ട്. മാർമല അരുവിയും ഇല്ലിക്കൽ കല്ലും ഏന്തയാറും മുണ്ടക്കയവും പൈൻ ഫോറസ്റ്റും ഒക്കെ കൊണ്ട് കാഴ്ചയുടെ സ്വര്‍ഗ്ഗം തീർക്കുന്ന വാഗമണ്ണിന്റെ വിശേഷങ്ങൾ…

#വാഗമണ്ണെന്നു_കേട്ടാലോ..!!

വാഗമണ്ണെന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം വരിക മൊട്ടക്കുന്നിന്റെയും പൈൻകാടുകളുടെയും ദൃശ്യങ്ങളായിരിക്കും. ചുറ്റോടുചുറ്റും മൂടിക്കിടക്കുന്ന കോടമഞ്ഞും എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന പിന്നെ പിടിച്ചാൽ കിട്ടാത്ത കാറ്റും ഒക്കെ ചേർന്നാൽ വാഗമണ്ണിന്‍റെ ചിത്രം പൂർത്തിയാകും..

#വളഞ്ഞുപുളഞ്ഞ്ഒരു_യാത്ര.. !

വാഗമണ്ണിലെത്തുക എന്നതിനേക്കാൾ സഞ്ചാരികൾക്ക് കൗതുകം പകരുക ഇവിടേക്കുള്ള വഴിയാണ്. കോട്ടയത്തു നിന്നും പാലാ-ഈരാറ്റുപേട്ട-തീക്കോയി-വെള്ളിക്കുളം വഴിയാണ് ഇവിടേക്കുള്ളത്. തീക്കോടി വരെ സാധാരണ റോഡ് തന്നെയാണെങ്കിലും അത് കഴിഞ്ഞാൽ കളി മാറി. വെള്ളിക്കുളം എത്തി മുന്നോട്ട് നീങ്ങുമ്പോഴേയ്ക്കും കാഴ്ചകളുടെ വരവായി. ഒരു വശത്ത് ഒന്നിനെയും കൂസാതെ നിൽക്കുന്ന പാറക്കെട്ടുകളാണെങ്കിൽ അപ്പുറത്ത് അതുവരെയുണ്ടായിരുന്ന ധൈര്യത്തെ ചോർത്തി കളയുന്ന കാഴ്ചകളാണ്. കുത്തനെ കിടക്കുന്ന സ്ഥലവും കൊക്കയുടെ ഓരം ചേർന്നു പോകുന്ന വണ്ടികളും നോക്കെത്താത്ത ദൂരത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടവും ഒക്കെ വാഗമൺ യാത്രയിലെ ത്രില്ലാണ്.

#എന്റെസാറേ…#ആകാറ്റ്.. !

യാത്ര മുന്നോട്ട് പോകുന്തോറും തണുപ്പും കൂടിവരും. വാഗമൺ എത്താറായി എന്നതിന്റെ ഏറ്റവും വലിയ സൂനയാണ് ഇവിടെ എത്തുമ്പോൾ മാറുന്ന കാലാവസ്ഥ. തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കോടമഞ്ഞിന്റെ ഇടയിലൂടെ കാണുന്ന വാഗമണ്ണിൻറെ സൗന്ദര്യം…എത്ര പറഞ്ഞാലും തീരില്ല..

#ഒരിക്കലും_കണ്ടിട്ടില്ലെങ്കിലും.. !

ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഉള്ളിൽ ഒരു പ്രത്യേക സ്ഥാനം നല്കി വാഗമണ്ണിനെ സൂക്ഷിക്കാത്തവർ കാണില്ല. കേട്ടും ഫോട്ടോകളിലൂടെ കണ്ടും ഒക്കെ ഒരിക്കലെങ്കിലും ഇവിടെ എത്തണമെന്നും പൈൻ ഫോറസ്റ്റും തങ്ങളു പാറയും കുരിശു മലയും ഒക്കെ കാണണമെന്നും ആഗ്രഹിക്കാത്തവർ കുറവായിരിക്കും.

#വാഗമണ്ണിലെ_തടാകം.. !

കേരളത്തിലെ മാത്രമല്ല, മറ്റു ഭാഷകളിലെയും സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് വാഗമൺ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ ഇവിടുത്തെ തടാകം തന്നെയാണ്. തടാകത്തിന്റെ മറുകരയിലേക്കുള്ളപാലവും അവിടുത്തെ മനോഹരമായ ഒരു കുഞ്ഞുവീടും എത്രയോ മലയാളസ സിനിമകളിൽ നമ്മൾ കണ്ടിരിക്കുന്നു. ടീ ഗാർഡൻ ലേക്ക് എന്നറിപ്പെടുന്ന ഇവിടെ ബോട്ടിങ്ങിനും സൗകര്യങ്ങളുണ്ട്.

#കാഴ്ചകളിലേക്ക്.. !

മൊട്ടക്കുന്നുകളാണ് വാഗമണ്ണിന്റെ ഐക്കൺ എന്നു പറയാം. കണ്ണെത്താ ദൂരത്തോളം താഴ്ന്നും പൊങ്ങിയും കിടക്കുന്ന കുന്നുകൾ. പച്ചപ്പിന്റെ മാത്രം കാഴ്ചയാണ് ചുറ്റിലും. ഒരു പച്ചക്കുട നിവർത്തി വെച്ചതുപോലെ തോന്നിക്കുന്ന ഇവിടുത്തെ മൊട്ടക്കുന്നുകൾ തേടി ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. അടുത്തുള്ളവർക്കാകട്ടെ, കുടുംബത്തോട് ഒന്നിച്ച് കുറേ നേരം ചിലവഴിക്കുവാനും ഒന്നിച്ചു ഭക്ഷണം കഴിക്കുവാനും ഒക്കെ പറ്റിയ സ്ഥലം. പ്രണയിക്കുവാനയി ഇവിടെ എത്തുന്നവരെയും ആൾക്കൂട്ടത്തിൽ കാണാം.

#പൈൻമരങ്ങളുടെഉയരങ്ങളിലേക്ക്.. !

കാഴ്ച കുറച്ചുകൂടി വിശാലമാക്കണമെന്നുള്ളവർക്ക് പൈൻ കാടുകളിലേക്ക് നീങ്ങാം. ഏക്കറുകൾ കണക്കിന് സ്ഥലത്ത് നിരയൊപ്പിച്ചു വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ. തട്ടുതട്ടായി നിർത്തിയിരിക്കുന്ന പൈൻ ഫോറസ്റ്റ് ഇന്ന് ഇവിടുത്തെ ഏറ്റവും മികച്ച വെഡ്ഡിങ് ഷൂട്ട് ലൊക്കേഷൻ കൂടിയാണ്.

#തങ്ങൾപാറ.. !

വാഗമണ്ണിൽ കോലാലഹമേടിനു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തങ്ങൾപാറ. വിശുദ്ധമായ ഒരു കബറിടമാണ് ഇവിടുത്തെ ആകർഷണം. ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമാണിതെന്നാണ് വിശ്വസം അവിടെ നിന്നും മുന്നോട്ട് നടന്നാൽ വാഗമണ്ണിന്റെ മൊത്തത്തിലുള്ള ആകാശക്കാഴ്ചയാണ് ലഭിക്കുക.

#മലനിരകൾവെട്ടിയരിഞ്ഞവഴി.. !

തീക്കോയിൽ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയുടെ പ്രത്യേകതകൾ മുൻപ് പറഞ്ഞില്ലേ, അതിൽ എടുത്തു പറയേണ്ട ഒന്നാണ് മലനികൾ വെട്ടിയരിഞ്ഞ് നിർമ്മിച്ചിരിക്കുന്ന റോഡുകൾ. കിഴക്കാംതൂക്കായി നിന്ന മലനിരകൾ വെട്ടിയരിഞ്ഞാണ് പേട്ടയിൽ നിന്നും ഇവിടേക്കുള്ള വഴി നിർമ്മിക്കുന്നത്. പിന്നീട് കാലം കടന്നു പേയപ്പോൾ ഇന്നു കാണുന്ന രീതിയിൽ വികസിപ്പിക്കുകയായിരുന്നു.


#പരുന്തുംപാറ

വാഗമണ്ണിലേക്കുള്ള യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് പരുന്തുംപാറ. ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായി സമയം ചിലവഴിക്കുവാൻ പറ്റിയ പ്രദേശമാണിത്. ശബരിമല കാടുകളുടെ കാഴ്ച വര കാണാൻ സാധിക്കുന്ന ഇവിടം പ്രകൃതിഭംഗി കൊണ്ട് മനോഹരമായ ഇടമാണ്.

#എത്തിച്ചേരാൻ

കോട്ടയത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. പാലാ-ഈരാറ്റുപേട്ട-വെള്ളിക്കുളം വഴി ഇവിടെ എത്താം. പാലായിൽ നിന്നും 37 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കാഞ്ഞിരപ്പിള്ളിയിൽ നിന്നും നാല്പത് കിലോമീറ്റർ ദൂരവും തൊടുപുഴയിൽ നിന്നും 43 കിലോമീറ്റര്‍ ദൂരവും ഇവിടേക്കുണ്ട്.

#പ്രണയമാണ്_യാത്രയോട്
#Love_To_Travel

Leave a Reply

Your email address will not be published. Required fields are marked *